നാദിർഷ സ്പീക്കിംഗ്!
Monday, April 1, 2019 3:51 PM IST
നാ​ദി​ർ​ഷ​യ്ക്ക് സി​നി​മ​യി​ൽ ഇ​ഷ്ട​ങ്ങ​ൾ പ​ല​താ​ണ്. ആ​ദ്യ​ചി​ത്രം ‘അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി​’ക്കു പേ​രി​ട്ടു, പാ​ട്ടു​ക​ളൊ​രു​ക്കി, പ​ടം സം​വി​ധാ​നം ചെ​യ്ത് ഹി​റ്റാ​ക്കി. ര​ണ്ടാ​മ​തു ചി​ത്രം ‘ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​നി​’ലും കാ​ര്യ​ങ്ങ​ളെ​ല്ലാം പ​ഴ​യ​പ​ടി ശു​ഭ​പ​ര്യ​വ​സാ​യി. ഈ ​ര​ണ്ടു ചി​ത്ര​ങ്ങ​ളും വേ​റെ സം​വി​ധാ​യ​ക​ർ വേ​ണ്ടെ​ന്നു വ​ച്ച​പ്പോ​ൾ നാ​ദി​ർ​ഷ ഏ​റ്റെ​ടു​ത്ത് ത​ന്‍റേതാ​യ ക​ര​കൗ​ശ​ല​ങ്ങ​ളാ​ൽ ഹി​റ്റാ​ക്കി​യ​താ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ഇത്തവണ ‘മേ​രാ നാം ​ഷാ​ജി​’യി​ലെ​ത്തു​ന്പോ​ൾ പേ​രി​ടീ​ലും സം​വി​ധാ​ന​വും പ​തി​വു​പോ​ലെ നാ​ദി​ർ​ഷ ത​ന്നെ. പാ​ട്ടു​ക​ളൊ​രു​ക്കാ​ൻ എ​മി​ൽ മു​ഹ​മ്മ​ദ് എ​ന്ന പു​തു​മു​ഖ​ത്തി​ന് അവസരവും നല്കി. മു​ൻ​ചി​ത്ര​ങ്ങ​ൾ​ക്കെ​ന്ന​തു​പോ​ലെ പ്രേ​ക്ഷ​ക​രു​ടെ പ്രോ​ത്സാ​ഹ​ന​വും സ​ഹ​ക​ര​ണ​വും ഈ ​സി​നി​മ​യ്ക്കും ഇ​നി ചെ​യ്യാ​ൻ പോ​കു​ന്ന സി​നി​മ​ക​ൾ​ക്കും ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ദി​ർ​ഷ. നാ​ദി​ർ​ഷ​ സംസാരിക്കുന്നു...‘മേ​രാ നാം ​ഷാ​ജി​’യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.....?

മൂ​ന്നു ഷാ​ജി​മാ​രു​ടെ ക​ഥ​യാ​ണി​ത്. സാ​ധാ​ര​ണ ഒ​രു സി​നി​മ​യി​ൽ ഒ​രു ക​ഥാ​പാ​ത്ര​ത്തി​നു മാ​ത്ര​മേ ഒ​രു പേ​രു​ണ്ടാ​വു​ക​യു​ള്ളൂ. ആ ​സി​നി​മ​യി​ലു​ള്ള ബാ​ക്കി എ​ല്ലാ​വ​ർ​ക്കും വ്യ​ത്യ​സ്ത പേ​രു​ക​ളാ​യി​രി​ക്കും. മൂ​ന്നു വ്യ​ത്യ​സ്ത ജി​ല്ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന മൂ​ന്നു ഷാ​ജി​മാ​രാ​ണ് ‘മേ​രാ നാം ​ഷാ​ജി​’യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ര​ണ്ടു സി​നി​മ​ക​ളും സൗ​ഹൃ​ദ​ങ്ങ​ളു​ടെ ക​ഥ​യാ​ണു പ​റ​ഞ്ഞ​തെ​ങ്കി​ൽ ഈ ​സി​നി​മ യാ​തൊ​രു​വി​ധ സൗ​ഹൃ​ദ​വു​മി​ല്ലാ​ത്ത, ഒ​രു പ​രി​ച​യ​വു​മി​ല്ലാ​ത്ത മൂ​ന്നു ജി​ല്ല​ക​ളി​ലെ ഒ​രേ പേ​രു​കാ​രാ​യ മൂ​ന്നു ഷാ​ജി​മാ​രു​ടെ ക​ഥ​യാ​ണു പ​റ​യു​ന്ന​ത്. അ​താ​ണ് ഇതിനു ക​ഴി​ഞ്ഞ ര​ണ്ടു സി​നി​മ​ക​ളി​ൽ നി​ന്നു​ള്ള ജോ​ണ​ർ വ്യ​ത്യാ​സം.‘മേ​രാ നാം ​ഷാ​ജി​’യു​ടെ ക​ഥാ​പ​ശ്ചാ​ത്ത​ലം...?

