ഹ്യൂ​മ​ർ മാ​ത്ര​മ​ല്ല ‘മാ​ർ​ഗം​ക​ളി’ - ബി​ബി​ൻ ജോ​ർ​ജ്
Wednesday, July 31, 2019 3:18 PM IST
ബി​ബി​ൻ ജോ​ർ​ജ് നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തു​ന്ന ര​ണ്ടാ​മ​തു ചി​ത്ര​മാ​ണ് ശ്രീ​ജി​ത് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്ത ‘മാ​ർ​ഗം​ക​ളി’. ന​മി​ത പ്ര​മോ​ദ് നാ​യി​ക​യാ​വു​ന്ന ചി​ത്ര​ത്തി​ൽ 96 ഫെ​യിം ഗൗ​രി ജി. ​കൃ​ഷ്ണ​ൻ, സൗ​മ്യ മേ​നോ​ൻ എ​ന്നി​വ​ർ സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. സി​ദ്ധി​ക്, ശാ​ന്തി​കൃ​ഷ്ണ, ബൈ​ജു സന്തോഷ്, ഹ​രീ​ഷ് ക​ണാ​ര​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ബിന്ദു പണിക്കർ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് ചിത്രത്തിൽ.

ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, ആ​ൽ​വി​ൽ ആ​ന്‍റ​ണി എ​ന്നി​വ​ർ നി​ർ​മി​ച്ച ‘മാ​ർ​ഗം​ക​ളി​’ക്കു കഥയും തി​ര​ക്ക​ഥ​യുമൊരു​ക്കി​യ​ത് ഏഷ്യാനെറ്റ് കോ​മ​ഡി സ്റ്റാ​ർസ് ഫെ​യിം ശ​ശാ​ങ്ക​ൻ മ​യ്യ​നാ​ട്. സം​ഭാ​ഷ​ണം ബി​ബി​ൻ ജോ​ർ​ജ്. ഛായാ​ഗ്ര​ഹ​ണം അ​ര​വി​ന്ദ് കൃ​ഷ്ണ. സം​ഗീ​ത​സം​വി​ധാ​നം ഗോ​പി​സു​ന്ദ​ർ. എ​ഡി​റ്റിം​ഗ് ജോ​ണ്‍​കു​ട്ടി. ‘മാ​ർ​ഗം​ക​ളി​’യു​ടെ വി​ശേ​ഷ​ങ്ങ​ൾ പങ്കുവയ്ക്കുകയാണ് ബി​ബി​ൻ ജോ​ർ​ജ്...



‘മാ​ർ​ഗം​ക​ളി’എ​ന്ന സി​നി​മ എ​ന്താ​ണു പ​റ​യു​ന്ന​ത്..?

ഇ​തു ഡാ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​നി​മ​യാ​ണോ അ​ല്ലെ​ങ്കി​ൽ മാ​ർ​ഗം​ക​ളി എ​ന്ന ക്രി​സ്ത്യ​ൻ പാ​ര​ന്പ​ര്യ​ക​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണോ എ​ന്നൊ​ക്കെ പ​ല​രും ചോ​ദി​ച്ചി​രു​ന്നു. ഈ ​സി​നി​മ അ​തൊ​ന്നു​മ​ല്ല.

പ്ര​ണ​യ​ത്തി​നു​വേ​ണ്ടി​യു​ള്ള എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും അ​ട​ഞ്ഞ​പ്പോ​ൾ സ​ച്ചി​താ​ന​ന്ദ​ൻ എ​ന്ന നാ​യ​ക​ൻ ഒ​രു മാ​ർ​ഗ​വു​മി​ല്ലാ​തെ ക​ളി​ച്ച ക​ളി​യാ​ണു മാ​ർ​ഗം​ക​ളി. അ​തൊ​രു മ​ര​ണ​ക്ക​ളി​യും കൂ​ടി​യാ​ണ്.



നാ​യ​ക​ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച്...‍?

