HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
ശൈത്യ സിനിമയുടെ നിരീക്ഷണത്തിലാണ്!
Thursday, February 7, 2019 3:44 PM IST
ശൈത്യയെ മിനിസ്ക്രീൻ പ്രേക്ഷകർക്കു പരിചയം കോമഡി സ്കിറ്റുകളിലൂടെയാവും, പ്രത്യേകിച്ചും വീട്ടമ്മമാർക്ക്. നൃത്തവും മോണോആക്ടുമാണ് ശൈത്യയ്ക്കു ടെലിവിഷൻ സ്കിറ്റുകളിലേക്കു വഴിതുറന്നത്. വിനോദ ചാനലുകളിലെ സ്കിറ്റുകളിലും കോമഡി പരിപാടികളിലും ആറു വർഷത്തിലേറെയായി നർമത്തിന്റെ കുളിർമ വിതറിയ ആ കൊച്ചു പെണ്‍കുട്ടി ഇന്നു ബിഗ് സ്ക്രീൻ നായിക! സി.എസ്. വിനയൻ സംവിധാനം ചെയ്ത ‘നിങ്ങൾ കാമറ നിരീക്ഷണത്തിലാണ്’എന്ന സസ്പെൻസ് ക്രൈം ത്രില്ലറിലാണ് നിയമ വിദ്യാർഥി കൂടിയായ ശൈത്യ നായികയായത്. ഇനി ശൈത്യ പറയട്ടെ....
നൃത്തവും മോണോആക്ടും
മൂന്നാമത്തെ വയസിൽ നൃത്തപഠനം തുടങ്ങി; പിന്നീട് മോണോ ആക്ടും. മോണോ ആക്ടിലും ഡാൻസ് ഇനങ്ങളിലും സംസ്ഥാനതലത്തിൽ വരെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നൃത്തം ഉൾപ്പെടെയുള്ള കലകളോട് അമ്മയ്ക്കുള്ള ഇഷ്ടം എനിക്കും പകർന്നു കിട്ടി. അമ്മയാണ് എന്റെ പ്രചോദനം. വീട്ടിൽ നിന്നു വലിയ പിന്തുണ കുട്ടിക്കാലം മുതൽ കിട്ടിയിരുന്നു.
അച്ഛൻ സന്തോഷ് സി.എസ്. റെയിൽവേ കോണ്ട്രാക്ടർ. അമ്മ ഷീന സന്തോഷ് വീട്ടമ്മ. സ്വദേശം പത്തനംതിട്ട റാന്നി പെരുനാട്. അച്ഛന്റെയും അമ്മയുടെയും വീട് അവിടെയാണ്. പ്ലസ്ടു വരെ ചേർത്തല ബിഷപ്പ് മൂർ വിദ്യാപീഠിലായിരുന്നു എന്റെ പഠനം. ഇപ്പോൾ താമസം കോട്ടയം ഏറ്റുമാനൂരിൽ. ഇവിടെ സിഎസ്ഐ ലോ കോളജിൽ എൽഎൽബിക്കു പഠിക്കുന്നു.
കോമഡി ഫെസ്റ്റിവലിൽ തുടക്കം
എട്ടാം ക്ലാസിൽ പഠിക്കുന്പോഴാണ് മിനി സ്ക്രീനിലെ അരങ്ങേറ്റം. മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവലിൽ. സ്കിറ്റിൽ ഡാൻസ് കളിക്കാൻ ഒരു കുട്ടിയെ ആവശ്യമായി വന്നപ്പോൾ എന്റെ മോണോആക്ട് അധ്യാപകൻ സജി ഓച്ചിറ എനിക്ക് അവസരം തന്നു. അവിടെ ഞാൻ അവതരിപ്പിച്ച മോണോആക്ടും അണിയറപ്രവർത്തകർക്ക് ഇഷ്ടമായി. ക്രമേണ സ്കിറ്റുകളിൽ വേഷം കിട്ടിത്തുടങ്ങി.