മൂ​ന്നു ഷാ​ജി​മാ​രി​ൽ ഒ​രാ​ൾ യാ​ദൃ​ച്ഛി​ക​മാ​യി കോ​ഴി​ക്കോ​ടു നി​ന്നും മ​റ്റൊ​രാ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് എ​ത്തു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന ഒ​രു കൊ​ച്ചു സം​ഭ​വം. അ​തി​ൽ നി​ന്ന് ഉ​ട​ലെ​ടു​ക്കു​ന്ന കു​റേ പ്ര​ശ്ന​ങ്ങ​ളാ​ണു സി​നി​മ പ​റ​യു​ന്ന​ത്. ത്രി​ല്ലിം​ഗ് ആ​യ ഹ്യൂ​മ​റ​സാ​യ ഒ​രു പ്ര​ശ്നം - അ​താ​ണു സി​നി​മ പ​റ​യു​ന്ന​ത്. ത്രി​ല്ലിം​ഗ് എ​ന്നു പ​റ​ഞ്ഞാ​ൽ കു​റ്റാ​ന്വേ​ഷ​ണ​മോ പോ​ലീ​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നോ ഒ​ന്നു​മ​ല്ല. ഇ​തി​നു ത്രി​ല്ലിം​ഗ് മൂ​ഡാ​ണ്. ഫ്രെ​യിം ടു ​ഫ്രെ​യിം ന​മ്മ​ളെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന ഒ​രു പ്ര​മേ​യ​മാ​ണു പ​റ​യു​ന്ന​ത്. ന​ട​ന്ന സം​ഭ​വ​മൊ​ന്നു​മ​ല്ല, ക്രി​യേ​റ്റ​ഡാ​യ സം​ഭ​വ​മാ​ണ​ത്.‘മേ​രാ നാം ​ഷാ​ജി’ എ​ന്ന പേ​രി​ലേ​ക്ക് എ​ത്തി​യ​ത്... ?

മൂ​ന്നു നായക കഥാപാത്രങ്ങളുടെയും പേ​രു ഷാ​ജി എ​ന്നാ​ണ്. അ​തു​കൊ​ണ്ടാ​ണ് ‘മേ​രാ നാം ​ഷാ​ജി’ എ​ന്നു ടൈ​റ്റി​ൽ കൊ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ര​ണ്ടു പ​ട​ങ്ങ​ൾ​ക്കു​മെ​ന്ന​തു​പോ​ലെ (​അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​ൻ) ഈ ​പ​ട​ത്തി​നും ഞാ​ൻ ത​ന്നെ​യാ​ണു ടൈ​റ്റി​ൽ ന​ല്കി​യ​ത്.

ബി. രാകേഷ് നിർമിച്ച ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയും എഡിറ്റിംഗ് ജോൺകുട്ടിയും നിർവഹിച്ചിരിക്കുന്നു.ആ​ദ്യ​സി​നി​മ​ക​ളു​ടെ ര​ച​ന വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും ബി​ബി​ൻ ജോർജും. ഇ​ത്ത​വ​ണ ദി​ലീ​പ് പൊ​ന്ന​ൻ, ഷാ​നി ഖാ​ദ​ർ....​ഇ​വ​രി​ലേ​ക്ക് എ​ത്തി​യ​ത്...?

