HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
സസ്പെൻസ് കഴിഞ്ഞു; സിജു വിൽസൺ വീരപുരുഷനായി
Sunday, January 31, 2021 3:43 PM IST
കഴിഞ്ഞ ആറു മാസമായി പത്തൊമ്പതാം നൂറ്റാണ്ടിലെ വീരപുരുഷനായുള്ള തയാറെടുപ്പിലായിരുന്നു. ഒരു യോദ്ധാവിന്റെ ശരീര ഭാഷയിലെത്തണം. കഠിനമായ വ്യായാമവും ആഹാര നിയന്ത്രണവും വരുത്തി. ഒപ്പം ആയോധന കലയിലും കുതിര ഓട്ടത്തിലുമെല്ലാം പരിശീലനം നേടി.
കഥാപാത്രമായി പൂര്‍ണ രൂപത്തില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയാല്‍ മതിയെന്നൊരു തീരുമാനം വിനയന് സാറിനും എനിക്കുമുണ്ടായിരുന്നു. അതുകൊണ്ടാണ് ചിത്രത്തിന്റെ പൂജവരെ സസ്പെന്സാക്കിവച്ചിരുന്നത്. പോസ്റ്റര്‍ റിലീസായതിനു ശേഷം പ്രേക്ഷകരുടെ ഭാഗത്തുനിന്നും നല്ല പ്രതികരണം ലഭിക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്'. മലയാളത്തിലെ യുവതാരം സിജു വില്‍സണ്‍ വാചാലനാവുകയാണ്.
വെള്ളിത്തിരയിലേക്ക് പുതിയൊരു ചരിത്ര നായകനെ അവതരിപ്പിക്കാനൊരുങ്ങുന്നതിന്റെ ആനന്ദവും അഭിമാനവുമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍. വിനയന് സംവിധാനം ചെയ്യുന്ന "പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ബിഗ്ബജറ്റ് ചിത്രത്തിലെ കഥാപാത്രത്തിനായുള്ള തയാറെടുപ്പിനെയും സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങളെയുംകുറിച്ച് സിജു വില്സന് പങ്കുവെയ്ക്കുന്നു...
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍
വിനയന് സാറിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം എന്നുമുണ്ടായിരുന്നു. ലോക്ഡൗണ്‍ കഴിഞ്ഞ സമയത്താണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം പറയുന്നത്.
തന്റെ ചുറ്റമുള്ള ലോകത്തിന്റെ വേദന ഇല്ലാതാക്കാന്‍ സമൂഹത്തില്‍ ഒട്ടേറെ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചയാളാണ് വേലായുധപ്പണിക്കര്‍. അദ്ദേഹത്തെപ്പറ്റി നമ്മള് ചരിത്രത്തില്‍ കൂടുതലായി പഠിച്ചിട്ടില്ല.
വിനയന് സാർ പറയുന്നതുവരെ എനിക്കും അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്നത്തെ സമൂഹത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. അത് ഇന്നത്തെ തലമുറയും ഇനി വരുന്നവരും അറിയേണ്ടതാണ്. ആ ധീര ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ ഞാനും പൂര്‍ണമായി മാറുകയായിരുന്നു. ഒരു നടന് എന്ന നിലയില്‍ അതെന്റെ ഭാഗ്യമായും കാണുന്നു.
സസ്പെന്‍സ് കഴിഞ്ഞു
ഓരോ സിനിമയിലും ഞാനവതരിപ്പിക്കുന്ന കഥാപാത്രത്തിന് എന്തെങ്കിലും രീതിയിലുള്ള പുതുമ ഒരുക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. വേലായുധപ്പണിക്കരായി വളരെ പരിശീലനം ആവശ്യമുണ്ടായിരുന്നു. ജിമ്മില്‍ പോയി ശാരീരികമായ മാറ്റം വരുത്തി. കളരി, വാള്‍പയറ്റ്, കുതിര സവാരി തുടങ്ങിയ പലവിധ പരിശീലനങ്ങള്‍ നടത്തി.
