അമ്പിളിവെട്ടത്തിന്‍റെ ആരാധിക!
Monday, August 19, 2019 5:19 PM IST
അ​മ്പി​ളി​യു​ടെ അ​തി​രു​ക​ളി​ല്ലാ​ത്ത സ്നേ​ഹ​ത്തി​ന്‍റെ ആ​രാ​ധി​ക​യാ​ണ് അ​വ​ന്‍റെ ക​ളി​ക്കൂ​ട്ടു​കാ​രി ടീ​ന. നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും അ​മ്പി​ളി​യെ ത​ൻ​കാ​ര്യ​ലാ​ഭ​ത്തി​നു ത​ട്ടി​ക്ക​ളി​ക്കു​ന്പോ​ൾ അ​വ​നൊ​പ്പം നി​ബ​ന്ധ​ന​ക​ളി​ല്ലാ​തെ ചേ​ർ​ന്നു​നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ൾ. അ​ന്പി​ളി​വെ​ട്ട​ത്തി​ന്‍റെ നൈ​ർ​മ​ല്യ​വും കു​ളി​ർ​മ​യും ആ​ദ്യ​മേ തി​രി​ച്ച​റി​ഞ്ഞ​വ​ൾ. അ​ന്പി​ളി​ക്കൊ​പ്പം കൂ​ടൊ​രു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ൾ. ആ ​പ്ര​ണ​യ​ത്തി​ന്‍റെ വി​ശു​ദ്ധി തി​രി​ച്ച​റി​ഞ്ഞ​വ​ൾ. അ​ന്പി​ളി​യു​ടെ എ​ല്ലാ​മെ​ല്ലാം. ജോ​ണ്‍​പോ​ൾ ജോ​ർ​ജ് ചി​ത്രം അ​ന്പി​ളി​യി​ൽ ടീ​ന​യാ​യി വേ​ഷ​മി​ട്ട​തു ബം​ഗ​ളൂ​രു മ​ല​യാ​ളി ത​ൻ​വി റാം. ​അ​ന്പി​ളി​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ത​ൻ​വി...



സി​നി​മ​യി​ലേ​ക്കു​ള്ള വ​ഴി...

സി​നി​മ​യി​ലെ​ത്ത​ണ​മെ​ന്നു ചെ​റു​പ്പം തൊ​ട്ട് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. 2012 ൽ ​കൊല്ലത്തു ന​ട​ന്ന മി​സ് കേ​ര​ള​യി​ൽ ഫൈ​ന​ലി​സ്റ്റാ​യി. മി​സ് വി​വേ​ഷ്യ​സ് സ​ബ് ടൈ​റ്റി​ൽ കി​ട്ടി. അ​തി​നു ശേ​ഷ​മാ​ണ് ഓ​ഡി​ഷ​ൻ കോ​ളു​ക​ൾ​ക്കു മ​റു​പ​ടി അ​യ​ച്ചു​തു​ട​ങ്ങി​യ​ത്. അ​ക്കാ​ല​ത്ത് ഷോ​ർ​ട്ട് ഫി​ലി​മു​ക​ളും ചി​ല പരസ്യചിത്രങ്ങ​ളും ചെ​യ്തി​രു​ന്നു. ഒരു പരസ്യചിത്രത്തിനുവേ​ണ്ടി ഞാ​ൻ അ​യ​ച്ച ഫോ​ട്ടോ​സ് അ​ന്പി​ളി​യു​ടെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ശ്രീ​ജി​ത്തേ​ട്ട​നാ​ണ് ഡ​യ​റ​ക്ട​ർ ജോ​ണ്‍​പോ​ൾ ജോ​ർ​ജി​നെ കാ​ണി​ച്ച​ത്. അ​ങ്ങ​നെ എ​റ​ണാ​കു​ള​ത്തെ ഓ​ഡീ​ഷ​നി​ലേ​ക്ക് എ​ന്നെ വി​ളി​ച്ചു.

നാ​ട്ടി​ൽ വേ​റൊ​രു കാ​ര്യ​ത്തി​നു പോ​യ​പ്പോ​ഴാ​ണ് ഓ​ഡീ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​ത്. ഞാ​നും അ​മ്മ​യും കു​ടി​യാ​ണു പോ​യ​ത്. ഓ​ഡി​ഷ​നു പോ​യ കാ​ര്യ​മൊ​ന്നും അ​ച്ഛ​ന് അ​റി​യി​ല്ലാ​യി​രു​ന്നു. സെ​ല​ക്‌ഷ​നാ​യ​ശേ​ഷ​മാ​ണു വീ​ട്ടി​ൽ പ​റ​ഞ്ഞ​ത്. വാ​സ്ത​വ​ത്തി​ൽ ഞാ​ൻ സി​നി​മ​യി​ൽ പോ​കു​ന്ന​തി​നോ​ട് അ​ച്ഛ​ന് ആ​ദ്യം വ​ലി​യ താ​ത്പ​ര്യ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. പ​ക്ഷേ, ഞാ​ൻ അ​തി​നു വേ​ണ്ടി തു​ട​രെ ട്രൈ ​ചെ​യ്യു​ന്ന​ത് അ​ച്ഛ​ൻ കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ങ്ങ​നെ​യൊ​രു ന​ല്ല ചാ​ൻ​സ് കി​ട്ടി​യ​പ്പോ​ൾ അ​ച്ഛ​നും സ​മ്മ​തി​ച്ചു. ആ ​സ​മ്മ​തം കി​ട്ടി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഞാ​ൻ സി​നി​മ​യി​ലെ​ത്തി​ല്ലാ​യി​രു​ന്നു.

