ആ ​സി​നി​മ ക​ണ്ട​പ്പോ​ൾ മ​ന​സി​ലാ​യി താ​ര​പു​ത്രി​ക്കു വേ​ണ്ടി​യാ​ണ് എ​ന്നെ പു​റ​ത്താ​ക്കി​യ​തെ​ന്ന്: വാ​മി​ക ഗ​ബ്ബി
Thursday, December 7, 2023 3:12 PM IST
ഗോ​ദ​യി​ലൂ​ടെ ബേ​സി​ല്‍ ജോ​സ​ഫ് മ​ല​യാ​ള സി​നി​മ​യി​ലേ​ക്കും കൊ​ണ്ടു​വ​ന്ന ന​ടി​യാ​ണ് വാ​മി​ഖ ഗ​ബ്ബി. പി​ന്നാ​ലെ 9 എ​ന്ന ചി​ത്ര​ത്തി​ലും താ​രം അ​ഭി​ന​യി​ച്ചു. പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ വാ​മി​ഖ ബോ​ളി​വു​ഡി​ലും പ​ഞ്ചാ​ബ് സി​നി​മ​യി​ലു​മെ​ല്ലാം സാ​ന്നി​ധ്യം അ​റി​യി​ച്ച​ശേ​ഷ​മാ​ണ് മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​ത്. സി​നി​മ​ക​ളി​ലും സീ​രീ​സു​ക​ളു​മെ​ല്ലാം അ​ഭി​ന​യി​ച്ച് കൈ​യ​ടി നേ​ടി​യി​രി​ക്കു​ക​യാ​ണ് വാ​മി​ഖ.

2007 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ജ​ബ്ബ് വീ ​വെ​റ്റ് എ​ന്ന ചി​ത്ര​ത്തി​ല്‍ ചെ​റി​യൊ​രു വേ​ഷം ചെ​യ്തു കൊ​ണ്ടാ​യി​രു​ന്നു വാ​മി​ഖ​യു​ടെ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് തു ​മേ​ര 22 മേം ​തേ​ര 22, ഇ​ഷ്ഖ് ബ്രാ​ന്‍​ഡി, നി​ക്ക സ​ലി​ദാ​ര്‍ 2, ദി​ല്‍ ദ്യാ​ന്‍ ഗ​ല്ലാ​ന്‍, നി​ക്ക സ​ലി​ദാ​ര്‍ 3 തു​ട​ങ്ങി​യ ഹി​റ്റ് പ​ഞ്ചാ​ബി സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി മാ​റാ​നും വാ​മി​ഖ​യ്ക്ക് സാ​ധി​ച്ചി​രു​ന്നു.

പി​ന്നീ​ടാ​ണ് വാ​മി​ഖ ബോ​ളി​വു​ഡി​ല്‍ സ​ജീ​വ​മാ​യി മാ​റു​ന്ന​ത്. അ​തേ​സ​മ​യം വാ​മി​ഖ​യ്ക്കു ത​ന്‍റെ ക​രി​യ​റി​ല്‍ പ​ല​വ​ട്ടം അ​വ​സ​ര​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. താ​ര​പു​ത്രി​യ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു വാ​മി​ഖ​യ്ക്ക് അ​വ​സ​രം ന​ഷ്ട​പ്പെ​ട്ട​ത്.

ഇ​പ്പോ​ഴി​താ ഒ​രു സി​നി​മ​യ്ക്കാ​യി ത​ന്നെ പു​റ​ത്താ​ക്കി​യൊ​രു അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് വാ​മി​ഖ. ഓ​ഡി​ഷ​നി​ലൂ​ടെ​യാ​യി​രു​ന്നു അ​വ​സ​രം ല​ഭി​ച്ച​ത്. ഓ​ഡി​ഷ​ന്‍ ന​ന്നാ​യി ചെ​യ്യു​ക​യും തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ അ​വ​സാ​ന നി​മി​ഷം​ത​ന്നെ ആ ​ചി​ത്ര​ത്തി​ല്‍​നി​ന്നു പു​റ​ത്താ​ക്കി.

താ​ന്‍ പ്ര​ശ​സ്ത​യ​ല്ലെ​ന്ന​താ​യി​രു​ന്നു കാ​ര​ണം. നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് ആ​വ​ശ്യം പ്ര​ശ​സ്ത​യാ​യൊ​രു ന​ടി​യെ​യാ​യി​രു​ന്നു​വെ​ന്നും വാ​മി​ഖ പ​റ​യു​ന്നു. പി​ന്നീ​ട് ആ ​സി​നി​മ താ​ന്‍ ക​ണ്ടു​വെ​ന്നും ത​നി​ക്ക് പ​ക​രം ഒ​രു താ​ര​പു​ത്രി​യെ​യാ​ണ് അ​വ​ര്‍ നാ​യി​ക​യാ​ക്കി​യ​തെ​ന്നും വാ​മി​ഖ പ​റ​യു​ന്നു. വാ​മി​ഖ​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

നി​ര​വ​ധി പേ​രാ​ണ് ബോ​ളി​വു​ഡി​ലെ നെ​പ്പോ​ട്ടി​സ​ത്തെ വി​മ​ര്‍​ശി​ച്ചു രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ര​ണ്‍ ജോ​ഹ​റി​നെ പോ​ലെ​യു​ള്ള​വ​ര്‍ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്ക് വേ​ണ്ടി വാ​മി​ഖ​യെ പോ​ലെ​യു​ള്ള​വ​രെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ ആ​രോ​പി​ക്കു​ന്നു.

ക​ഴി​വു​ള്ള​വ​രെ അ​വ​ഗ​ണി​ച്ച് അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യാ​ത്ത താ​ര​പു​ത്രി​മാ​രെ​യാ​ണ് ബോ​ളി​വു​ഡ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും സോ​ഷ്യ​ല്‍ മീ​ഡി​യ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.