കഥാപാത്രത്തെക്കുറിച്ച് വിനയന് സാര്‍ പറഞ്ഞതിനു ശേഷം വര്‍ക്കൗട്ട് തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ എനിക്കു കോവിഡ് പിടികൂടി. പിന്നെ ഒന്നര മാസത്തോളം വിശ്രമം കഴിഞ്ഞാണ് വര്‍ക്കൗട്ട് ആരംഭിക്കുന്നത്. വീണ്ടും ആദ്യം മുതല്‍ ചെയ്തു.
പിന്നീട് കഴിഞ്ഞ നാലു മാസത്തോളമായി കഠിനമായ തയാറെടുപ്പിലായിരുന്നു. കഥാപാത്രം ആവശ്യപ്പെടുന്ന ശാരീരികമായ പൂര്‍ണതയിലേക്ക് എത്തിച്ചേരുന്നതിനാണ് ഇതുവരെ സസ്പെന്‍സാക്കി വെച്ചിരുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഈ വാരം ചിത്രീകരണം ആരംഭിക്കും.
പ്രേക്ഷകരുടെ ഇഷ്ടം
അഭിനയമാണ് എന്റെ തൊഴില്‍. അതിനോടുള്ള ഇഷ്ടംകൊണ്ട് ഇവിടെയെത്തിയ ആളാണ് ഞാന്‍. പതിനൊന്നു വര്‍ഷത്തോളമായിരിക്കുന്നു. നായകനെന്നതിനെക്കാള് പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന കഥാപാത്രമായിരിക്കണം എന്നാണ് ചിന്തിച്ചിട്ടുള്ളത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിച്ചു.
നായകനായി കുറച്ചു സിനിമകളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് ഇതുവരെ മടുത്തിട്ടില്ലെന്നാണ് വിശ്വാസം. അതാകാം വിനയന് സാർ എന്നെ കാസ്റ്റ് ചെയ്തതിന്റെ കാരണവും. മലയാളത്തിനു ഒരുപിടി നല്ല ചിത്രങ്ങള്‍ നല്കിയ സംവിധായകനാണ് വിനയന് സാര്‍. കലാഭവന്‍ മണിച്ചേട്ടനടക്കം ഒരുപിടി നടന്മാരുടെ കരിയറില്‍ വലിയ മാറ്റം സൃഷ്ടിച്ചയാളാണ്.
എന്നോട് പത്തൊമ്പതാം നൂറ്റാണ്ടിലെ കഥാപാത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞു തന്നു. ഒപ്പം സാറിന്റെ പിന്തുണയും ലഭിച്ചപ്പോള്‍ എനിക്കും ആത്മ വിശ്വാസമുണ്ടായി. ഓരോ തവണത്തെ ചര്‍ച്ചയിലും കഥാപാത്രത്തെ ആഴത്തില്‍ പഠിക്കുന്നതിനു വിനയന് സാറ് താങ്ങായി നിന്നു. പിന്നീട് ആ കഥാപാത്രത്തെക്കുറിച്ചു വളരെ ഗഹനമായി ഞാൻ വായിച്ചു.
നടന് എന്ന നിലയില്‍ നമ്മുടെ കരിയറില്‍ വല്ലപ്പോഴും മാത്രമാണ് ഇത്തരം കഥാപാത്രങ്ങളെത്തുന്നത്. അതിനോട് നൂറു ശതമാനം നീതിപുലര്‍ത്തേണ്ടതുണ്ട്. ഒരു പീരിഡ് മൂവിയാകുമ്പോള് ആ കാലഘട്ടത്തിലേക്കാണ് പ്രേക്ഷകരെ എത്തിക്കേണ്ടത്. അതിനായുള്ള വലിയ സജ്ജീകരണം പുരോഗമിക്കുകയാണ്.
പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. വലിയ താരനിരയും മികച്ച ടെക്നീഷ്യന്മാരും ചിത്രത്തിലെത്തുന്നുണ്ട്. പാലക്കാട്, ചേര്‍ത്തല എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനാകുന്നത്.
പാന്‍ ഇന്ത്യാ ലെവലിലേക്ക്
അന്യ ഭാഷകളില്‍നിന്നും പാന്‍ ഇന്ത്യാ ലെവലിലുള്ള ചിത്രങ്ങള്‍ നിരവധി എത്തുന്നുണ്ട്. അതിനൊപ്പം മലയാളവും മാറുന്നതിന്റെ ഭാഗമാകാന്‍ കഴിയുന്നതിന്റെ അഭിമാനമുണ്ട്. മലയാളത്തില്‍നിന്നും അത്തരം വലിയ സിനിമകള്‍ ഇനിയുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് വേലായുധപ്പണിക്കരെ എത്തിക്കാനുള്ള തയാറെടുപ്പിലാണ് ഞങ്ങളുടെ ടീം. എന്റെ കരിയറിലും നാഴികക്കല്ലാകും ഈ കഥാപാത്രം.
അരങ്ങിലും അണിയറയിലും
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽക്യഷ്ണ, ബിബിൻ ജോർജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഗത, ചേർത്തല ജയൻ, ക്യഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, കയാദു, ദീപ്തി സതി, പൂനം ബജുവ, രേണു സുന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാൻസ, ഗായത്രി നമ്പ്യാർ, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങിയവരും അഭിനയിക്കുന്നു. ഷാജികുമാറാണ് ഛായാഗ്രഹകൻ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന് സംഗീതം പകരുന്നു.
റിലീസ് ചിത്രങ്ങള്‍
ഈ കാലയളവില്‍ കുറച്ചു ചിത്രങ്ങള്‍ എന്നെ തേടിവന്നിരുന്നു. അതിന്റെ പിന്നണി പ്രവര്‍ത്തകരോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി. അതില്‍ ചില കഥാപാത്രങ്ങളെ പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം ചെയ്യണമെന്നു കരുതി ഹോള്‍ഡ് ചെയ്തുവെച്ചിട്ടുണ്ട്. നൂറു ദിവസത്തോളം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിനായി മാറ്റിവെയ്ക്കണം. അതിനു ശേഷമാകും പുതിയ ചിത്രങ്ങളിലേക്കു കടക്കുന്നത്.
മുന്‍പ് ഞാന്‍ അഭിനയിച്ച വരയന്‍, ഇന്നുമുതല്‍, ഉപചാരപൂര്‍വം ഗുണ്ടാ ജയന്, വാസന്തി എന്നീ നാലു സിനിമകള്‍ 2020-ല്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തേണ്ടതാണ്. വരും നാളുകളിലേക്ക് ഈ ചിത്രങ്ങള്‍ റിലീസിന് തയാറെടുക്കുകയാണ്. വരയനില്‍ വേറിട്ട ലുക്കില്‍ ഒരു കപ്പുച്ചിന്‍ വൈദികന്റെ വേഷത്തിലാണ് എത്തുന്നത്.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
Latest News
വന്യജീവി, തെരുവുനായ ആക്രമണം; അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ജോസ് കെ. മാണി
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍
ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശി മരിച്ചു
53 ദിവസം നീണ്ട ദൗത്യം; കാളികാവിലെ ആളെക്കൊല്ലി കടുവ കെണിയിൽ കുടുങ്ങി
നെയ്യാറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 15 പേര്‍ക്ക് പരിക്ക്
Latest News
വന്യജീവി, തെരുവുനായ ആക്രമണം; അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ജോസ് കെ. മാണി
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍
ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശി മരിച്ചു
53 ദിവസം നീണ്ട ദൗത്യം; കാളികാവിലെ ആളെക്കൊല്ലി കടുവ കെണിയിൽ കുടുങ്ങി
നെയ്യാറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 15 പേര്‍ക്ക് പരിക്ക്
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top