അ​ന്പി​ളി ക​ണ്‍​ഫേം ആ​യ​തോ​ടെ ഞാൻ 2011 മു​ത​ൽ തു​ട​ർ​ന്നു​വ​ന്ന ബാ​ങ്ക് ജോ​ലി ഉ​പേ​ക്ഷി​ച്ചു. ഇ​ത്ര​യും നാ​ൾ കാ​ത്തി​രു​ന്ന​തി​ന്‍റെ റി​സ​ൾ​ട്ടാ​ണ് അ​ന്പി​ളി​യി​ലെ വേ​ഷം.



സൗ​ബി​ന്‍റെ നാ​യി​ക​...

ഗ​പ്പി ടീ​മി​ന്‍റെ അ​ടു​ത്ത സി​നി​മ​യാ​ണെ​ന്ന് ഓ​ഡി​ഷ​നു പോ​യ​പ്പോ​ൾ​ത്ത​ന്നെ അ​റി​യാ​മാ​യി​രു​ന്നു. പ​ല ഓ​ഡി​ഷ​നു​ക​ളും കൊ​ടു​ത്ത​തു​പോ​ലെ ഇ​തി​നും പോ​യി വ​ന്നു. വി​ളി​ക്കു​മോ ഇ​ല്ല​യോ എ​ന്നൊ​ന്നും അ​റി​യി​ല്ലാ​യി​രു​ന്നു. ഒ​രാ​ഴ്ച ക​ഴി​ഞ്ഞാ​ണ് സെ​ല​ക്ടാ​യി എ​ന്നു വി​ളി​ച്ചു​പ​റ​ഞ്ഞ​ത്. അ​പ്പോ​ഴാ​ണ് സൗ​ബി​ക്ക​യും ന​വീ​നു​മൊ​ക്കെ​യുണ്ടെന്ന് അ​റി​ഞ്ഞ​ത്. ഗ​പ്പി കണ്ടതിനാൽ പ്രതീക്ഷകൾ ഏറെയായിരുന്നു.

2018 ജൂ​ണി​ൽ ഷൂ​ട്ട് തു​ട​ങ്ങി. ഒ​രു കൊ​ല്ല​ത്തി​ലേ​റെ​യെ​ടു​ത്തു ഇ​തു തി​യ​റ്റ​റി​ലെ​ത്താ​ൻ. അ​തി​നി​ടെ സു​ഡാ​നി ഇ​റ​ങ്ങി. സൗ​ബി​ക്ക​യ്ക്കു സ്റ്റേ​റ്റ് അ​വാ​ർ​ഡ് കി​ട്ടി. കു​ന്പ​ള​ങ്ങി ഇ​റ​ങ്ങി. അ​ന്പി​ളി​യി​ൽ ആ​ളു​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ കൂ​ടി. കു​റ​ച്ചു വൈ​കി​യെ​ങ്കി​ലും ഇ​തെ​ല്ലാം അ​ന്പി​ളി​ക്കു ഗു​ണ​പ​ര​മാ​യി വ​ന്നു. പ്രാ​യ​ഭേ​ദ​മി​ല്ലാ​തെ ഫു​ൾ ഫാ​മി​ലി​ക്ക് ഇ​ഷ്ട​മാ​കു​ന്ന സി​നി​മ​യെ​ന്നാ​ണ് എ​നി​ക്കു വ​ന്ന മെ​സേ​ജു​ക​ൾ.



അ​ന്പി​ളി പ​റ​യു​ന്ന​ത്...

അ​ന്പി​ളി എ​ന്ന മു​ഖ്യ ക​ഥാ​പാ​ത്ര​ത്തെ ചു​റ്റി​പ്പ​റ്റി ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണു സി​നി​മ പ​റ​യു​ന്ന​ത്. അ​ന്പി​ളി​യു​ടെ സ്നേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള സി​നി​മ​യാ​ണി​ത്. ട്രാ​വ​ൽ മൂ​വി​യാ​ണ്. റോ​ഡ് മൂ​വി​യാ​ണ്. അ​ന്പി​ളി, ടീ​ന, ബോ​ബി എ​ന്നി​വ​ർ ത​മ്മി​ലു​ള്ള റി​ലേ​ഷ​ൻ​ഷി​പ്പ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സി​നി​മ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഈ ​മൂ​ന്ന് ആ​ളു​ക​ളു​ടെ റി​ലേ​ഷ​ൻ​ഷി​പ്പും അ​ന്പി​ളി​യു​ടെ സ്നേ​ഹ​വു​മാ​ണ് മൊ​ത്ത​ത്തി​ൽ സി​നി​മ പ​റ​യു​ന്ന​ത്.