ദി​ലീ​പ് പൊ​ന്ന​ൻ, ഷാ​നി ഖാ​ദ​ർ എ​ന്ന​വ​രു​ടെ ക​ഥ​യ്ക്ക് ദി​ലീ​പ് പൊ​ന്ന​നാ​ണ് തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ഒ​രു​ക്കി​യ​ത്. ഞാ​ൻ മു​ന്പു ചെ​യ്ത ര​ണ്ടു സി​നി​മ​ക​ളും വേ​റെ സം​വി​ധാ​യ​ക​ർ ചെ​യ്യാ​നി​രു​ന്ന ശേ​ഷം പി​ന്നീ​ട് ഉ​പേ​ക്ഷി​ച്ച​വ​യാ​ണ്. ആ ​സി​നി​മ​ക​ളൊ​ക്കെ ഞാ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തു​പോ​ലെ ത​ന്നെ​യാ​ണ് ഈ ​സി​നി​മ​യും.

മേ​രാ നാം ​ഷാ​ജി വേ​റൊ​രു സം​വി​ധാ​യ​ക​ൻ ചെ​യ്യാ​നി​രു​ന്ന​താ​ണ്. ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ ഡേ​റ്റും മ​റ്റും കി​ട്ടാ​തെ​വ​ന്ന​പ്പോ​ൾ ആ ​സം​വി​ധാ​യ​ക​ൻ ആ ​പ്രോ​ജ​ക്ട് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഞാ​ൻ ആ ​സി​നി​മ​യു​ടെ മ്യൂ​സി​ക് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. അ​ങ്ങ​നെ ഞാ​ൻ ക​ഥ കേ​ട്ടി​രു​ന്നു. എ​നി​ക്ക് ആ ​ക​ഥ അ​ന്നേ ഏ​റെ ഇ​ഷ്ട​മാ​യി​രു​ന്നു. അ​ദ്ദേ​ഹം ആ ​പ്രോ​ജ​ക്ട് ഉ​പേ​ക്ഷി​ച്ച​തോ​ടെ എ​നി​ക്ക് ആ ​പ​ട​ത്തി​ൽ താ​ത്പ​ര്യ​മാ​യി. അ​ങ്ങ​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്മ​തം വാ​ങ്ങി​യാ​ണ് ആ ​സ​ബ്ജ​ക്ട് എ​ടു​ത്ത് ഞാ​ൻ ഈ ​സി​നി​മ ചെ​യ്ത​ത്.‘മേ​രാ നാം ​ഷാ​ജി​’യുടെ സം​വി​ധാ​യ​ക​ൻ ആ​യ​തോ​ടെ താ​ങ്ക​ൾ സം​ഗീ​ത​സം​വി​ധാ​നത്തി​ൽ നി​ന്നു മാ​റി​നി​ന്ന​ത്..?

അ​തി​നു പി​ന്നി​ൽ പ്ര​ത്യേ​ക അ​ജ​ണ്ട​യൊ​ന്നു​മി​ല്ല. മേ​രാ നാം ​ഷാ​ജി​യു​ടെ ഇ​പ്പോ​ഴ​ത്തെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​മി​ൽ മു​ഹ​മ്മ​ദ് എ​ന്‍റെ​യ​ടു​ത്തു ചാ​ൻ​സ് ചോ​ദി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ക​ന്ന​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന മ്യൂ​സി​ക് ഡ​യ​റ​ക്ട​റാ​ണ് മ​ല​യാ​ളി​യാ​യ എ​മി​ൽ. അ​വി​ടെ മുപ്പത്തിയഞ്ചിന​ടു​ത്തു സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. "അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി’ ക​ഴി​ഞ്ഞ​പ്പോ​ൾ മു​ത​ൽ ചാ​ൻ​സ് ചോ​ദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ന​ല്ല ഏ​തെ​ങ്കി​ലും വ​ർ​ക്ക് വ​രു​ന്പോ​ൾ ചാ​ൻ​സ് ത​രാം എ​ന്നു ഞാ​ൻ അ​ന്നു പ​റ​ഞ്ഞി​രു​ന്നു.