സ​ച്ചി​താ​ന​ന്ദ​ൻ - അതാണ് എന്‍റെ കഥാപാത്രം. സ​ച്ചി ല​വ് ലെ​റ്റ​ർ എ​ഴു​തി​യാ​ൽ ഏ​തു പെ​ണ്ണും വീ​ഴും. അ​താ​ണ് അ​യാ​ളു​ടെ പ്ര​ത്യേ​ക​ത. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു സം​ഭ​വ​മാ​ണു സി​നി​മ പ​റ​യു​ന്ന​ത്. സ്വ​ന്തം വീ​ട്ടി​ൽ ഇ​ഷ്ടം​പോ​ലെ പ​ണ​മൊ​ക്കെ​യു​ള്ള​തി​നാ​ൽ അ​ച്ഛ​നും അ​മ്മ​യും പ​ണി​ക്കു​വി​ടാ​ത്ത മ​ക​നാ​ണു സ​ച്ചി​താ​ന​ന്ദ​ൻ. അ​താ​ണു ര​സ​ക​ര​മാ​യ മ​റ്റൊ​രു കാ​ര്യം. സ​ച്ചി​യെ പ​ണി​ക്കു വി​ടാ​ത്ത​തിന്‍റെ കാരണം പ​ടം കാ​ണു​ന്പോ​ൾ അ​റി​യാം.



ഈ ​സി​നി​മ ക​മി​റ്റ് ചെ​യ്ത​തി​നു പി​ന്നി​ൽ..?

ഇ​തു നാ​യി​കാ​പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാ​ണ്. ഒ​രു പെ​ണ്ണി​ന്‍റെ ഒ​രു ഇ​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​ക​ഥ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. സ്ത്രീ​കേ​ന്ദ്രീ​കൃ​ത വി​ഷ​യ​മാ​ണു സി​നി​മ പ​റ​യു​ന്ന​ത്.

ജെ​നു​വി​നാ​യ ഒ​രു ക​ഥ​യും അ​തി​നൊ​പ്പം ഒ​രു പ്ര​ണ​യ​വും കു​റേ ഇ​മോ​ഷ​നും അ​ച്ഛ​നും അ​മ്മ​യും... അ​ങ്ങ​നെ ഫാ​മി​ലി​യാ​യി​ട്ടു കാ​ണാ​നാ​കു​ന്ന പ​ക്കാ എ​ന്‍റ​ർ​ടെ​യ്ന​ർ സി​നി​മ ത​ന്നെ​യാ​ണു മാ​ർ​ഗം​ക​ളി. ഫാ​മി​ലി എ​ന്നു പ​റ​യു​ന്പോ​ൾ അ​തി​ൽ യൂ​ത്തും ഉ​ൾ​പ്പെ​ടും.



ന​മി​താ​പ്ര​മോ​ദിനൊപ്പം വീണ്ടും...

‘അമ​ർ അ​ക്ബ​ർ അ​ന്തോ​ണി’ മു​ത​ൽ ന​മി​ത പ്ര​മോ​ദിനെ അറിയാം. ‘റോ​ൾ​മോ​ഡ​ൽ​സി​’ൽ ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ന​മി​ത പ്ര​മോ​ദി​ന് ഒ​രു നാ​യി​ക എ​ന്ന രീ​തി​യി​ലും ഒ​രു ആ​ക്‌ട്ര​സ് എ​ന്ന രീ​തി​യി​ലും ബ​ഞ്ച്മാ​ർ​ക്ക് അ​ല്ലെ​ങ്കി​ൽ സി​ഗ്നേ​ച്ച​ർ ആ​കാ​ൻ ഏ​റെ സാ​ധ്യ​ത​യു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് ഈ ​സി​നി​മ​യി​ലെ ഉൗ​ർ​മി​ള. എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ക്കു​ന്ന രീ​തി​യി​ൽ അ​വ​ർ അ​ത് അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്.



ഗൗ​രി ജി. ​കൃ​ഷ്ണ മാർഗംകളിയിൽ...

ഗൗ​രി​ക്ക് ഈ ​പ​ട​ത്തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​മാ​ണ്. പ​ക്ഷേ, ഗൗ​രി അ​തി​ഥി താ​ര​മാ​ണ്. ‘96’ നു​ശേ​ഷം അ​നു​ഗ്രഹീ​ത​ൻ ആ​ന്‍റ​ണി​യി​ലാ​ണു ഗൗ​രി അ​ഭി​ന​യി​ച്ച​ത്. അ​തി​നു​ശേ​ഷം ഞ​ങ്ങ​ളു​ടെ പ​ട​ത്തി​ൽ അ​തി​ഥി​യാ​യി വ​ന്ന​താ​ണ്. എ​ന്താ​യാ​ലും സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യം.



സൗ​മ്യ​മേ​നോ​ൻ സുപ്രധാനവേഷത്തിൽ...