അ​ന്പി​ളി​യു​ടെ കാ​ര്യ​ങ്ങ​ൾ കു​റ​ച്ചൊ​ക്കെ കു​ട്ടി​ക​ളു​ടെ പോ​ലെ​യാ​ണ്. കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​വാ​ത്ത​തു കൊ​ണ്ട​ല്ല അ​ത്. തി​രി​ച്ച​ടി​ക്കാ​ത്ത​ത് ത​നി​ക്കു അ​തി​നു ക​ഴി​വി​ല്ലാ​ത്ത​തു കൊ​ണ്ട​ല്ല എ​ന്ന് ഒ​രു സീ​നി​ൽ അ​ന്പി​ളി ബോ​ബി​യോ​ടു പ​റ​യു​ന്നി​ല്ലേ. അ​ന്പി​ളി ഒ​രി​ഷ്ട​ത്തി​ന്‍റെ പു​റ​ത്ത് വി​ട്ടു​കൊ​ടു​ത്ത് നി​ൽ​ക്കു​ന്ന​താ​ണ് അ​ങ്ങ​നെ. അ​ന്പി​ളി​ക്ക് എ​ല്ലാ​വ​രോ​ടു​മു​ള്ള ഇ​ഷ്ട​വും സ്നേ​ഹ​വു​മൊ​ക്കെ​യാ​ണ് സി​നി​മ.



സൗ​ബി​നു​മാ​യു​ള്ള അ​നു​ഭ​വ​ങ്ങ​ൾ...

പൂ​ജ​യു​ടെ ദി​വ​സ​മാ​ണ് സൗ​ബി​ക്ക​യെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. അ​ന്നു​ത​ന്നെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി. ന​മ്മ​ളൊ​ക്കെ സം​സാ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ കു​റ​ച്ചു വ്യ​ത്യ​സ്ത​മാ​യ​ല്ലേ അ​ന്പി​ളി സം​സാ​രി​ക്കു​ന്ന​ത്. അ​തു​പോ​ലെ ത​ന്നെ​യാ​ണ് സെ​റ്റി​ലും സൗ​ബി​ക്ക സം​സാ​രി​ച്ചി​രു​ന്ന​ത്. അ​ന്പി​ളി ആ​യി​രു​ന്നെ​ങ്കി​ൽ ഇ​ത് എ​ങ്ങ​നെ​യാ​വും പ​റ​യു​ക എ​ന്ന മ​ട്ടി​ലാ​യി​രു​ന്നു മി​ക്ക​പ്പോ​ഴും സം​സാ​രം.

പാ​ട്ടു​വ​ച്ചാ​ൽ അ​ന്പി​ളി​യെ​പ്പോ​ലെ ഡാ​ൻ​സ് ക​ളി​ക്ക​ലു​മൊ​ക്കെ​യാ​യി ഫു​ൾ ഷൂ​ട്ടി​ൽ അ​ന്പി​ളി നി​റ​ഞ്ഞു​നി​ന്നു. വ്യ​ക്തി എ​ന്ന നി​ല​യി​ലും ഏ​റെ ഫ്ര​ണ്ട്‌ലി​യാണു സൗ​ബി​ക്ക.



സീ​നു​ക​ൾ കു​റ​വാ​ണെ​ങ്കി​ലും ടീ​ന സി​നി​മ​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ​ല്ലോ..?

ഏ​റെ ക​രു​ത്താ​ർ​ന്ന ഒ​രു ക​ഥാ​പാ​ത്ര​മാ​ണ​ത്. സീ​നു​ക​ൾ കു​റ​വാ​ണെ​ങ്കി​ലും അ​ത്ര​മേ​ൽ പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​മാ​ണു ടീ​ന. ഷൂ​ട്ടിം​ഗി​നു മു​ന്പു​ത​ന്നെ ഇ​തി​ന്‍റെ ക​ഥ പൂ​ർ​ണ​മാ​യും ജോ​ണ്‍ പ​റ​ഞ്ഞി​രു​ന്നു. സീ​നു​ക​ൾ എ​ടു​ക്കു​ന്പോ​ൾ എ​ന്‍റെ സീ​ൻ അ​ല്ലെ​ങ്കി​ലും ഞാ​ൻ ഇ​രു​ന്നു കാ​ണു​മാ​യി​രു​ന്നു. സൗ​ബി​ക്ക ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ ആ​ക്ടിം​ഗ് മോ​ണി​ട്ട​റി​ൽ കാ​ണാ​റു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, എ​ന്‍റെ സീ​നു​ക​ൾ എ​ടു​ക്കു​ന്പോ​ൾ എ​നി​ക്ക് അ​ങ്ങ​നെ കാ​ണി​ച്ചു ത​ന്നി​രു​ന്നി​ല്ല.

ആ​ദ്യം ത​ന്നെ സ്ക്രി​പ്റ്റ് ത​ന്ന് അ​തു കാ​ണാ​തെ പ​ഠി​ച്ചു ത​യാ​റെ​ടു​പ്പു​ക​ളോ​ടെ സെ​റ്റി​ലേ​ക്കു പോ​കു​ന്ന രീ​തി ആ​യി​രു​ന്നി​ല്ല അവിടെ. അ​വ​ർ കാ​മ​റും ലൈ​റ്റു​മെ​ല്ലാം സെ​റ്റ് ചെ​യ്ത​ശേ​ഷം എ​ല്ലാ​വ​രും നോ​ക്കി​നി​ൽ​ക്കെ ന​മ്മ​ളെ വി​ളി​ച്ച് ഇ​താ​ണു സീ​ൻ, ഇ​തൊ​ക്കെ​യാ​ണു പ​റ​യേ​ണ്ട​ത്, ഇ​ത്ര ചെ​യ്താ​ൽ മ​തി എ​ന്നൊ​ക്കെ ജോൺ പ​റ​ഞ്ഞു​ത​രി​ക​യാ​യി​രു​ന്നു. ക​ഥ നേ​ര​ത്തേ അ​റി​യാ​വു​ന്ന​തി​നാ​ൽ ടെ​ൻ​ഷ​നു​ക​ളി​ല്ലാ​തെ അ​തു​മാ​യി റി​ലേ​റ്റ് ചെ​യ്ത് ആ ​ഫ്ളോ​യി​ൽ ന​മ്മ​ളും ചേ​ർ​ന്നു​പോ​യി.