പോൾസണ്‍ കൂത്താട്ടുകുളമാണ് എനിക്ക് ഏഷ്യാനെറ്റ് കോമഡി സ്റ്റാഴ്സിൽ പെർഫോം ചെയ്യാൻ അവസരമൊരുക്കിയത്. അവിടെ നാലു വർഷം ഗസ്റ്റ് ആർട്ടിസ്റ്റായി സ്കിറ്റുകളിൽ വേഷമിട്ടു. അതിനിടെ മഴവില്ലിലെ തട്ടീം മുട്ടീം പ്രോഗ്രാമിലും വേഷം കിട്ടി. പിന്നീട് ഫ്ളവേള്സിന്റെ ഉപ്പും മുളകും പരിപാടിയിൽ മുടിയന്റെ വൈഫായി വന്നു. ആ മൂന്ന് എപ്പിസോഡുകൾ യൂട്യൂബിൽ ഏറെ ഹിറ്റായി.
സിദ്ധിക് സാർ പറഞ്ഞതു സത്യമായി
ചാനലിൽ സ്കിറ്റുകൾ വിലയിരുത്താൻ എത്തിയിരുന്ന ആർട്ടിസ്റ്റുകളും മറ്റു സിനിമാപ്രവർത്തകരുമൊക്കെ നല്ല അഭിപ്രായമാണു പറഞ്ഞിട്ടുള്ളത്. മഴവില്ലിലെ ഒരു സ്കിറ്റിൽ എന്റെ പെർഫോമൻസ് ഇഷ്ടമായ സിദ്ധിക് സാർ എന്നെ സ്റ്റേജിലേക്കു വിളിച്ചുകയറ്റി. ടാലന്റുണ്ടെന്നും താമസിയാതെ സിനിമയിൽ നായികയായി വരുമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ അനുഗ്രഹവും പ്രാർഥനയുമെല്ലാം ഇപ്പോൾ സത്യമായി. ലാൽ ജോസ് സാറും അഭിനന്ദിച്ചിട്ടുണ്ട്. കോമഡി സ്റ്റാഴ്സിൽ നിന്ന് ആദ്യമായി സിനിമയിൽ നായികയായി എത്തിയതു ഞാനാണെന്നു തോന്നുന്നു.
ജോ ആൻഡ് ദ ബോയ്, കിംഗ് ലയർ
സ്കിറ്റുകളിലെ പെർഫോമൻസ് ഇഷ്ടപ്പെട്ടാണ് എന്നെ സിനിമകളിലേക്കു വിളിച്ചത്. സിനിമയിലെത്തിയത് 2015ൽ. ആദ്യചിത്രം ജോ ആൻഡ് ദ ബോയ്. മഞ്ജു ചേച്ചിക്കൊപ്പം ചെറിയ വേഷം. സിദ്ധിക് ലാൽ സാറിന്റെ കിംഗ് ലയറാണു രണ്ടാമത്തെ ചിത്രം. ലാൽ സാർ നേരിട്ടുവിളിക്കുകയായിരുന്നു. ഹീറോയിൻ മഡോണയുടെ കൂട്ടുകാരിയുടെ വേഷം.
നിങ്ങൾ കാമറാനിരീക്ഷണത്തിലാണ്
ഇതരഭാഷാ നടിയെയാണ് ഈ സിനിമയിലേക്ക് ആദ്യം ഫിക്സ് ചെയ്തിരുന്നത്. അതു മാറിയപ്പോൾ ഷൂട്ടിംഗിന്റെ തലേദിവസമാണ് ഈ സിനിമയുടെ സംവിധായകൻ സി.എസ്. വിനയൻ എന്നെ വിളിച്ചത്. ആദ്യം കാരക്ടറിനെക്കുറിച്ചു പറഞ്ഞില്ല. കഥ പറഞ്ഞു; ആൻസിയെന്ന മുഖ്യകഥാപാത്രത്തെക്കുറിച്ചും. ഒടുവിലാണ് ആൻസിയെ അവതരിപ്പിക്കുന്നതു ഞാനാണെന്ന് അറിയിച്ചത്. അതു കേട്ടതോടെ ഞാൻ ഹാപ്പിയായി. മുന്‍പ് സിനിമകളിൽ സ്റ്റിൽ ഫോട്ടോഗ്രഫറായിരുന്നു വിനയൻ സാർ. അദ്ദേഹത്തിന്റെ ആദ്യചിത്രമാണിത്. സന്തോഷ് ഗോപനും അഭിലാഷ് കെ.ബിയുമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.