ന​മി​ത​യോ​ടൊ​പ്പം ത​ന്നെ പ്രാ​ധാ​ന്യ​മു​ള്ള ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സൗ​മ്യ മേ​നോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വാ​സ്ത​വ​ത്തി​ൽ സൗ​മ്യ മേ​നോ​നി​ലൂ​ടെ​യാ​ണു ക​ഥ മു​ന്നോ​ട്ടു പോ​കു​ന്ന​തും അ​തി​ൽ ട്വി​സ്റ്റ് വ​രു​ന്ന​തും.

ഈ ​പ​ട​ത്തി​ലൂ​ടെ​യാ​ണു സൗ​മ്യ​യെ പ​രി​ച​യ​പ്പെ​ട്ട​ത്. വ​ള​ർ​ന്നു​വ​രു​ന്ന ന​ല്ല ഒ​രാ​ർ​ട്ടി​സ്റ്റാ​യി​ട്ടാ​ണ് എ​നി​ക്കു ഫീ​ൽ ചെ​യ്ത​ത്.



സംവിധായകൻ ശ്രീ​ജി​ത് വി​ജ​യ​നൊ​പ്പം...

ഏ​റെ ക്രാ​ഫ്റ്റു​ള്ള, വർ​ക്ക്ഹോ​ളി​ക് ആ​യ, വ​ർ​ക്കി​നോ​ടു 150 ശ​ത​മാ​നം പ്ര​തി​ബ​ദ്ധ​ത​യു​ള്ള, സി​നി​മ എ​ന്നു മാ​ത്രം വി​ചാ​ര​മു​ള്ള ഒ​രു സം​വി​ധാ​യ​ക​നാ​ണ് ശ്രീ​ജി​ത് വി​ജ​യ​ൻ. അ​ദ്ദേ​ഹം ഈ ​സി​നി​മ​യ്ക്കു​വേ​ണ്ടി ഒ​രു​പാ​ടു ക​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​റെ റി​സ്ക്കെ​ടു​ത്തി​ട്ടു​ണ്ട്. ശ്രീ​ജി​ത് വി​ജ​യ​ന്‍റെ ക​ഷ്ട​പ്പാ​ടു​ക​ളു​ടെ ഫ​ലം കൂ​ടി​യാ​യി​രി​ക്കും ഈ ​സി​നി​മ. ഗം​ഭീ​ര ഡ​യ​റ​ക്ട​യാ​യി​ട്ടാ​ണ് എ​നി​ക്കു ഫീ​ൽ ചെ​യ്തി​ട്ടു​ള്ള​ത്.

ഹ്യൂ​മ​റി​ന് എത്രത്തോളം പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാണിത്...?

ഹ്യൂ​മ​റി​നു പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ ത​ന്നെ​യാ​ണു മാ​ർ​ഗം​ക​ളി. പ​ക്ഷേ, ഹ്യൂ​മ​ർ മാ​ത്ര​മ​ല്ല ഈ ​സി​നി​മ സം​സാ​രി​ക്കു​ന്ന​ത്. എ​ന്‍റെ മു​ൻ സി​നി​മ​ക​ളെ അ​പേ​ക്ഷി​ച്ചു നോ​ക്കി​യാ​ൽ അ​ത്ര​യും ഹ്യൂ​മ​ർ ഇ​തി​ൽ ഇ​ല്ല. പ​ക്ഷേ, ഹ്യൂ​മ​റി​ന് ഉ​പ​രി​യാ​യി സെ​ന്‍റി​മെ​ന്‍റ്സും പ്ര​ണ​യ​വു​മൊ​ക്കെ ഇ​തി​ലു​ണ്ട്.



ബൈ​ജു, ധ​ർ​മ​ജ​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം..?