ഫു​ൾ സി​നി​മ ഞാ​ൻ ആ​ദ്യ​മാ​യി ക​ണ്ട​തു തി​യ​റ്റ​റി​ലാ​ണ്. ജോ​ണ്‍ അ​ത്ര​യും വി​ശ​ദീ​ക​രി​ച്ചു പ​റ​ഞ്ഞു​ത​ന്ന​തി​ന്‍റെ​യും മോ​ണി​ട്ട​റി​ൽ കാ​ണി​ച്ചു ത​രാ​ത്ത​തി​ന്‍റെ​യും റി​സ​ൾ​ട്ട് എ​നി​ക്കു സ്ക്രി​നി​ൽ കി​ട്ടി​യി​ട്ടു​ണ്ട്.



ര​ണ്ടാ​ഴ്ച​ത്തെ വ​ർ​ക്‌ഷോ​പ്പ്

ഷൂ​ട്ടിം​ഗി​നു മു​ന്പ് ര​ണ്ടാ​ഴ്ച​ത്തെ വ​ർ​ക്ക്ഷോ​പ്പ് ഉ​ണ്ടാ​യി​രു​ന്നു. അ​തി​ന് ഈ ​സി​നി​മ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​യി​രു​ന്നു. എല്ലാവരു​മാ​യി ക​ന്പ​നി​യാ​കാ​നും ച​മ്മ​ലൊ​ക്കെ പോ​കാ​നും വേ​ണ്ടി​യു​ള്ള ഒ​രു സെ​ഷ​ൻ. അ​റി​യാ​ത്ത ആ​ളു​ക​ളു​മാ​യി ചേ​ർ​ന്നു ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തും പ​ര​സ്പ​രം അ​റി​യു​ന്ന​വ​രു​മാ​യി ചേ​ർ​ന്നു തു​ട​ങ്ങു​ന്ന​തും ത​മ്മി​ൽ ഏ​റെ വ്യ​ത്യാ​സ​മു​ണ്ട​ല്ലോ. അ​തും ഏ​റെ സ​ഹാ​യ​മാ​യി​.

കാ​മ​റ​യു​ടെ മു​ന്നി​ൽ വ​ന്ന​പ്പോ​ൾ പേ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ചു​റ്റു​മു​ള്ള​വ​രൊ​ക്കെ​യും അ​റി​യു​ന്ന ആ​ളു​ക​ൾ ത​ന്നെ​. അ​തി​നാ​ൽ ആ​ൾക്കൂട്ടത്തിനിടയിലും ച​മ്മ​ലൊ​ന്നു​മി​ല്ലാ​തെ സീ​നി​ൽ ശ്ര​ദ്ധി​ച്ചു ചെ​യ്യാ​നാ​യി.



ടീ​ന​യെ​ക്കു​റി​ച്ച്...

അ​ന്പി​ളി​യു​ടെ ബാ​ല്യ​കാ​ല സു​ഹൃ​ത്താ​ണു ടീ​ന. ഡ​ൽ​ഹി​യി​ൽ ന​ഴ്സാ​ണ്. അ​ന്പി​ളി​യോ​ടു ടീ​ന​യ്ക്കു ചെ​റു​പ്പം​തൊ​ട്ട് ഇ​ഷ്ട​മാ​ണ്. അ​ന്പി​ളി​ക്ക് എ​ല്ലാ​വ​രോ​ടും പ്രി​യ​മാ​ണ്. നാ​ട്ടു​കാ​രോ​ടും വീ​ട്ടു​കാ​രോ​ടു​മെ​ല്ലാം ക​ണ്ണും പൂ​ട്ടി​യു​ള്ള സ്നേ​ഹ​മാ​ണ്. ടീ​ന​യ്ക്ക് അ​ന്പി​ളി​യു​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​റി​യാം; അ​ന്പി​ളി​യെ നാ​ട്ടു​കാ​രും ക​ട​ക്കാരുമൊക്കെ പ​റ്റി​ക്കു​ന്ന​തു​ൾപ്പെടെ.

ബോ​ബി​യു​ടെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചൊ​ക്കെ ടീ​ന അ​ന്പി​ളി​ക്കു ന​ന്നാ​യി പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ അ​ന്പി​ളി​യെ കെ​യ​ർ ചെ​യ്യു​ന്ന, ഗൈ​ഡ് ചെ​യ്യു​ന്ന ക​ഥാ​പാ​ത്രം. അ​ന്പി​ളി ഏ​റ്റ​വു​മ​ധി​കം വി​ല​കൊ​ടു​ക്കു​ന്ന​തു ടീ​ന​യു​ടെ വാ​ക്കു​ക​ൾ​ക്കാ​ണ്. ടീ​ന പ​റ​ഞ്ഞു​ക​ഴി​ഞ്ഞാ​ൽ അ​തി​ന​പ്പു​റം ഒ​ന്നും അ​ന്പി​ളി ചെ​യ്യി​ല്ല.



തൻവി​യോട് എത്രത്തോളം അടുത്തുനിൽക്കുന്ന കഥാപാത്രമാണു ടീന..?

ടീനയെപ്പോലെ ഞാനും ലൈഫിൽ ബോൾഡും കോൺഫിഡന്‍റുമാണ്.