മ​ല​യാ​ളം പ​ട​ത്തി​ൽ മ്യൂ​സി​ക് ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ വ​ന്ന​താ​ണ് എ​മി​ൽ. പു​റ​ത്തു​ള്ള ഡ​യ​റ​ക്ടേ​ഴ്സൊ​ന്നും അ​ടു​ത്ത കാ​ല​ത്തൊ​ന്നും ചാ​ൻ​സ് കൊ​ടു​ക്കി​ല്ലെ​ന്നു തോ​ന്നി​യ​തോ​ടെ​യാ​ണ് ഞാ​ൻ ത​ന്നെ ഈ ​പ​ട​ത്തി​ൽ അ​വ​സ​രം കൊ​ടു​ക്കാ​മെ​ന്നു തീ​രു​മാ​നി​ച്ച​ത്.‘മേ​രാ നാം ​ഷാ​ജി​’യി​ലെ പാ​ട്ടു​ക​ൾ...?

ശ്രേ​യാ ​ഘോ​ഷാ​ൽ പാ​ടി​യി​ട്ടു​ണ്ട്. മ​ല​യാ​ള​ഭാ​ഷ​യി​ൽ ആ​ദ്യ​മാ​യി ജാ​വേ​ദ് അ​ലി പാ​ടി​യ​ത് ഈ ​ചി​ത്ര​ത്തി​ലാ​ണ്. ജാ​സി​ഗി​ഫ്റ്റ്, ത​മി​ഴി​ലെ പോ​പ്പു​ല​ർ സിം​ഗ​ർ ര​ഞ്ജി​ത്ത് എ​ന്നി​വ​രും ഇ​തി​ൽ പാ​ടി​യി​ട്ടു​ണ്ട്. ഈ ​സി​നി​മ​യി​ൽ നാ​ട​ൻ പാ​ട്ടു​പോ​ലെ ഒ​രു ചെ​റി​യ പാ​ട്ട് ഞാ​ൻ പാ​ടി​യി​ട്ടു​ണ്ട്.‘മേ​രാ നാം ​ഷാ​ജി​’യു​ടെ ക​ഥ താ​ങ്ക​ളി​ലേ​ക്ക് എ​ത്തി​യ​തോ​ടെ അ​തി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ടാ​കു​മ​ല്ലോ....?

ഞാ​ൻ മ്യൂ​സി​ക് ഡ​യ​റ​ക്ട​റാ​യി​യി​രി​ക്കു​ന്പോ​ൾ കേ​ട്ട സ​ബ്ജ​ക്ടി​ൽ നി​ന്ന് സം​വി​ധാ​യ​ക​നാ​യ ശേ​ഷ​മു​ണ്ടാ​യ ഡി​സ്ക​ഷ​നി​ൽ ഒ​രു​പാ​ടു മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​ശേ​ഷ​മാ​ണു സി​നി​മ ചെ​യ്ത​ത്. പി​ന്നീ​ടാ​ണ് ദി​ലീ​പ് പൊ​ന്ന​ൻ തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ചെ​യ്ത​ത്. സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ൽ എ​ല്ലാ സീ​നു​ക​ളി​ലും എ​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ ഉ​ണ്ടാ​കു​മ​ല്ലോ. ഞാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്പോ​ൾ സ്ക്രി​പ്റ്റി​ലു​ള്ള കാ​ര്യ​ങ്ങ​ൾ അ​തേ​പ​ടി വി​ഷ്വ​ൽ ചെ​യ്തു​വ​യ്ക്കു​ക​യ​ല്ല ചെ​യ്യു​ന്ന​ത്. എ​ന്‍റേതാ​യ സം​ഭാ​വ​ന​ക​ൾ അ​തി​ൽ ഉ​റ​പ്പാ​യും ഉ​ണ്ടാ​വും. സ്ക്രി​പ്റ്റി​ൽ എ​ന്‍റേതാ​യ സം​ഭാ​വ​ന​ക​ൾ ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ഞാ​ൻ അ​ത് ഷൂ​ട്ട് ചെ​യ്ത​ത്.ഷാ​ജി ഉ​സ്മാ​ൻ, ഷാ​ജി ജോ​ർ​ജ്, ഷാ​ജി സു​കു​മാ​ര​ൻ...​മൂ​ന്നു ഷാ​ജി​മാ​രു​ടെ കാ​സ്റ്റിം​ഗ് എ​ങ്ങ​നെ​യാ​യി​രു​ന്നു...?

