കൈ​നി​റ​യെ സി​നി​മകൾ; സൗ​മ്യ ഹാ​പ്പി​യാ​ണ്!
Friday, June 7, 2019 2:44 PM IST
ഷാ​ഫി - റാ​ഫി കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന ഹ്യൂ​മ​ർ ഹി​റ്റ് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ ധ്രു​വ​ന്‍റെ നാ​യി​ക​യാ​യ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് യു​വ അ​ഭി​നേ​ത്രി സൗ​മ്യ​ മേ​നോ​ൻ. “ ടു ​ക​ണ്‍​ട്രീ​സി​നു​ശേ​ഷം അ​വ​ർ ഒ​രു​മി​ക്കു​ന്പോ​ൾ എ​ല്ലാ​വ​രും പ്ര​തീ​ക്ഷി​ക്കു​ന്ന​തു കോ​മ​ഡി ത​ന്നെ​യാ​ണ്. ഇ​മോ​ഷ​നും ഫൈ​റ്റും ആ​ക്‌ഷ​നും ഉ​ള്ള​പ്പോ​ൾ​ത്ത​ന്നെ ആ​ദ്യാ​വ​സാ​നം കോ​മ​ഡി ട്രാ​ക്കി​ലൂ​ടെ​യാ​ണ് ക​ഥ പോ​കു​ന്ന​ത്. അ​തി​നൊ​ക്കെ​യ​പ്പു​റം ആ​ക​ർ​ഷ​ക​മാ​യ ഒ​രു സ്റ്റോ​റി ലൈ​നു​ണ്ട്. ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​റാ​ണി​ത്...” ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ലെ നീ​ന - സൗ​മ്യ മേ​നോ​ൻ സം​സാ​രി​ക്കു​ന്നു...



സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്...

കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു സി​നി​മ. പ​ത്താം ക്ലാ​സ് വ​രെ ദു​ബാ​യി​യിലാ​ണു പ​ഠി​ച്ച​ത്. ഗ്രാ​ജ്വേ​ഷ​ൻ ചെ​യ്യാ​നാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. സി​നി​മ ത​ന്നെ​യാ​യി​രു​ന്നു മ​ന​സി​ൽ. അ​ക്കാ​ല​ത്തു ചെ​യ്ത ‘മി​ഴി​നീ​ർ’ എന്ന ആൽബത്തിലെ വ​ണ്ണാ​ത്തിപ്പുള്ളിനു ദൂരെ.... എ​ന്ന പാട്ട് ഹി​റ്റാ​യി. തു​ട​ർ​ന്നു മോ​ഡ​ലിം​ഗ്, കു​റ​ച്ചു പ​ര​സ്യ​ചി​ത്ര​ങ്ങ​ൾ. സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ വ​ന്നെ​ങ്കി​ലും പ​ല കാ​ര​ണ​ങ്ങ​ളാ​ലും ഒ​ന്നും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല.



അ​തി​നി​ടെ എം​കോം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. സി​നി​മ​യി​ൽ ഇ​നി​ എ​ൻ​ട്രി കി​ട്ടി​ല്ല എ​ന്ന നി​രാ​ശ​യി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ശേ​ഷം ദു​ബാ​യി​ലേ​ക്കു തി​രി​കെ പോ​യി. അ​വി​ടെ ഒ​രു ക​ന്പ​നി​യി​ൽ എ​ച്ച്ആ​ർ വി​ഭാ​ഗ​ത്തി​ൽ ജോ​ലി​യാ​യി. അ​ങ്ങ​നെ​യി​രി​ക്കെ ഓ​ർ​ഡി​ന​റി​യു​ടെ ഡ​യ​റ​ക്ട​ർ സു​ഗീ​ത് സാ​റി​ന്‍റെ ഒ​രു കൊ​മേ​ഴ്സ്യ​ൽ ആ​ഡ് ചെ​യ്തു. സു​ഗീ​തേ​ട്ട​നു​മാ​യും കാ​മ​റാ​മാ​ൻ വി​വേ​കു​മാ​യും സൗ​ഹൃ​ദ​മാ​യി.