ഇതു പുതിയ കാലത്തിന്റെ കഥ
പുതിയ ടെക്നോളജികളുടെ വരവോടെ പെണ്‍കുട്ടികൾ ഓണ്‍ലൈൻ ചതിക്കുഴികളിൽ അകപ്പെടുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പെണ്‍കുട്ടികൾ കുടുംബത്തോടൊപ്പം കണ്ടിരിക്കേണ്ട സിനിമയാണിത്. കാണാതാകുന്ന പെണ്‍കുട്ടികൾ, കാമറയുടെ സാന്നിധ്യം, സോഷ്യൽ മീഡിയയുടെ സ്വാധീനം എന്നിവയുമായി ബന്ധപ്പെടുത്തി വർത്തമാനകാലസമൂഹം നേരിടുന്ന ചില പ്രശ്നങ്ങളിലൂടെയാണു സിനിമയുടെ കഥാഗതി.
സ്കിറ്റ് അനുഭവങ്ങൾ തുണച്ചു
സിനിമയിൽ പുതുതായി അഭിനയിക്കുന്പോൾ എന്തായാലും അല്പം ടെൻഷനും പേടിയും ഉണ്ടാകുമല്ലോ. പക്ഷേ, എനിക്കു കാര്യമായ പേടി ഉണ്ടായില്ല. സെറ്റിൽ എല്ലാവരും ഏറെ സപ്പോർട്ടീവായിരുന്നു. അത്ര ടെൻഷനില്ലാതെ ചെയ്യാനായി. സ്കിറ്റ് അനുഭവപരിചയം സിനിമയിൽ ഏറെ സഹായകമായി. തട്ടീം മുട്ടീം ഫെയിം ജയകുമാറാണ് (പയ്യൻസ് ജയകുമാർ) എന്റെ അച്ഛന്റെ വേഷം ചെയ്തത്. അദ്ദേഹത്തിനും ഈ കഥാപാത്രം നല്ല ബ്രേക്കാണ്. ഇതിൽ അദ്ദേഹത്തിന്റെ കഥാപാത്രം കുറച്ചു സീരിയസാണ്. അദ്ദേഹത്തിനൊപ്പം സിനിമയിൽ അഭിനയിക്കാനായതിൽ സന്തോഷം.
നിക്കോണ്‍ ജോസ്
നിക്കോണ്‍ ജോസ് എന്നായിരുന്നു ഈ സിനിമയ്ക്ക് ആദ്യമിട്ട പേര്. നിങ്ങൾ കാമറ നിരീക്ഷണത്തിലാണ് എന്ന പേരു നിർദേശിച്ചത് ഈ സിനിമയുടെ പ്രൊഡ്യൂസർ ജലേഷ്യസ് ജോർജ്. എല്ലാവരുടെയും മനസിൽ നിൽക്കുന്നതും പരിചിതമായതുമായ പേര് എന്ന രീതിയിലാണ് അങ്ങനെ കൊടുത്തത്. ഇപ്പോൾ എവിടെച്ചെന്നാലും നിങ്ങൾ കാമറ നിരീക്ഷണത്തിലാണ് എന്ന് എഴുതിവച്ചിരിക്കുന്നതു കാണാമല്ലോ. കാമറയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കഥ മുന്നോട്ടുപോകുന്നത്. എന്റെ അച്ഛനായി വേഷമിട്ട ജയകുമാർ ഏട്ടന്റെ കഥാപാത്രം ഒരു സ്റ്റിൽ ഫോട്ടോഗ്രഫറാണ്, പേര് നിക്കോണ്‍ ജോസ്.