തി​രു​വ​ന​ന്ത​പു​രം ഷാ​ജി​യാ​യി അ​വി​ട​ത്തെ സ്ലാ​ങ്ങി​ൽ സം​സാ​രി​ക്കു​ന്ന ഒ​രാ​ൾ വേ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. ബൈ​ജു മു​ന്പ് ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഈ ​അ​ടു​ത്ത കു​റേ വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യാ​വ​സാ​ന​മു​ള്ള ഒ​രു ഹീ​റോ വേ​ഷം കി​ട്ടി​യി​രു​ന്നി​ല്ല. അ​ദ്ദേ​ഹം ന​ല്ല ആ​ക്ട​റാ​ണ്. അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം ഷാ​ജി​യാ​യി- ഷാ​ജി സു​കു​മാ​ര​ൻ - കൊ​ണ്ടു​വ​ന്നാ​ൽ ഗു​ണ​ക​ര​മാ​യി​രി​ക്കു​മെ​ന്നു തോ​ന്നി.ഒ​രു ക​ഥ കേ​ൾ​ക്കു​ന്പോ​ൾ അതിലെ വേഷങ്ങൾ ഇ​ന്ന​യി​ന്ന ആ​ളു​ക​ൾ ചെ​യ്താ​ൽ ന​ന്നാ​കു​മെ​ന്ന ഒ​രു തോ​ന്ന​ൽ ന​മു​ക്കു​ണ്ടാ​കും. കോ​ഴി​ക്കോ​ട് ഷാ​ജി- ഷാ​ജി ഉ​സ്മാ​ൻ - ബി​ജു​വി​നു യോ​ജി​ച്ച ക​ഥാ​പാ​ത്ര​മാ​ണെ​ന്നു ഞ​ങ്ങ​ൾ​ക്കു തോ​ന്നി. ക​ഥ കേ​ട്ട​പ്പോ​ൾ ബി​ജു ആ ​വേ​ഷം ചെ​യ്യാ​മെ​ന്നു സ​മ്മ​തി​ച്ചു. ബി​ജു​വി​നു ത​ന്നെ ആ ​തോ​ന്ന​ൽ ഉ​ണ്ടാ​യി. ഇ​തി​ൽ ബി​ജു മേ​നോ​ന്‍റെ ക​ഥാ​പാ​ത്രം ഗു​ണ്ട കാ​ര​ക്ട​റാ​ണ്. ആ ​ക​ഥാ​പാ​ത്ര​ത്തി​നു മാ​സ് ആ​യി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളു​മു​ണ്ട്, ഹ്യൂ​മ​റു​മു​ണ്ട്.

കൊ​ച്ചി ഷാ​ജി - ഷാ​ജി ജോ​ർ​ജ് - ആ​യി ആ​സി​ഫ് അ​ലി​യെ കാ​സ്റ്റ് ചെ​യ്ത​പ്പോ​ഴും അ​തു ത​ന്നെ​യാ​ണു സം​ഭ​വി​ച്ച​ത്. ആ​സി​ഫ് അ​ലി എ​ന്‍റെ ആ​ദ്യ​പ​ട​ത്തി​ൽ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. മൂ​ന്നു​പേ​രും ഒ​രേ അ​ള​വി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.അ​ഭി​നേ​താ​ക്ക​ൾ എ​ന്ന നി​ല​യി​ൽ എ​നി​ക്ക് ഇ​ഷ്ട​മു​ള്ള ആ​ർ​ട്ടി​സ്റ്റു​ക​ളെ ത​ന്നെ​യാ​ണ് ഞാ​ൻ അ​ഭി​ന​യി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​രെ​യൊ​ക്കെ ജ​ന​ങ്ങ​ൾ എ​ങ്ങ​നെ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്ന​ത് ഒ​രു പ്രേ​ക്ഷ​ക​ൻ എ​ന്ന നി​ല​യി​ൽ എ​നി​ക്ക​റി​യാം. അ​തു​പ്ര​കാ​ര​മാ​ണ് കാ​സ്റ്റിം​ഗ്.​ ബി​ജു മേ​നോ​നെ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു വി​ഭാ​ഗം യൂ​ത്ത്, ആ​സി​ഫ് അ​ലി​യെ ഇ​ഷ്ട​പ്പെ​ടു​ന്ന യൂ​ത്ത്, ബൈ​ജു​വി​നെ ഏ​തു രീ​തി​യി​ൽ കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന യൂ​ത്ത്... അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ട്ടാ​ണ് മൂ​വ​രും ‘മേ​രാ നാം ​ഷാ​ജി​’യി​ൽ എ​ത്തു​ന്ന​ത്.