പു​തു​മു​ഖ​ങ്ങ​ൾ​ക്കു പ്ര​ധാ​ന്യം ന​ല്കി സു​ഗീ​തേ​ട്ട​ൻ സം​വി​ധാ​നം ചെ​യ്ത ‘കി​നാ​വ​ള്ളി’​യി​ലെ ര​ണ്ടു ഹീ​റോ​യി​ൻ വേ​ഷ​ങ്ങ​ളി​ൽ ഒ​ന്നി​ലേ​ക്ക് തൊ​ട്ട​ടു​ത്ത വ​ർ​ഷം എ​ന്നെ വി​ളി​ച്ചു. എ​നി​ക്കു വി​ശ്വ​സി​ക്കാ​നാ​യി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി അ​ങ്ങ​നെ​യൊ​രു കോ​ൾ പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഥ​യോ ക​ഥാ​പാ​ത്ര​മോ എ​ന്തെ​ന്നു പോ​ലും തി​ര​ക്കി​യി​ല്ല. ലോ​ട്ട​റി​യ​ടി​ച്ച​തു പോ​ലെ തോ​ന്നി. കി​നാ​വ​ള്ളി​യി​ൽ ആ​റു ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. ആ​ദ്യാ​വ​സാ​നം ഞ​ങ്ങ​ളി​ലൂ​ടെ​യാ​ണു ക​ഥ പോ​കു​ന്ന​ത്. ന​ല്ല റി​വ്യൂ​സ് വ​ന്നു. മൗ​ത്ത് പ​ബ്ളി​സി​റ്റി​യി​ലൂ​ടെ കു​റേ തി​യ​റ്റ​ർ കി​ട്ടി​വ​ന്ന​പ്പോ​ഴേ​ക്കും പ്ര​ള​യ​മെ​ത്തി, തി​യ​റ്റ​റു​ക​ളി​ൽ ആ​ളു കു​റ​ഞ്ഞു. പ​ക്ഷേ, ജി​സി​സി​യി​ൽ കി​നാ​വ​ള്ളി ന​ന്നാ​യി ഓ​ടി.



നീ​യും ഞാ​നും

എ. ​കെ. സാ​ജ​ൻ സം​വി​ധാ​നം ചെ​യ്ത ‘നീ​യും ഞാ​നും’ എ​ന്ന ചി​ത്ര​ത്തി​ൽ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ പെ​യ​റാ​യി. വി​ഷ്ണു​വേ​ട്ട​ൻ ഗ​സ്റ്റ് റോ​ളി​ലാ​ണു വ​ന്ന​ത്. സാ​നി​യ - അ​താ​യി​രു​ന്നു എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. സെ​ക്ക​ൻ​ഡ് ഹാ​ഫി​ലാ​ണു ഞ​ങ്ങ​ളു​ടെ കോം​ബി​നേ​ഷ​ൻ വ​രു​ന്ന​ത്. വി​ഷ്ണു​ച്ചേ​ട്ട​ന്‍റെ ഹ്യൂ​മ​റി​നൊ​പ്പം എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഹ്യൂ​മ​റും വ​ർ​ക്കൗ​ട്ടാ​യെ​ന്നു ക​മ​ന്‍റ്സ് വ​ന്ന​തു ഭാ​ഗ്യ​മെ​ന്നു ക​രു​തു​ന്നു. നീ​യും ഞാ​നും ഷൂ​ട്ട് ക​ഴി​ഞ്ഞ് ദു​ബാ​യി​ലേ​ക്കു മ​ട​ങ്ങാ​നൊ​രു​ങ്ങു​ന്പോ​ഴാ​ണ് ‘ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി’​ലെ മൂന്നു ഹീ​റോ​യിൻ വേഷങ്ങളിൽ ഒന്നിലേക്കു​ സെ​ല​ക്ടാ​യി എ​ന്ന് കോ​ൾ വ​ന്ന​ത്.



ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ...

റാ​ഫി സാ​റി​ന്‍റെ സ്ക്രി​പ്റ്റി​ൽ ഷാ​ഫി സാ​ർ സം​വി​ധാ​നം ചെ​യ്ത പ​ടം. ഓ​ർ​ഫ​നേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ക​ഥ​യാ​ണു പ​റ​യു​ന്ന​ത്. മൂ​ന്നാ​റി​ലെ ഒ​രു ഓ​ർ​ഫ​നേ​ജാ​ണു ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക്. ജീ​വി​ത​ത്തി​ൽ തീ​രെ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത മൂ​ന്നു ചെ​റു​പ്പ​ക്കാ​ർ ഈ ​ഓ​ർ​ഫ​നേ​ജി​ലേ​ക്കു വ​രു​ന്ന​തും കു​ട്ടി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തും അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ചി​ല മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​ന്ന​തും മ​റ്റു​ചി​ല സം​ഭ​വ​ങ്ങ​ളു​മാ​ണ് കോ​മ​ഡി​യി​ലൂ​ടെ പ​റ​യു​ന്ന​ത്. സ്റ്റോ​റി ഓ​ഫ് ത്രീ ​ഇ​ഡി​യ​റ്റ്സ് - അതാണു ടാ​ഗ് ലൈൻ.