സ്ക്രി​പ്റ്റി​ന​പ്പു​റം ഇം​പ്രോ​വൈ​സേ​ഷ​നു​ള്ള സാ​ധ്യ​ത എ​ത്ര​ത്തോ​ള​മാ​യി​രു​ന്നു..‍?

എ​ന്‍റെ സീ​നു​ക​ളി​ലൊ​ക്കെ ജോ​ണ്‍ പ​റ​യു​ന്ന​തു​പോ​ലെ​ത​ന്നെ​യാ​ണു ചെ​യ്ത​ത്. ഷൂ​ട്ട് ചെ​യ്തു​വ​രു​ന്പോ​ൾ ഡ​യ​ലോ​ഗി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് അ​വ​ർ​ക്കു തോന്നിയാൽ പു​തി​യ ഡ​യ​ലോ​ഗ് പ​റ​ഞ്ഞു​ത​ന്നി​ട്ടു​ണ്ട്. പ​ക്ഷേ, സൗ​ബി​ക്ക​യു​ടെ സീ​നു​ക​ളി​ൽ ഇം​പ്രോ​വൈ​സേ​ഷ​ൻ ഉണ്ടായി​രു​ന്നു. അതു ക​ണ്ടു​നി​ൽ​ക്കു​ന്ന​തു ത​ന്നെ വ​ലി​യ അനുഭവമാണ്.

യാ​ത്ര​യ്ക്കി​ടെ ടോ​യ്‌ലറ്റി​ൽ നി​ന്ന് ഇ​റ​ങ്ങി​വ​രു​ന്ന സീ​നി​ൽ സാ​ധാ​ര​ണ ഒ​രാ​ൾ ആ​ണെ​ങ്കി​ൽ നേ​രേ സ്റ്റെ​പ് ഇ​റ​ങ്ങി​വ​രി​ക​യാ​വും ചെ​യ്യു​ന്ന​ത്. പ​ക്ഷേ, അ​ന്പി​ളി​യാ​വ​ട്ടെ ആ ​സ്റ്റെ​പ്പി​ന്‍റെ സൈ​ഡി​ലു​ള്ള ഫെ​ൻ​സി​ലൂ​ടെ നി​ര​ങ്ങി​യാ​ണു വ​രുന്നത്. അത്തരം മൈന്യൂട്ട് കാര്യങ്ങളിലുള്ള ഇംപ്രോവൈസേഷൻ ധാരാളമായി വന്നിരുന്നു.



ഷൂ​ട്ടിം​ഗ് അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച്...

ഞാ​ൻ കാ​റി​ൽ വ​ന്നി​റ​ങ്ങു​ന്ന​താ​ണ് ആ​ദ്യ​ത്തെ ഷോ​ട്ട്. അച്ഛനായി വേഷമിട്ട പ്ര​കാ​ശ​ൻ അ​ങ്കിളും ബോ​ബി​യാ​യി വേ​ഷ​മി​ട്ട ന​വീ​നും ടീ​ന​യു​ടെ അ​മ്മ​യാ​യി വേ​ഷ​മി​ട്ട നീ​ന കു​റു​പ്പും ഒപ്പമുണ്ടാ​യി​രു​ന്നു. അ​വ​ർ​ക്കൊ​പ്പം കാ​റി​ൽ നി​ന്നി​റ​ങ്ങി ഞാ​ൻ ശ്രീ​ല​ത മാ​ഡ​ത്തി​നെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന സീ​ൻ ആ​യി​രു​ന്നു ആ​ദ്യ​ത്തേ​ത്. അ​തൊ​ക്കെ വ​ലി​യ എ​ക്സ്പീ​രി​യ​ൻ​സാ​യി​രു​ന്നു. ക​ട്ട​പ്പ​ന​യി​ലാ​ണ് അതു ഷൂ​ട്ട് ചെ​യ്ത​ത്.

ക​ട്ട​പ്പ​ന ഷെ​ഡ്യൂ​ളി​നു​ശേ​ഷം പ്ര​ള​യം വ​ന്ന​പ്പോ​ൾ ഷൂ​ട്ടിം​ഗ് ബ്രേ​ക്ക് ആ​യി. പി​ന്നീ​ട് ഈ ​മാ​ർ​ച്ചി​ലാ​ണ് ബാ​ക്കി ഷൂ​ട്ട് ചെ​യ്ത​ത്. ഗോ​വ​യി​ലെ ഷൂ​ട്ടിം​ഗി​ൽ ഞാ​നു​മു​ണ്ടാ​യി​രു​ന്നു. അ​ന്പി​ളി​യു​ടെ സ്വ​പ്ന​ത്തി​ലെ പാ​ട്ടു​സീ​നി​ൽ എ​ന്നെ കൈ​ പി​ടി​ച്ചു ക​റ​ക്കു​ന്ന​തൊ​ക്കെ അ​വി​ടെ​യാ​ണ് എ​ടു​ത്ത​ത്. സൗ​ബി​ക്ക​യെ കാ​ണാ​ൻ സെ​റ്റി​ലെ​ത്തി​യ അ​ർ​ജു​ൻ അ​ശോ​ക​ൻ അ​പ്പോ​ൾ പ്ലാ​ൻ ചെ​യ്തു​ണ്ടാ​ക്കി​യ ഒ​രു ബീച്ച് സീ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.



