അജിഷ ലളിതയായ കഥ; നിശ്ചയം... ഇതാണു മേക്കോവർ!
Thursday, November 25, 2021 1:53 PM IST
തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം സോ​ണി ലൈ​വി​ൽ ക​ണ്ട് ന​ട​ൻ ജ​യ​സൂ​ര്യ അ​തി​ൽ ല​ളി​ത​യാ​യി വേ​ഷ​മി​ട്ട അ​ജി​ഷ​യെ വി​ളി​ച്ച് ഇ​ങ്ങ​നെ പ​റ​ഞ്ഞു- ‘ഞാ​ൻ കൊ​ള്ളാ​മെ​ന്നു പ​റ​യു​ന്നി​ല്ല. ഗം​ഭീ​ര​മെ​ന്നേ പ​റ​യൂ. ര​ണ്ടും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം എ​ത്ര​ത്തോ​ള​മെ​ന്നു നി​ങ്ങ​ൾ​ക്ക​റി​യാ​മ​ല്ലോ. ആ ​പ്രാ​യ​ത്തി​ലു​ള്ള ഏ​തോ ഒ​ര​മ്മ ചെ​യ്തു​വെ​ന്നാ​ണ് ഞാ​ൻ ആ​ദ്യം വി​ചാ​രി​ച്ച​ത്. അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് 20 വ​യ​സി​ന്‍റെ വ്യ​ത്യാ​സ​മു​ണ്ടെ​ന്നു മ​ന​സി​ലാ​യ​ത്.’

സം​ഗീ​ത​സം​വി​ധാ​യ​ക​ൻ അ​രു​ണ്‍​രാ​ജി​ന്‍റെ ഭാ​ര്യ മു​പ്പ​ത്തി​മൂ​ന്നു​കാ​രി അ​ജി​ഷ പ്ര​ഭാ​ക​ര​നാ​ണ് അ​ന്പ​തു ക​ഴി​ഞ്ഞ ത​നി കാ​ഞ്ഞ​ങ്ങാ​ട​ൻ വീ​ട്ട​മ്മ ല​ളി​ത​യെ​ന്നു തി​രി​ച്ച​റി​യാ​ൻ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മാ​യി​ല്ല എ​ന്നു​കൂ​ടി അ​റി​യു​ന്പോ​ൾ, പ്രേ​ക്ഷ​ക​രും പ​റ​യു​ന്നു​ണ്ടാ​വും...​നി​ശ്ചയം, ഇ​താ​ണു മേ​ക്കോ​വ​ർ!



കാഞ്ഞങ്ങാടൻ കഥയിലേക്ക്

ദൂ​ര​ദ​ർ​ശ​നി​ലും മ​റ്റും അ​വ​താ​ര​ക​യാ​യ കാ​ല​ത്ത് അ​ജി​ഷ​യെ​ത്തേ​ടി ചി​ല സി​നി​മ​ക​ൾ വ​ന്നി​രു​ന്നു​വെ​ങ്കി​ലും വീ​ട്ടു​കാ​രു​ടെ സ​പ്പോ​ർ​ട്ട് കി​ട്ടി​യി​ല്ല. 12 വ​ർ​ഷം മു​ന്പു​ള്ള ക​ഥ​യാ​ണ​ത്. പി​ന്നീ​ടു സി​നി​മ​യ്ക്കു പി​ന്നാ​ലെ പോ​യി​ല്ല. ഇ​തു ബൈ ​ചാ​ൻ​സി​ൽ കി​ട്ടി​യ അ​വ​സ​ര​മെ​ന്ന് അ​ജി​ഷ. ‘വെ​റു​തേ വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്പോ​ൾ ഇ​ങ്ങു വാ ​ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു പോ​വാം’ എ​ന്നു പ​റ​യും പോ​ലെ!