ഓ​ർ​ഫ​നേ​ജ് ആ​യ​തു​കൊ​ണ്ടു​ത​ന്നെ അ​വി​ട​ത്തെ കു​ട്ടി​ക​ളു​ടെ സെ​ന്‍റി​മെ​ന്‍റ്സും ഇ​മോ​ഷ​നു​ക​ളു​മൊ​ക്കെ സ്പ​ർ​ശി​ച്ചാ​ണു ക​ഥാ​സ​ഞ്ചാ​രം. മൂ​ന്നാ​റി​ലെ ഓ​ർ​ഫ​നേ​ജി​ലാ​യി​രു​ന്നു 90 ശ​ത​മാ​നം ചി​ത്രീ​ക​ര​ണ​വും. അ​തൊ​ക്കെ ഏ​റെ ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു. ശി​വ​ജി ഗു​രു​വാ​യൂ​ർ, ഹ​രീ​ഷ് ക​ണാ​ര​ൻ, ജോ​യ് മാ​ത്യു തു​ട​ങ്ങി കു​റേ ആ​ക്ടേ​ഴ്സു​ണ്ട് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ. കൊച്ചിൻ ഫിലിംസിന്‍റെ ബാനറിൽ രൂപേഷ് ഓമന, മിലൻ ജലീൽ എന്നിവരാണു ‘ചിൽഡ്രൻസ് പാർക്ക്’ നിർമിച്ചത്.



ധ്രു​വ​ന്‍റെ നാ​യി​ക

ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ മൂ​ന്നു നാ​യ​കന്മാർ - വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷ​റ​ഫു​ദീ​ൻ, ധ്രു​വ​ൻ. നാ​യി​ക​മാ​രും മൂ​ന്ന് - മാ​ന​സ, ഗാ​യ​ത്രി സു​രേ​ഷ്, പി​ന്നെ ഞാ​ൻ. തു​ട​ക്കം മു​ത​ൽ ത​ന്നെ മൂ​ന്നു നാ​യ​കന്മാരാ​ണ് ഓ​ർ​ഫ​നേ​ജി​ലെ കു​ട്ടി​ക​ളി​ലൂ​ടെ ക​ഥ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്. നാ​യ​കന്മാരു​ടെ ല​വ് ട്രാ​ക്കി​ലാ​ണു നാ​യി​ക​മാ​ർ വ​രു​ന്ന​ത്.

മൂ​ന്നാ​റി​ലെ ഒ​രു പൊ​ളി​റ്റീ​ഷ​ന്‍റെ മ​ക​ളാ​ണ് എ​ന്‍റെ ക​ഥാ​പാ​ത്രം നീ​ന. ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ നീ​ന ഓ​ർഫ​നേ​ജി​ലെ​ത്തു​ക​യാ​ണ്. മും​ബൈ​യി​ൽ പ​ഠി​ച്ചു​വ​ള​ർ​ന്ന​തി​നാ​ൽ കു​റ​ച്ചു മോ​ഡേ​ണാ​ണ് ഇ​തി​ൽ എ​ന്‍റെ ക​ഥാ​പാ​ത്രം. ധ്രു​വ​ന്‍റെ പെ​യ​റാ​ണു ഞാ​ൻ. ധ്രു​വ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് ഋ​ഷി.



മാ​ന​സ​യും ഗാ​യ​ത്രി​യും

മാ​ന​സ​യാ​ണു വി​ഷ്ണു​ച്ചേ​ട്ട​ന്‍റെ പെ​യ​ർ. ഓ​ർ​ഫ​നേ​ജി​ലെ മു​തി​ർ​ന്ന കു​ട്ടി​യാ​ണ് മാ​ന​സ​യു​ടെ ക​ഥാ​പാ​ത്രം പ്രാ​ർ​ഥ​ന. വി​ഷ്ണു​ചേ​ട്ട​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് ജെറി. ഷ​റ​ഫി​ക്ക​യു​ടെ പെ​യ​റാ​യി ഗാ​യ​ത്രി സു​രേ​ഷ്. ഒ​രു കു​ട്ടി​യു​ടെ അ​മ്മ​വേ​ഷ​ത്തി​ലാ​ണ് ഗാ​യ​ത്രി ഇ​തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് വി​ജി. ഷ​റ​ഫി​ക്ക​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് ലെ​നി​ൻ അ​ടി​മാ​ലി.