ആൻസിയും ഞാനും
എന്റെ കഥാപാത്രത്തിന്റെ പേര് ആൻസി. ഗ്രാമത്തിൽ ജനിച്ചുവളർന്ന പെണ്‍കുട്ടി.അച്ഛന്റെയും അമ്മയുടെയും വാത്സല്യമറിഞ്ഞു വളർന്ന കുട്ടി. നഴ്സിംഗ് പഠനത്തിനായി ആൻസി നഗരത്തിലെത്തുന്നു. അച്ഛന്റെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ ആൻസി അവിടെ ഒരു ഇവന്റ് മാനേജ്മെന്റ്ഗ്രൂപ്പിന്റെ ഭാഗമായി. അങ്ങനെ മോഡേണ്‍ രീതിയിലേക്ക് ആൻസിയുടെ ജീവിതം മാറുന്നു. തുടർന്ന് ആൻസി ചില പ്രശ്നങ്ങളിൽ അകപ്പെടുന്നതും അവളുടെ തിരോധാനവുമാണ് സിനിമയുടെ തീം.
ചാനലുകളിൽ ഞാൻ ചെയ്തിരുന്നതു കോമഡി വേഷങ്ങളാണ്. പക്ഷേ, സിനിമയിൽ എന്റെ കഥാപാത്രം കോമഡി സന്ദർഭങ്ങളിലൂടെയല്ല പോകുന്നത്. ഇതിൽ ഞാൻ നാച്വറലായി ആ കാരക്ടറായി മാറുകയായിരുന്നു. അത് അനായാസമായിരുന്നു. കാരണം, ഞാനും ആൻസിയും ഏറെക്കുറേ ഒരുപോലെയായിരുന്നു.
നായകൻ ഭഗത് മാനുവൽ
ഭഗത് മാനുവലാണു നായകൻ. വിജയ് ബാബു എന്നാണു കഥാപാത്രത്തിന്റെ പേര്. പോലീസ് ഓഫീസറുടെ വേഷം. കോംബിനേഷൻ സീനുകൾ കുറവായിരുന്നു. ഉള്ള സീനുകളിൽ ചേട്ടൻ ഏറെ ഹെൽപ്പായിരുന്നു. ചേട്ടൻ മിക്കപ്പോഴും സെറ്റിലുണ്ടാവും. മിസ്റ്റേക്കുകൾ പറഞ്ഞുതന്നിരുന്നു. ഏറെ ഫ്രണ്ട്ലി ആയിരുന്നു അദ്ദേഹം. രഞ്ജി പണിക്കർ സാർ, ശശി കലിംഗ, എം. ആർ ഗോപകുമാർ...തുടങ്ങി ഏറെ ആർട്ടിസ്റ്റുകൾ ഈ സിനിമയിലുണ്ട്.
എന്റെ അനിയത്തിയായി അഭിനയിച്ചതു ഡെൽന. സ്വന്തം അനിയത്തിയെപ്പോലെ ഫീൽ ചെയ്തു. സെറ്റിൽ ഞങ്ങൾ തമ്മിലുള്ള സൗഹൃദം അത്തരത്തിലുള്ളതായിരുന്നു. ഭഗത് ചേട്ടന്റെ അമ്മവേഷത്തിൽ വരുന്നത് അംബികമോഹൻ. പുതുമുഖങ്ങളായ സജിലാലും ഫൈസലും പ്രധാന വേഷങ്ങളിലാണ്. ഫൈസലിക്കയാണ് വില്ലൻവേഷം ചെയ്തത്. സംഘട്ടന സംവിധാനം മാഫിയ ശശി. സംഗീതം അരുണ്‍ രാജ്.