കാ​മ​റ ചെ​യ്ത ശ​ര​ണേ​ട്ട​ൻ, മേ​ക്ക​പ്പ് വി​ഭാ​ഗ​ത്തി​ലും പ്രൊ​ഡ​ക്‌ഷ​നി​ലു​ള്ള​വ​ർ... അ​ങ്ങ​നെ ഈ ​സി​നി​മ​യി​ൽ ഓ​രോ ആ​ളെ​യും ജോ​ണ്‍ ഏ​റെ ആ​ലോ​ചി​ച്ചു തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ്. നെ​ഗ​റ്റീ​വാ​യി ഒ​രാ​ൾ പോ​ലും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ത്ര​യും ഹാ​പ്പി​യാ​യ സെ​റ്റ് ആ​യി​രു​ന്നു. എ​ല്ലാ​വ​രു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം എ​പ്പോ​ഴു​മു​ണ്ടാ​യി​രു​ന്നു.

എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ കാ​ര​ക്ട​റു​ക​ളി​ൽ ത​ന്നെ​യാ​യി​രു​ന്നു ഷൂ​ട്ട് തീ​ർ​ന്നു പോ​കു​ന്ന​തു​വ​രെ. ഒ​രു ഫാ​മി​ലി​യി​ൽ പ​തി​വു​ള്ള സം​സാ​ര​ങ്ങ​ളൊ​ക്കെ​യാ​ണ് നീ​ന​ ആ​ന്‍റി ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രി​ൽ നി​ന്നു​മു​ണ്ടാ​യ​ത്. ക​ട്ട​പ്പ​ന​യി​ലെ പ​ല സീ​നു​ക​ളും യ​ഥാ​ർ​ഥ മ​ഴ​യ​ത്താ​ണ് ചി​ത്രീ​ക​രി​ച്ച​ത്. അ​ന്പി​ളി​യു​ടെ വീ​ട് ഉ​ൾ​പ്പ​ടെ എ​ല്ലാം അ​വി​ടെ അ​ങ്ങ​നെ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു; ഒ​ന്നും സെ​റ്റി​ട്ട​ത​ല്ല.

കൂടുതൽ മെച്ചമായതു സെലക്ട് ചെയ്യാൻ ര​ണ്ടു മൂ​ന്നു ടെ​യി​ൽ എ​ൻ​ഡ് ഷൂ​ട്ട് ചെ​യ്തി​രു​ന്നു. അ​ക്കൂ​ട്ട​ത്തി​ൽ ഞാ​ൻ ഉ​ൾ​പ്പെ​ട്ട സീ​നും ഉണ്ടായി​രു​ന്നു. അതു മണാലിയിലാണു ചെയ്തത്. പ​ക്ഷേ, അ​വ​സാ​നം എ​ഡി​റ്റ് ചെ​യ്തു വ​ന്ന​പ്പോ​ൾ സൗ​ബി​ക്ക​യും നവീനുമൊ​ന്നി​ച്ചു​ള്ള ടെ​യി​ൽ എ​ൻ​ഡാ​ണ് അ​വ​ർ​ക്ക് ഇ​ഷ്ട​മാ​യ​ത്. അ​ങ്ങ​നെ അ​തു സി​നി​മ​യി​ൽ വ​ന്നു.



അ​ന്പി​ളി​യു​ടെ പെ​രു​മാ​റ്റ​രീ​തി​ക​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ക വെ​ല്ലു​വി​ളി​യാ​യി​രു​ന്നോ..?

ഈ ​ഒ​രു ടീം ​ആ​യ​തു കൊ​ണ്ടും എ​ല്ലാ​വ​രെ​യും പ​രി​ച​യ​മു​ള്ള​തു​കൊ​ണ്ടും ക​ഥാ​പ​ശ്ചാ​ത്ത​ലം ജോ​ണ്‍ വി​ശ​ദ​മാ​യി പ​റ​ഞ്ഞു​ത​ന്ന​തി​നാ​ലും ഒ​ന്നും എ​നി​ക്കു ച​ല​ഞ്ചാ​യി തോ​ന്നി​യി​ല്ല. അ​ന്പി​ളി അ​ന്പി​ളി​യു​ടെ കാ​ര​ക്ട​റി​ൽ ത​ന്നെ​യാ​ണു നി​ൽ​ക്കു​ന്ന​ത്. ടീ​ന​യും ടീ​ന​യു​ടെ കാ​ര​ക്ട​റി​ൽ ത​ന്നെ​യാ​ണു നി​ൽ​ക്കു​ന്ന​ത്. അ​ങ്ങ​നെ​യൊ​രു ക്ലാ​ഷ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ടീ​ന​യെ കാ​ണു​ന്പോ​ൾ പൂ​ക്ക​ളു​മാ​യി അ​ന്പി​ളി സ്നേ​ഹ​ത്തോ​ടെ ത​ന്നെ​യ​ല്ലേ പെ​രു​മാ​റു​ന്ന​ത്. അ​ടു​ത്തു കാ​ണു​ന്പോ​ൾ അ​വ​ർ സ്നേ​ഹ​ത്തി​ൽ ത​ന്നെ​യ​ല്ലേ. അ​തി​നാ​ൽ അ​ത്ത​രം പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.



ബോ​ബി​യാ​യി ന​സ്രി​യ​യു​ടെ സ​ഹോ​ദ​ര​ൻ ന​വീ​ൻ നസീം...