മാ​ന​സ​യു​ടെ​യും ഗാ​യ​ത്രി​യു​ടെ​യും ക​ഥാ​പാ​ത്ര​ങ്ങ​ൾ കു​റ​ച്ചു നാ​ട​ൻ ടൈ​പ്പാ​ണ്. ഗാ​യ​ത്രി​യും ഞാ​നും യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ ക​സി​ൻ​സാ​ണ്. സെ​റ്റി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ആ ​ബ​ന്ധു​ത്വം ഞ​ങ്ങ​ൾ പ​ര​സ്പ​രം അ​റി​ഞ്ഞ​ത്.



ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ലെ കു​ട്ടി​ക​ൾ

കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള ക​ഥ​യും സി​നി​മ​യു​മാ​ണി​ത്. നൂ​റി​ന​ടു​ത്തു കു​ട്ടി​ക​ൾ ഇ​തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു മാ​സം മു​ത​ൽ മു​ത​ൽ 15 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ. എ​ല്ലാ​വ​രും ടാ​ല​ന്‍റ​ഡാ​ണ്. ഏ​റെ ബ്രി​ല്യ​ന്‍റാ​യ കു​ട്ടി​ക​ളെ​യാ​ണ് ഷാ​ഫി സാ​ർ സെ​ല​ക്ട് ചെ​യ്ത​ത്. ഓ​ർ​ഫ​നേ​ജി​ലെ ക​ഥ​യാ​യ​തി​നാ​ൽ ആദ്യാവസാനം സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് ഈ കുട്ടികൾ. അ​രു​ണ്‍​രാ​ജ് സം​ഗീ​തം ന​ല്കി​യ നാ​ലു പാ​ട്ടു​ക​ളു​ണ്ട് ഈ ​സി​നി​മ​യി​ൽ. പാട്ടുസീനുകളിലും കു​ട്ടി​ക​ളു​ണ്ട്.



ഗി​ന്ന​സ് പ​ക്രു​വി​ന്‍റെ ‘ഫാ​ൻ​സി ഡ്ര​സ്’

ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് ‘ഫാ​ൻ​ഡി ഡ്ര​സി​’ലേ​ക്ക് ഓ​ഫ​ർ വ​ന്ന​ത്. ഡി​സം​ബ​ർ പ​കു​തി മു​ത​ൽ ജ​നു​വ​രി വ​രെ​യാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. പു​തു​മു​ഖം ര​ഞ്ജി​ത് സ്ക​റി​യ സം​വി​ധാ​നം ചെ​യ്ത ഫാ​ൻ​സി​ഡ്ര​സി​ന്‍റെ നി​ർ​മാ​ണം സ​ർ​വ​ദീ​പ്ത പ്രൊ​ഡ​ക്‌ഷൻ​സി​ന്‍റെ ബാ​ന​റി​ൽ ഗി​ന്ന​സ് പ​ക്രു​ച്ചേ​ട്ട​ൻ. അ​തി​ൽ, ടീ​ച്ച​റി​ന്‍റെ വേ​ഷ​മാ​ണ് എ​നി​ക്ക്.

പ​ക്രു​ച്ചേ​ട്ടൻ, ഹ​രീഷ് കണാരൻ ചേട്ടൻ, ശ്വേ​ത​മേ​നോ​ൻ, ഞാൻ, കലാഭവൻ ഷാ​ജോ​ണ്‍, പൊന്നമ്മ ബാബു, തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹീ​റോ - ഹീ​റോ​യി​ൻ രീ​തി​യി​ലു​ള്ള ക​ഥ​യ​ല്ല ഇ​ത്. എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാ​ണി​ത്. കോ​മ​ഡി ട്രാ​ക്കി​ലാ​ണു ക​ഥ പോകുന്നത്. സ​സ്പെ​ൻ​സ് ത്രി​ല്ല​ർ രീ​തി​യി​ലു​ള്ള ഒ​രു സം​ഭ​വം അ​തി​ലു​ണ്ട്.



ശ്രീ​ജി​ത് വി​ജ​യ​ന്‍റെ ‘മാ​ർ​ഗം​ക​ളി’

ഫാ​ൻ​സി​ഡ്ര​സി​നു ശേ​ഷം ‘മാ​ർ​ഗം​ക​ളി​’യി​ലേ​ക്ക്. ‘കു​ട്ട​നാ​ട​ൻ മാ​ർ​പാ​പ്പ​’യ്ക്കു​ശേ​ഷം ശ്രീ​ജി​ത് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്ത സി​നി​മ. ന​ട​നും സ്ക്രി​പ്റ്റ് റൈ​റ്റ​റു​മാ​യ ബി​ബി​ൻ ജോ​ർ​ജാ​ണു നാ​യ​ക​ൻ. ‘ഒ​രു ബോം​ബ് ക​ഥ’​യ്ക്കു​ശേ​ഷം ബി​ബി​ൻ ചേ​ട്ട​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്രം. നാ​യി​ക ന​മി​ത പ്ര​മോ​ദ്. കു​റ​ച്ചു വ്യ​ത്യ​സ്ത​യു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് എ​ന്‍റേ​ത്. ഹ്യൂ​മ​ർ ജോ​ണ​റി​ലു​ള്ള ഈ ​സി​നി​മ പ​റ​യു​ന്ന​ത് ഒ​രു ല​വ് സ്റ്റോ​റി.