ഒ​രു സു​ഹൃ​ത്തി​ന്‍റെ വാ​ട്സ്ആ​പ്പ് സ്റ്റാ​റ്റ​സി​ൽ കാ​ഞ്ഞ​ങ്ങാ​ടു​ഭാ​ഷ സം​സാ​രി​ക്കു​ന്ന​വ​രെ തേ​ടു​ന്നു എ​ന്ന കാ​സ്റ്റിം​ഗ്കോ​ൾ ക​ണ്ട് അ​രു​ണ്‍​രാ​ജ് അ​ജി​ഷ​യു​ടെ ഫോ​ട്ടോ അ​യ​ച്ചു. കാ​ഞ്ഞ​ങ്ങാ​ടു ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന വീ​ഡി​യോ അ​യ​യ്ക്ക​ണ​മെ​ന്ന് അ​റി​യി​പ്പു വ​ന്ന​പ്പോ​ഴാ​ണ് അ​ജി​ഷ കാ​ര്യ​മ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഓ​ഡീ​ഷ​നു പോ​യി, സെ​ല​ക്ടാ​യി.

‘ചെ​റി​യ വേ​ഷ​മാ​ണ്, മൂ​ന്നു ദി​വ​സ​ത്തെ ഷൂ​ട്ടേ ഉ​ള്ളൂ എ​ന്നൊ​ക്കെ​യാ​ണ് ആ​ദ്യം കേ​ട്ട​ത്.’ കാസ്റ്റിംഗ് വർക്ക് ഷോപ്പിലാണ് ട്വിസ്റ്റു കളുടെ തുടക്കം. ചെറിയ വേഷം പ്രതീക്ഷിച്ചുചെന്ന അജിഷയ്ക്കു കിട്ടിയതു കഥയിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ലളിത എന്ന അമ്മവേഷം!



ദേ, ഞങ്ങടെ ലളിത

ലളിതയായി ആദ്യം നിശ്ചയിച്ചിരുന്ന ആർട്ടിസ്റ്റിനു പെട്ടെന്നു പോകേണ്ടി വന്നതോടെ സബ്സ്റ്റിറ്റ്യൂട്ടായി ചെയ്യാമോ എന്ന് അജിഷയോടു കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് മാധവന്‍. അവിടെയാണ് ആദ്യത്തെ ട്വിസ്റ്റ്.

വർക്ക് ഷോപ്പിൽ സ്ക്രിപ്റ്റിലെ ചില സീനുകൾ ആർട്ടിസ്റ്റുകളെക്കൊണ്ടു ചെയ്യിപ്പിക്കുന്നുണ്ടാ യിരുന്നു. അതു കണ്ടുനില്ക്കുകയായിരുന്ന അജിഷയ്ക്കു ലളിതയുടെ സീൻ പരിചിതമായിരുന്നു. അനായാസം സീ​ൻ ചെ​യ്തതോടെ കോ​സ്റ്റ്യൂ​മ​റി​ന്‍റെ അ​ടു​ത്തു​പോ​യി​വ​രാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യി.



കോ​സ്റ്റ്യൂ​മ​ർ മ​നു അ​ജി​ഷ​യു​ടെ പൊ​ട്ടു മാ​റ്റി അ​മ്മ​മാ​രി​ടു​ന്ന വ​ലി​യ സി​ന്ദൂ​രപ്പൊ​ട്ടു​കു​ത്തി. മു​ടി അ​മ്മ​ച്ചി​മാ​രു കെ​ട്ടു​ന്ന മ​ട്ടി​ൽ കെ​ട്ടി. അ​മ്മ​മാ​ർ ചെ​യ്യും​പോ​ലെ സാ​രി വാ​രി​ച്ചു​റ്റാ​ൻ നി​ർ​ദേ​ശി​ച്ചു. അ​പ്പോ​ഴേ​ക്കും അ​ജി​ഷ അ​മ്മ​ച്ചിലു​ക്കി​ലെ​ത്തി​യി​രു​ന്നു. ‘വേ​റൊ​ന്നും സ്റ്റൈ​ലാ​ക്ക​ണ്ട. ഇ​ങ്ങ​നെ പോ​യാ​ൽ മ​തി. ഭാ​ഗ്യ​മു​ണ്ടെ​ങ്കി​ൽ എ​ല്ലാം ന​ട​ക്കും...’​മ​നു പ​റ​ഞ്ഞു.