സ്കിറ്റും സിനിമയും
സ്കിറ്റിൽ കുറച്ച് ഓവറായിട്ടാവും അഭിനയിക്കുക. കട്സും എഡിറ്റിംഗുമൊന്നുമില്ല. തുടർച്ചയായി പെർഫോം ചെയ്യും. ഡയലോഗ് ലൈവായും റെക്കോർഡിംഗ് രീതിയിലും ചെയ്തിട്ടുണ്ട്. റെക്കോർഡിംഗ് ആണെങ്കിൽ ചുണ്ടനക്കിയാൽ മതി. അതിനു തലേദിവസം ഡബ്ബ് ചെയ്യും. ലൈവ് ആണെങ്കിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ (ചിലപ്പോൾ ഒരു ദിവസം) പഠിച്ചു പ്രാക്ടീസ് ചെയ്തശേഷമാണ് ഷൂട്ടിനു വരുന്നത്.
ചിലപ്പോൾ ഷൂട്ടിന്റെ അന്നു രാവിലെയാവും ഏതു സ്കിറ്റാണു ചെയ്യുന്നതെന്നു പറയുക. അപ്പോൾ പെട്ടെന്നു ഡയലോഗ് പറഞ്ഞുതരും. അതോർത്തുവച്ചാണ് അവതരിപ്പിക്കുക. സിനിമയിൽ കുറച്ചുകൂടി നാച്വറലായിട്ടാണു ചെയ്യുന്നത്. അവിടെ എഡിറ്റിംഗ് ഉണ്ടാവും. ഈ സിനിമയിൽ സ്വന്തമായി ഡബ്ബ് ചെയ്യാനുള്ള ഭാഗ്യമുണ്ടായി. സ്കിറ്റിലെ അനുഭവപരിചയം അവിടെയും തുണയായി.
മുടിയന്റെ വൈഫ് ഹിറ്റായി
കോമഡി സ്റ്റാർഴ്സിൽ വന്ന് അഞ്ചാറുമാസം കഴിഞ്ഞു പുറത്തൊക്കെ ഇറങ്ങുന്പോൾ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. അമ്മമാർക്കാണ് എന്നെ കൂടുതലിഷ്ടം. വലിയ ഇഷ്ടമാണ്, അവരുടെ വീട്ടിലെ ഒരംഗത്തെ പോലെയാണു തോന്നുന്നത് എന്നൊക്കെ അവർ വന്നു കെട്ടിപ്പിടിച്ചിട്ടു പറയും. അത്തരത്തിലുള്ള സ്നേഹം വലിയ അനുഭവം തന്നെ. ഞാൻ ഗർഭിണിയായി വേഷമിട്ട ഒരു സ്കിറ്റിനെക്കുറിച്ച് അക്കാലത്തു ധാരാളം പേർ നല്ല കമന്റുകൾ പറഞ്ഞിട്ടുണ്ട്. ഉപ്പും മുളകിലെയും ഞാനുൾപ്പെട്ട എപ്പിസോഡുകൾ ഹിറ്റായതോടെ മുടിയന്റെ വൈഫല്ലേ പോകുന്നത് എന്നതായി ആളുകളുടെ കമന്റ്.
ഇഷ്ടപ്പെട്ടു തന്നെ നിയമപഠനം
കോളജിൽ നിന്നു നല്ല സപ്പോർട്ടുള്ളതിനാൽ പഠനവും അഭിനയവും ഒന്നിച്ചു കൊണ്ടുപോകുന്നു. പ്രഫഷൻ ഇഷ്ടപ്പെട്ടു തന്നെയാണ് എൽഎൽബിക്കു ചേർന്നത്. അധ്യാപകരും കൂട്ടുകാരും ഏറെ സപ്പോർട്ടാണ്. സെക്കൻഡ് ഇയർ റിസൾട്ട് കഴിഞ്ഞയാഴ്ചയാണു വന്നത്. 95 ശതമാനത്തിനു മേൽ മാർക്കുണ്ട്. അതുകൂടിയായപ്പോൾ എല്ലാവരും ഹാപ്പിയായി.