ഒ​രു പ​ഴ​യ ബോം​ബ് ക​ഥ​യി​ലേ​തു​പോ​ലെ ഹ​രീ​ഷ് കണാരൻ ചേ​ട്ട​ന്‍റെ​യും ബി​ബി​ൻ ചേ​ട്ട​ന്‍റെ​യും കോ​മ​ഡി​ട്രാ​ക്ക് ഇ​തി​ലു​മു​ണ്ട്. ബൈ​ജു​ചേ​ട്ട​നും ഹ്യൂ​മ​ർ റോ​ളി​ൽ വ​രു​ന്നു. ഒ​രു മാ​ർ​ഗ​വു​മി​ല്ലാ​തെ ക​ളി​ക്കു​ന്ന ക​ളി എ​ന്നാ​ണു ചി​ത്ര​ത്തി​ന്‍റെ ടാ​ഗ് ലൈൻ. സിദ്ധിക് ഇക്ക, ശാന്തി കൃഷ്ണ, ബിന്ദു പണിക്കർ ചേച്ചി, ബിനു തൃക്കാക്കര തുടങ്ങി ധാരാളം ആർട്ടിസ്റ്റുകളുണ്ട് ‘മാർഗംകളി’യിൽ.



ഡാ​ൻ​സും ഇ​ഷ്ട​മാ​ണ്

ഇ​പ്പോ​ൾ സി​നി​മ​യി​ലാ​ണു ഫോ​ക്ക​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ദൈ​വാ​നു​ഗ്ര​ഹ​ത്താ​ൽ അ​വ​സ​ര​ങ്ങ​ൾ കി​ട്ടു​ന്നു​ണ്ട്. അ​ഭി​ന​യ​ത്തി​ൽ പ്രൊ​ഫ​ഷ​ണ​ലാ​യി മു​ന്നോ​ട്ടു പോ​ക​ണം. എ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​തു ഭാ​ഗ്യ​വും സ​മ​യ​വു​മൊ​ക്കെ​യാ​ണ​ല്ലോ. ഇ​ഷ്ട​ങ്ങ​ളി​ൽ നൃ​ത്ത​വു​മു​ണ്ട്. ക്ലാ​സി​ക്ക​ലും സി​നി​മാ​റ്റി​ക്കും പെ​ർ​ഫോം ചെ​യ്യു​ന്നു.

മൂ​ന്നാം ക്ലാ​സ് മു​ത​ൽ നൃ​ത്തം പ​ഠി​ക്കു​ന്നു​. പ്രേം ​മേ​നോ​നാ​ണ് ഗു​രു. ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി അ​ഭ്യ​സി​ച്ചി​ട്ടു​ണ്ട്. യു​എ​ഇ​യി​ൽ അ​ഞ്ചു വ​ർ​ഷം ക​ലാ​തി​ല​ക​മാ​യി​രു​ന്നു. നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഡി ​സോ​ണ്‍, ഇ​ന്‍റ​ർ​സോ​ണ്‍ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. നൃ​ത്ത​ത്തി​നു പ്രാ​ധാ​ന്യ​മു​ള്ള വേ​ഷം ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്.



വീ​ട്ടു​വിശേഷങ്ങ​ൾ...

ഭ​ർ​ത്താ​വ് അ​ർ​ജു​ൻ ദു​ബാ​യി​ൽ ബാ​ങ്കി​ൽ വ​ർ​ക്ക് ചെ​യ്യു​ന്നു. മകൻ ആരാധ് മേനോൻ. അ​ച്ഛ​ൻ ബാ​ല​ഗോ​പാ​ൽ. അ​മ്മ ല​ത. ചേ​ച്ചി​യും അ​നി​യ​ത്തി​യു​മു​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ദു​ബാ​യി​ൽ സ്ഥി​ര​താ​മ​സം. നാട്ടിൽ സ്വദേശം തൃശൂർ ആറാട്ടുപുഴ.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.