അ​ജി​ഷ തി​രി​കെ ചെ​ന്ന​പ്പോ​ൾ സം​വി​ധാ​യ​ക​ൻ സെന്ന ഹെഗ്ഡെയും കുവൈറ്റ് വി​ജ​യ​നാ​യി വേ​ഷ​മി​ട്ട മ​നോ​ജു​മൊ​ക്കെ ‘ദേ, ​ഞ​ങ്ങ​ടെ ല​ളി​ത വ​രു​ന്നു’ എ​ന്നു പ​റ​ഞ്ഞു. ആ ​ലു​ക്കി​ൽ അ​ജി​ഷ​യു​ടെ ഡ​യ​ലോ​ഗു തീ​ർ​ന്ന​പ്പോ​ൾ കൈ​യ​ടി​മേ​ളം. മ​നു​ പ​റ​ഞ്ഞ​തു​പോ​ലെ ഭാ​ഗ്യം തു​ണ​ച്ചു. ല​ളി​തയുടെ റോളിൽ അജിഷ ഫിക്സ്ഡ്.



ട്വി​സ്റ്റോ​ടു ട്വി​സ്റ്റ്!

മൂ​ന്നു മ​ക്ക​ളു​ടെ അ​മ്മ​യാ​ണ്, അ​മ്മൂ​മ്മ ആ​കാ​ൻ പോ​കു​ന്ന​യാ​ളാ​ണ് എ​ന്നി​ങ്ങ​നെ ല​ളി​ത​യ്ക്കൊ​പ്പം ട്വി​സ്റ്റു​കൾ പിന്നെയും വന്നതായി അ​ജി​ഷ ഓ​ർ​ക്കു​ന്നു.

‘ദേ, ​ഇ​താ​ണു മൂ​ത്ത മ​ക​ൾ എ​ന്നു സെ​ന്ന സാ​ർ ഉ​ണ്ണി​മാ​യ​യെ ചൂ​ണ്ടി പ​റ​ഞ്ഞു. ഇ​തി​നു താ​ഴെ ര​ണ്ടു മ​ക്ക​ൾ കൂ​ടി​യു​ണ്ട്. മൂ​ത്ത മ​ക​ൾ പ്ര​ഗ്ന​ന്‍റു​മാ​ണ്. ഞാ​ൻ ടെ​ൻ​ഷ​നി​ലാ​യി. പ്രാ​യ​മാ​ക്കു​ന്ന​തു​കൊ​ണ്ടു പ്ര​ശ്ന​മു​ണ്ടോ എ​ന്നു ഡ​യ​റ​ക്ട​ർ. എ​ന്തു വേ​ണ​മെ​ങ്കി​ലും ആ​യി​ക്കോ​ളൂ എ​ന്നു ഞാ​ൻ. സി​നി​മ​യി​ൽ കാ​ണു​ന്ന ല​ളി​ത​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത് കോ​സ്റ്റ്യൂ​മ​ർ മ​നു​വും മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റു​ക​ളാ​യ ര​ഞ്ജി​ത്ത് മ​ണാ​ലി​പ്പ​റ​ന്പി​ലും പ്ര​സാ​ദ് ഒ​റ്റ​പ്പാ​ല​വു​മാ​ണ്. എ​ന്‍റെ നോ​ർ​മ​ൽ ലു​ക്കി​ൽ നൈ​റ്റി​യി​ട്ടാ​ൽ ലളിതയുടെ പ്രാ​യം ഫീ​ൽ ചെ​യ്യാ​ത്ത​തി​നാ​ൽ സ്കി​ൻ ടോ​ൺ മാറ്റി​യ​തും അ​വ​രാ​ണ്.’



ഹോം​വ​ർ​ക്ക് ഇ​ല്ല

ല​ളി​ത​യാ​വാ​ൻ ഹോം​വ​ർ​ക്ക് വേണ്ടിവ​ന്നി​ല്ലെ​ന്ന് അ​ജി​ഷ പ​റ​യു​ന്നു. ‘ ഈ ​സി​നി​മ​യി​ലു​ള്ള​വ​രെ​ല്ലാം ന​മ്മ​ൾ വീ​ട്ടി​ലും ചു​റ്റു​പാ​ടു​ക​ളി​ലും ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ ത​ന്നെ​യാ​ണ്. എ​ന്‍റെ അ​മ്മ​യി​ലും അ​മ്മാ​യി​മാ​രി​ലു​മൊ​ക്കെ ഈ ​ല​ളി​ത​യു​ണ്ട്.