നൃത്തപഠനം തുടരുന്നു
സിനിമയല്ലേ...നാച്വറലായി ചെയ്തില്ലെങ്കിൽ ആളുകൾ നെഗറ്റീവായി പറയും എന്നു പേടിയുണ്ടായിരുന്നു. പക്ഷേ, ആൻസിയെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. കുട്ടികൾക്കും ഫാമിലിക്കും ഇഷ്ടപ്പെടുന്ന സിനിമയാണിത്. ഈ സിനിമ കണ്ട് ഗിന്നസ് പക്രുച്ചേട്ടൻ ഉൾപ്പടെ ധാരാളം പേർ വിളിച്ച് അഭിനന്ദനം പറഞ്ഞിരുന്നു. ദുബായിൽ ഒരു ഡാൻസ് പ്രോഗ്രാമിലേക്കും വിളിച്ചിട്ടുണ്ട്. സിനിമാതാരം അദിതി രവിക്കൊപ്പമാണ് അവിടെ പെർഫോം ചെയ്യുന്നത്.
ഡാൻസ് - ക്ലാസിക്കലും വെസ്റ്റേണും- ഇപ്പോഴും പഠിക്കുന്നുണ്ട്. ആൽഎൽവി പ്രദീപ് സാറും(കോട്ടയം പ്രദീപ്- ക്ലാസിക്കൽ) കൊല്ലത്തുള്ള ദീപു സാറുമാണ്(വെസ്റ്റേണ്‍) അധ്യാപകർ. ഈ സിനിമയിൽ എന്റെ എൻട്രി തന്നെ ക്ലാസിക്കൽ ഡാൻസ് സീനിലാണ്.
നല്ല സിനിമ, നല്ല കാരക്ടർ
അഡ്വക്കേറ്റായി ജോലി ചെയ്യണം, ലണ്ടനിൽ പോയി പിജി ചെയ്യണം എന്നൊക്കെ ആഗ്രഹങ്ങളുണ്ട്. അതോടൊപ്പം സിനിമയും മുന്നോട്ടുകൊണ്ടുപോകണം. ഈ സിനിമ നിർമിച്ച റിജോയ്സ് ഫിലിംസിന്റെ ജലേഷ്യസ് ജോർജ് അടുത്തു ചെയ്യുന്ന ബിഗ് ബജറ്റ് മൂവിയിൽ ഞാനാണു ഹീറോയിൻ. ഹീറോയിനായിത്തന്നെ അഭിനയിക്കണമെന്നു നിർബന്ധമില്ല. നല്ല സിനിമകളും നല്ല കാരക്ടറും വന്നാൽ ഉറപ്പായും ചെയ്യും. ചില ഓഫറുകൾ വന്നിട്ടുണ്ട്, ചർച്ചയിലാണ്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
Latest News
ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു; സർക്കാർ കുടുംബത്തിനൊപ്പം: മന്ത്രി വീണാ ജോർജ്
ഇനി കണ്ണീരോര്‍മ: നോവായി ബിന്ദു മടങ്ങി, വിട നല്കി നാട്
വിജയ് മുഖ്യമന്ത്രി സ്ഥാനാർഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ടിവികെ
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
വീണ്ടും നിപ്പ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ട് കർശന നിയന്ത്രണങ്ങൾ
Latest News
ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു; സർക്കാർ കുടുംബത്തിനൊപ്പം: മന്ത്രി വീണാ ജോർജ്
ഇനി കണ്ണീരോര്‍മ: നോവായി ബിന്ദു മടങ്ങി, വിട നല്കി നാട്
വിജയ് മുഖ്യമന്ത്രി സ്ഥാനാർഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ടിവികെ
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
വീണ്ടും നിപ്പ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ട് കർശന നിയന്ത്രണങ്ങൾ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top