ഈ ​സി​നി​മ അ​നൗ​ണ്‍​സ് ചെ​യ്തപ്പോൾ ന​വീ​ൻ ബം​ഗ​ളൂ​രി​ൽ ഇ​ന്‍റേ​ണ്‍​ഷി​പ്പ് ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് എ​നി​ക്കും ന​വീ​നും അ​വി​ടെ ഒ​രു ഫോ​ട്ടോ​ഷൂ​ട്ട് ഉ​ണ്ടാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ഞാ​ൻ ആ​ദ്യ​മാ​യി ന​വീ​നെ ക​ണ്ട​ത്. ന​വീ​നും ത്രി​ല്ലി​ലാ​യി​രു​ന്നു. ഞ​ങ്ങ​ൾ പെ​ട്ടെ​ന്നു ക​ന്പ​നി​യാ​യി.

സിനിമയിൽ ടീ​ന​യു​ടെ അ​നി​യ​നാ​ണു ബോ​ബി. നാ​ഷ​ണ​ൽ റോ​ഡ് സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ. ബോ​ബി എ​പ്പോ​ഴും അ​വ​ന്‍റെ ക​രി​യ​റി​ൽ ഫോ​ക്ക​സ്ഡ് ആ​ണ്. ജ​നി​ച്ചു​വ​ള​ർ​ന്ന കാ​ഷ്മീ​രി​ലേ​ക്കു സൈ​ക്കി​ളി​ൽ പോ​ക​ണം - അതാണ് ബോ​ബി​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം.

അ​ന്പി​ളി​യു​ടെ ഓ​വ​ർ സ്നേ​ഹം ബോ​ബി​ക്ക് ആ​ദ്യം കു​റ​ച്ച് അ​സ്വ​സ്ഥ​ത​ക​ൾ വ​രു​ത്തു​ന്നു​ണ്ട്. പ​ക്ഷേ, ആ ​സ്നേ​ഹം ബോ​ബി മ​ന​സി​ലാ​ക്കി വ​രു​ന്പോ​ൾ എ​ന്തു സം​ഭ​വി​ക്കു​ന്നു എ​ന്നു​ള്ള​താണ് ഈ ​സി​നി​മ.



ബീ​ഗം റാ​ബി​യ അ​ന്പി​ളി​യി​ൽ...

‘ചെ​മ്മീ​ൻ’ സി​നി​മ​യി​ൽ ആ​ദ്യം ബീ​ഗം റാ​ബി​യ​യെ ആ​ണ് കറുത്തമ്മയായി കാ​സ്റ്റ് ചെ​യ്തിരുന്നത്. വീ​ട്ടി​ൽ നി​ന്നു​ള്ള എ​തി​ർ​പ്പു കാ​ര​ണം അ​വ​ർ​ക്ക് അ​തി​ൽ അ​ഭി​ന​യി​ക്കാ​നാ​യി​ല്ല. അ​ങ്ങ​നെ​യാ​ണ് ആ ​വേ​ഷം ഷീ​ലാ​മ്മ​യി​ലേ​ക്ക് എ​ത്തി​യ​ത്. ബീ​ഗം റാ​ബി​യ മു​ന്പ് ആ​കാ​ശ​വാ​ണി​യി​ൽ പാ​ട്ടു പാ​ടി​യി​രു​ന്നു. കോ​ഴി​ക്കോ​ടാ​ണു വീ​ട്.

ബീ​ഗം റാ​ബി​യ കു​റ​ച്ചു​നാ​ൾ മു​ന്പ് ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യി​ൽ മ​ഞ്ജു​വാ​ര്യ​രെ ഇ​ഷ്ട​മാ​ണെ​ന്നു പ​റ​ഞ്ഞ് ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ആ ​പ​രി​പാ​ടി ക​ണ്ടാ​ണ് ഈ ​സി​നി​മ​യി​ലേ​ക്കു വി​ളി​ച്ച​ത്. ഷൂ​ട്ടിം​ഗി​നാ​യി ക​ട്ട​പ്പ​ന​യി​ലെ​ത്തി​യ​പ്പോ​ൾ സു​ഖ​മി​ല്ലാ​തെ ആ​ശു​പ​ത്രി​യി​ലാ​യി.​അ​സു​ഖം ഭേ​ദ​മാ​യ​പ്പോ​ഴാ​ണ് ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​ച്ചു സീ​നു​ക​ളെ​ടു​ത്ത​ത്. സി​നി​മ​യു​ടെ റി​ലീ​സിം​ഗി​ന് അ​ടു​ത്താ​ണ് ബീ​ഗം റാ​ബി​യ ന​മ്മെ വി​ട്ടു​പോ​യ​ത്.



ഇത് ജോ​ണ്‍​പോ​ൾ ജോർജിന്‍റെ സി​നി​മ...

ഈ ​സി​നി​മ​യു​ടെ ഫു​ൾ ക്രെ​ഡി​റ്റും ഞാ​ൻ ജോണിനാണു കൊ​ടു​ക്കു​ന്ന​ത്. തു​ട​ക്കം മു​ത​ൽ ജോണിന്‍റെ വലിയ പ​ങ്കാ​ളി​ത്തം ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്. വി​ഷ്ണു​വും വി​നാ​യ​ക് ശ​ശി​കു​മാ​റും അ​ന്പി​ളി​യി​ലെ പാ​ട്ടു​ക​ളൊ​രു​ക്കു​ന്പോ​ൾ കൂ​ടെ ജോ​ണു​മുണ്ടാ​യി​രു​ന്നു. ഷൂ​ട്ടി​നു മു​ന്നേ​യു​ള്ള വ​ർ​ക്‌ഷോ​പ്പി​നി​ടെ​യാ​യി​രു​ന്നു പാ​ട്ട് കം​പോ​സിം​ഗ്.