ഓ​രോ സി​റ്റ്വേ​ഷ​നി​ലും അ​വ​ർ എ​ങ്ങ​നെ റി​യാ​ക്ട് ചെ​യ്തി​രു​ന്നു​വെ​ന്നു​മാ​ത്രം ആ​ലോ​ചി​ച്ചാ​ൽ മ​തി​യാ​യി​രു​ന്നു. അ​ച്ഛ​ൻ നാ​ട​ക​ന​ട​ൻ ആ​യി​രു​ന്നു. അ​തി​ന്‍റെ​യൊ​രം​ശം എ​ന്‍റെ ഉ​ള​ളി​ന്‍റെ​യു​ള്ളി​ൽ ഉ​ണ്ടാ​വ​ണം. അ​ല്ലാ​തെ, പെ​ട്ടെ​ന്ന് ഇ​ങ്ങ​നെ​യൊ​ന്നും ചെ​യ്യാ​ൻ പ​റ്റി​ല്ല​ല്ലോ.’



അ​വ​രു​ടെ ബ്രി​ല്യ​ൻ​സ്

ല​ളി​ത ന​ന്നാ​യെ​ങ്കി​ൽ അ​തി​ന്‍റെ 80 ശ​ത​മാ​ന​വും ഡയറക്ടർ സെ​ന്ന​യു​ടെ​യും ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ രാ​ജേ​ഷ് മാ​ധ​വ​ന്‍റെ​യും സി​നി​മാട്ടോഗ്ര​ഫ​ർ ശ്രീ​രാ​ജി​ന്‍റെ​യും ബ്രി​ല്യ​ൻ​സാ​ണെ​ന്ന് അ​ജി​ഷ.

‌‘ഓ​രോ കാ​ര​ക്ട​റും എ​ന്താ​ണു കൊ​ടു​ക്കേ​ണ്ട​തെ​ന്നു സെ​ന്ന​സാ​റി​നു കൃ​ത്യ​മാ​യി അ​റി​യാം. അ​ത് എ​ത്ര​യും ന​ല്ല രീ​തി​യി​ൽ എ​ത്ര​യും പെ​ട്ടെ​ന്നു ന​മ്മ​ളി​ൽ നി​ന്നു കി​ട്ടാ​നു​ള്ള എ​ളു​പ്പ​വ​ഴി​യി​ലാ​ണ് അ​ദ്ദേ​ഹം പോ​യി​രു​ന്ന​ത്.



ആ​ർ​ട്ടി​സ്റ്റി​ന് ഒ​രു ടെ​ൻ​ഷ​നും ത​രി​ല്ല. സീ​നെ​ടു​ക്കും മു​ന്പ് അ​തി​ലു​ള്ള എ​ല്ലാ​വ​രെ​യും വി​ളി​ച്ചി​രു​ത്തി സി​റ്റ്വേ​ഷ​നും പ്ര​ധാ​ന ഡ​യ​ലോ​ഗു​ക​ളും പ​റ​ഞ്ഞു ത​ന്ന​തു രാ​ജേ​ഷേ​ട്ട​നാ​ണ്.

മെ​യി​ൻ ഡ​യ​ലോ​ഗു പ​റ​യ​ണം, ബാ​ക്കി​യു​ള്ള​തു സ്വ​ന്തം വീ​ട്ടി​ൽ സം​സാ​രി​ക്കു​ന്ന​തു പോ​ലെ ചെ​യ്യാം എ​ന്നൊ​ക്കെ പ​റ​ഞ്ഞ് രാ​ജേ​ഷേ​ട്ട​ൻ കൂ​ടെ​നി​ന്നു.’



‘കാ​മ​റ​യും കൂ​ടെ ചാ​ട​ട്ടെ!’

ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള​യി​ൽ ന​ടി കു​ള​ത്തി​ൽ ചാ​ട​ട്ടെ, കാ​മ​റ​യും കൂ​ടെ ചാ​ട​ട്ടെ...​എ​ന്നു പ​റ​യു​ന്ന ഒ​രു സീ​നു​ണ്ട്. ഈ ​പ​ട​ത്തി​ന്‍റെ സെ​റ്റി​ൽ അ​തു സ​ത്യ​മാ​യ​താ​യി അ​ജി​ഷ പ​റ​യു​ന്നു. ‘ ന​മ്മ​ൾ ഡാ​ൻ​സ് ക​ളി​ക്കു​ന്പോ​ൾ കൂ​ടെ കാ​മ​റ​യും കാ​മ​റാ​മാ​നും ഡാ​ൻ​സ് ക​ളി​ക്കു​ന്നു. ന​മ്മ​ൾ ന​ട​ക്കു​ന്പോ​ൾ കാ​മ​റ​യും കൂ​ടെ വ​രു​ന്നു.

സാ​ധാ​ര​ണ കാ​മ​റാ​മാ​ൻ​മാ​രൊ​ക്കെ അ​വി​ടെ നി​ൽ​ക്ക​രു​ത്, ഇ​വി​ടെ നി​ൽ​ക്ക​രു​ത് എ​ന്നൊ​ക്കെ ഫ​യ​റിം​ഗ് ആ​യി​രി​ക്കു​മെ​ന്നു കേ​ട്ടി​ട്ടു​ണ്ട്. ശ്രീ​രാ​ജ് അ​ങ്ങ​നെ ആ​യി​രു​ന്നി​ല്ല. ല​ളി​താ​മ്മേ, ആ ​ഷാ​ഡോ വ​രു​ന്നി​ട​ത്തു​നി​ന്നു മാ​റി​നി​ന്നാ​ൽ ചി​ല​പ്പോ​ൾ നി​ങ്ങ​ളു​ടെ മു​ഖം കൂ​ടി ഇ​തി​ൽ പ​തി​യും...​ഒ​ന്നാ​മ​തേ ക​റു​പ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ല്ലെ​ങ്കി​ൽ മൊ​ത്ത​ത്തി​ൽ ക​റു​ത്തി​രി​ക്കും.’ ഇത്തരത്തിലായിരുന്നു ശ്രീ​രാ​ജി​ന്‍റെ സ​പ്പോ​ർ​ട്ടെ​ന്നും അ​ജി​ഷ ഓ​ർ​ക്കു​ന്നു.



ക്ലൈ​മാ​ക്സി​ലെ ത​ല്ല്

സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച ബം​ഗാ​ളി മു​ത​ൽ പ്ര​ധാ​ന വേ​ഷം ചെ​യ്ത മ​നോ​ജു വ​രെ​യു​ള്ള​വ​ർ ക്ലൈ​മാ​ക്സി​ലെ ത​ല്ലു​സീ​നി​ലു​ണ്ട്. ആ ​സീ​നെ​ടു​ത്ത​പ്പോ​ൾ ഡ​യ​റ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ടെ​ൻ​ഷ​നി​ലാ​യെ​ന്ന് അ​ജി​ഷ പറയുന്നു.

‘ഒ​രാ​ളു തെ​റ്റി​ച്ചാ​ൽ ഒ​ന്നേ​ന്നു തു​ട​ങ്ങ​ണം. പി​ന്നെ നൈ​റ്റ് ഷൂ​ട്ടു​മാ​ണ്. ഇ​തു കു​റേ ദി​വ​സം നീ​ണ്ടു​പോ​കു​മോ. എ​ന്നൊ​ക്കെ​യു​ള്ള ടെ​ൻ​ഷ​ൻ. മ​റ്റു​ള്ള​വ​ർ​ക്ക് അ​ടി കൂ​ടാ​നു​ള്ള പ്രേ​ര​ണ ല​ളി​ത​യി​ൽ നി​ന്നു​ണ്ടാ​വ​ണ​മെ​ന്നു രാ​ജേ​ഷേ​ട്ട​ൻ പ​റ​ഞ്ഞു. എ​ല്ലാം സ്ക്രി​പ്റ്റി​ലു​ണ്ടെ​ങ്കി​ലും അ​ത് എ​വി​ടെ എ​ങ്ങ​നെ, എ​ന്തു പ​റ​ഞ്ഞു ചെ​യ്യ​ണം എ​ന്ന​തു ന​മ്മു​ടെ ക​യ്യി​ലാ​യി​രു​ന്നു. ഞാ​നും വി​മ​ല​യാ​യി വേ​ഷ​മി​ട്ട മി​നി​യേ​ച്ചി​യും ത​മ്മി​ൽ ഗി​വ് ആ​ൻ​ഡ് ടേ​ക്ക് ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ, ന​മു​ക്ക​ങ്ങു ത​ല്ലു​കൂ​ടാം എ​ന്ന ലൈ​നി​ലെ​ത്തി.’