സാ​ധാ​ര​ണ എ​ന്‍റെ സി​നി​മ​ക​ളി​ൽ കൂ​ട്ടു​കാ​രാ​യി ധ​ർ​മ​ജ​നും ഹ​രീ​ഷ് ക​ണാ​ര​നു​മൊ​ക്കെ​യാ​ണു വ​രു​ന്ന​ത്. പ​ക്ഷേ, ഈ ​പ​ട​ത്തി​ൽ അ​റു​പ​തി​ന​ടു​ത്തു പ്രാ​യ​മു​ള്ള എ​ന്‍റെ കൂ​ട്ടു​കാ​ര​ൻ ആ​ന്‍റ​പ്പ​നെ അ​വ​ത​രി​പ്പി​ച്ച​തു ബൈ​ജു​ചേ​ട്ട​നാ​ണ്. മ​റ്റു​ ര​ണ്ടു​പേ​രും സ​ന്ദ​ർ​ഭോ​ചി​ത​മാ​യി വ​രു​ന്ന എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നേ​യു​ള്ളൂ. പ​ക്ഷേ, പ്രേ​ക്ഷ​ക​ർ ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ലു​ള്ള ത​മാ​ശ​ക​ൾ ഈ ​സി​നി​മ​യി​ലും പ്ര​തീ​ക്ഷി​ക്കാം.



‘മാ​ർ​ഗം​ക​ളി​’യി​ൽ പാ​ടി​യെ​ന്നു കേ​ട്ട​ല്ലോ..?

ഗോ​പി​സു​ന്ദ​ർ എ​ന്നെ​ക്കൊ​ണ്ടു പാ​ടി​ച്ച​താ​ണ്. പ​ണ്ടു മഹാരാജാസിൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​ബീൻ​രാ​ജ് എ​ഴു​തി മ്യൂ​സി​ക് ചെ​യ്ത പാ​ട്ടാ​ണ​ത്. ‘നിനക്കായ് ഞാൻ പാട്ടു പാടുന്പോൾ എനിക്കായ് നീ കാത്തുനിന്നില്ലേ..’ എന്ന ആ പാട്ട് അ​ന്ന് കോ​ള​ജി​ൽ എ​ബീൻ​രാ​ജി​ന്‍റെ കൂ​ടെനി​ന്നു പാ​ടി​യി​രു​ന്നു.

ഈ സിനിമ യിൽ വേറൊരു പാ​ട്ടു​കാ​ര​നു പാ​ടാ​ൻ വേ​ണ്ടി ഞാ​ൻ വെ​റു​തേ​യൊ​ന്നു പാ​ടി നോ​ക്കി​യ​താ​ണ്. കൊ​ള​ളി​ല്ലെ​ങ്കി​ൽ മാ​റ്റാം എ​ന്നും ക​രു​തി. പ​ക്ഷേ, ഫീ​ലു​ണ്ട് അ​തു ത​ന്നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നു ഗോ​പി​സു​ന്ദ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​ല്ലാ​തെ പാ​ട്ടു​കാ​ര​നാ​യി വേ​റെ എ​ക്സ്പീ​രി​യ​ൻ​സൊ​ന്നു​മി​ല്ല.



സ്ക്രി​പ്റ്റ് റൈ​റ്റ​ർ, നാ​യ​ക​ൻ, വി​ല്ല​ൻ, സം​ഭാ​ഷ​ണ​ര​ച​യി​താ​വ്, പി​ന്ന​ണി​ഗാ​യ​ക​ൻ....​ സി​നി​മ​യു​ടെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും സാ​ന്നി​ധ്യ​മ​റി​യി​ക്കു​ക​യാ​ണ​ല്ലോ. സം​വി​ധാ​നം ചെ​യ്യാ​ൻ പ്ലാ​നു​ണ്ടോ..?

നി​ങ്ങ​ൾ ഇ​പ്പോ​ൾ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം ദൈ​വം നി​ശ്ച​യി​ച്ച​താ​ണ്. ന​മ്മ​ൾ ആ​ഗ്ര​ഹി​ച്ചു. അ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു എ​ന്ന​ല്ലാ​തെ മ​റ്റൊ​ന്നു​മി​ല്ല. ഓ​രോ ടൈം ​ആ​കു​ന്പോ​ൾ കൃ​ത്യ​മാ​യി ആ​യി​ക്കോ​ളും. സം​വി​ധാ​നം ചെ​യ്യാ​ൻ നി​ല​വി​ൽ പ്ലാ​നി​ല്ല. അ​ടു​ത്ത ഒ​രു പ​രി​പാ​ടി​യു​ണ്ട് - അ​ഭി​ന​യം. അ​തും​കൂ​ടി ക​ഴി​ഞ്ഞാ​ൽ എ​ഴു​താ​ൻ പോ​ക​ണം. ഒ​രു പ​ടം കൂ​ടി എ​ഴു​ത​ണം എ​ന്നു​ള്ള​താ​ണ് ഇപ്പോഴത്തെ ആ​ഗ്ര​ഹം.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.