വിഷ്ണു ആ​ദ്യം ട്യൂണിട്ടു. അ​തി​നു​ശേ​ഷം വി​നാ​യ​ക് അ​വി​ടെ വ​ന്ന് വ​രി​ക​ളെ​ഴു​തി. ആ ​സ​മ​യ​ത്താ​ണ് ഇ​വ​രെ​യൊ​ക്കെ ഞാ​ൻ പ​രി​ച​യ​പ്പെ​ട്ട​ത്. ആ​രാ​ധി​കേ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ട്ടു​ക​ൾ ഉ​ണ്ടാ​ക്കി​യ സ​മ​യം​മു​ത​ൽ കേ​ൾ​ക്കു​ന്ന​താ​ണ്; ആ​ദ്യ​ത്തെ ട്യൂ​ണ്‍ ഇ​ടു​ന്പോ​ൾ മു​ത​ൽ. അ​തു​കൊ​ണ്ടു​കൂ​ടി​യാ​വാം ആ ​പാ​ട്ടു​ക​ളോ​ടൊ​ക്കെ ഒ​രി​ഷ്ടം കൂ​ടു​ത​ൽ.



അ​ന്പി​ളി എ​ന്ന കഥാപാത്രത്തെ ക്രി​യേ​റ്റ് ചെ​യ്ത​തി​ന്‍റെ ഫു​ൾ ക്രെ​ഡി​റ്റും ജോ​ണി​നു ത​ന്നെ​യാ​ണ്. അന്പിളി എന്ന കഥാപാത്രം എങ്ങനെയാവണം എന്ന് എഴുതുന്പോൾത്തന്നെ ജോണിന് ഒരു ഐഡിയ ഉണ്ടാകുമല്ലോ. സൗബിക്ക അന്പിളിയായി അഭിനയിക്കുന്പോൾ ആ കാരക്ടർ കു​റ​ച്ച് ഓ​വ​ർ ആക്കി ചെയ്താലും ഏറെ നോർമൽ ആയി ചെയ്താലും അതു വർക്ക് ആവില്ലായിരുന്നു. ജോൺ ഉദ്ദേശിച്ചതുപോലെ തന്നെ അല്ലെങ്കിൽ അതിനും ഒരുപടി മുകളിലായിട്ടാണ് സൗബിക്ക അന്പിളിയെ അവതരിപ്പിച്ചത്.



അ​ന്പി​ളി​ക്കു​ശേ​ഷം...

ന​ല്ല ഒ​രു സി​നി​മ​യെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. അ​ന്പി​ളി​യി​ലൂ​ടെ അ​തു നടന്നു. ഇ​തി​ന​പ്പു​റ​ത്തേ​ക്ക് എ​ടു​ത്തു പ​റ​യാ​ൻ വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ളി​ല്ല. കാ​ര​ക്ട​ർ, ടീം, ​കാ​സ്റ്റിം​ഗ്...​മൊ​ത്ത​ത്തി​ൽ മി​ക​ച്ച സി​നി​മ ത​ന്നെ​യാ​ണ് കി​ട്ടി​യ​ത്.

ഒ​ത്തി​രി പ​ട​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നി​ല്ല. ചെ​യ്യു​ന്ന​ത് ഒ​ന്നു ര​ണ്ടാ​ണെ​ങ്കി​ലും ഇ​തു​പോ​ലെ ന​ല്ല പ​ട​ങ്ങ​ളാവണം. അ​ന്പി​ളി​ക്കു​ശേ​ഷം ഇ​തു​വ​രെ ന​ല്ല സിനിമക​ളൊ​ന്നും വ​ന്നി​ട്ടി​ല്ല. പ​ത്തു സി​നി​മ വെ​റു​തേ ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് കാ​ത്തി​രു​ന്നി​ട്ടാ​ണെ​ങ്കി​ലും ഇ​ങ്ങ​നെ ഒ​രു സി​നി​മ ചെ​യ്യു​ന്ന​താ​ണ​ല്ലോ.



വീ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ...

താ​മ​സം ബം​ഗ​ളൂ​രു​വി​ൽ. ഇ​വി​ടെ​യാ​ണ് ഞാ​നും ഏ​ട്ട​നും ജ​നി​ച്ചു​വ​ള​ർ​ന്ന​ത്. അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും കു​ടും​ബ​ങ്ങ​ൾ ക​ണ്ണൂ​രി​ലാ​ണ്. ഇ​ട​യ്ക്ക് അ​വി​ടെ പോ​കാ​റു​ണ്ട്. അ​ങ്ങ​നെ മലയാളം വ​ശ​മാ​യി. അ​ച്ഛ​ൻ രാ​മ​ച​ന്ദ്ര​ൻ. 40 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ബംഗളൂരുവിൽ മ്യൂ​സി​ക് ബി​സി​ന​സാ​ണ്. ഒപ്പം, കേ​ര​ള ഹാ​ൻ​ഡിക്രാ​ഫ്റ്റ് ഷോ​റൂ​മും നടത്തുന്നു. അ​മ്മ ജ​യ​ശ്രീ റാം. ​ഏ​ട്ട​ൻ സം​ഗീ​ത് മ്യൂ​സി​ക് അ​ക്കാ​ദ​മി ന​ട​ത്തു​ന്നു.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.