അന്നു കോംപ്ലക്സടിച്ച്...

ഐ​എ​ഫ്എ​ഫ്കെ​യി​ൽ പടം ക​ണ്ട​പ്പോ​ഴാ​ണ് കഥാപാത്രത്തിന്‍റെ വ​ലി​പ്പവും പരപ്പും ബോധ്യമായതെന്ന് അ​ജി​ഷ. ‘ അന്നു സെറ്റിൽ എ​ല്ലാ​വ​രും സ്റ്റി​ൽ​സ് എ​ടു​ക്കാ​ൻ തി​ര​ക്കു​കൂ​ട്ടി​യ​പ്പോ​ൾ ഞാ​ൻ കോം​പ്ല​ക്സ​ടി​ച്ച് ഒ​രു മൂ​ല​യ്ക്കി​രി​പ്പാ​യി​രു​ന്നു. എനിക്കു ത​ന്നെ എ​ന്നെ ക​ണ്ണാ​ടി​യി​ൽ നോ​ക്കി​യാ​ൽ മ​ന​സി​ലാ​കു​ന്നി​ല്ല. പി​ന്നെ എ​ന്തു ഫോ​ട്ടോ​യെ​ടു​ക്കാ​ൻ!

പ​ക്ഷേ, ഇ​പ്പോ​ൾ മ​റ്റാ​രെ​ക്കാ​ളും പ്ര​മോ​ഷ​ൻ ല​ളി​ത​യ്ക്കാ​ണു കി​ട്ടു​ന്ന​ത്. സം​വി​ധാ​യ​ക​രാ​യ ജി​യോ ബേ​ബി, ര​മേ​ഷ് പി​ഷാ​ര​ടി, മൃ​ദു​ൽ നാ​യ​ർ, മെ​ന്‍റ​ലി​സ്റ്റ് ആ​ദി, നടി ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, ഗായിക സി​ത്താ​ര തു​ട​ങ്ങി​യ​വ​രൊക്കെ വിളിച്ച് അഭിനന്ദിച്ചുവെന്ന് അ​ജി​ഷ പ​റ​യു​ന്നു.



പ​ല്ലൊ​ട്ടി, നൈ​ന

പ​ല്ലൊ​ട്ടി​യും നൈ​ന​യു​മാ​ണ് അ​ജി​ഷ​യു​ടെ പു​തി​യ സി​നി​മ​ക​ൾ. ജി​തി​ൻ രാ​ജി​ന്‍റെ ‘പ​ല്ലൊ​ട്ടി’​യി​ൽ ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​യു​ടെ അ​മ്മ​വേ​ഷം. തി​ങ്ക​ളാ​ഴ്ച നി​ശ്ച​യ​ത്തി​ന്‍റെ അ​സോ.​ഡ​യ​റ​ക്ട​ർ വി​ഷ്ണു​ദേ​വി​ന്‍റെ ‘നൈ​ന’​യി​ൽ 96 ഫെ​യിം ഗൗ​രി​യു​ടെ ചേ​ച്ചി​യു​ടെ വേ​ഷം. ‘ പ്രാ​ധാ​ന്യ​മു​ള്ള റോ​ൾ ആ​ണെ​ങ്കി​ൽ അ​മ്മ​യോ അ​നി​യ​ത്തി​യോ ചേ​ച്ചി​യോ...​ആ​വ​ട്ടെ, ഏ​തു വേ​ഷ​വും ചെ​യ്യാം. പ​ക്ഷേ, അ​തി​ൽ എ​നി​ക്ക് എ​ന്തെ​ങ്കി​ലും ചെ​യ്യാ​നു​ണ്ടാ​വ​ണം’ - അ​ജി​ഷ പ​റ​യു​ന്നു.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.