‘മേ​രാം നാം ​ഷാ​ജി’​യി​ലെ നാ​യി​ക...?

നി​ഖി​ല വി​മ​ലാ​ണു മേ​രാ നാം ​ഷാ​ജി​യി​ലെ നാ​യി​ക. ആ​സി​ഫ​ലി​യു​ടെ ക​ഥാ​പാ​ത്രം ഷാ​ജി ജോ​ർ​ജി​നു യോ​ജി​ച്ച പെ​യ​റെ​ന്നു തോ​ന്നി​യ​തു കൊ​ണ്ടാ​ണ് നി​ഖി​ല​യെ നാ​യി​ക​യാ​യി പ​രി​ഗ​ണി​ച്ച​ത്. മൈ​ഥി​ലി ബി​ജു​മേ​നോ​നൊ​പ്പം ര​ണ്ടു മൂ​ന്നു സീ​നു​ക​ളി​ലേ​യു​ള്ളൂ. സു​ര​ഭി​ല​ക്ഷ്മി ബൈ​ജു​വി​ന്‍റെ ജോ​ഡി​യാ​ണ്.‘മേ​രാ നാം ​ഷാ​ജി​’യി​ലെ കാ​സ്റ്റിം​ഗ്...?

ഈ ​സി​നി​മ​യി​ൽ തി​ക​ച്ചും വ്യ​ത്യ​സ്ത​മെ​ന്നു പ​റ​യാ​വു​ന്ന കാ​സ്റ്റിങ്ങാണുള്ളത്. നി​ഖി​ല ക​ഴി​ഞ്ഞാ​ൽ പ്രാ​ധാ​ന്യ​മു​ള്ള സ്ത്രീ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​തു ആം​ഗ​ർ കൂ​ടി​യാ​യ ര​ഞ്ജി​നി ഹ​രി​ദാ​സ്. ഗ​ണേ​ഷ്കു​മാ​റും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ശ്രീ​നി​വാ​സ​ന് ഇ​തി​ൽ ഗം​ഭീ​ര​വേ​ഷ​മാ​ണ്. ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​നു​ശേ​ഷം ധ​ർ​മ​ജ​ൻ ചെ​യ്യു​ന്ന ഏ​റ്റ​വും ഗം​ഭീ​ര ഹ്യൂ​മ​ർ വേ​ഷം ഇ​തി​ലാ​ണ്.മ​റ്റു സം​വി​ധാ​യ​ക​രു​ടെ പ​ട​ങ്ങ​ളി​ൽ പാ​ട്ടു​ക​ളൊ​രു​ക്കു​ന്നു​ണ്ട​ല്ലോ...?

ദു​ൽ​ഖ​റി​ന്‍റെ ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ​യി​ൽ ഞാ​നാ​ണു മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ. അ​തി​ലെ നാ​ലു പാ​ട്ടു​ക​ളും ഞാ​നാ​ണു മ്യൂ​സി​ക് ചെ​യ്ത​ത്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ഡി​ങ്ക​നി​ൽ ഒ​രു പാ​ട്ടി​നു മ്യൂ​സി​ക് ചെ​യ്തി​ട്ടു​ണ്ട്. ഹ​രി​ശ്രീ അ​ശോ​ക​ന്‍റെ പ​ട​ത്തി​ലും ഷാ​ജോ​ണി​ന്‍റെ പൃ​ഥ്വി​രാ​ജ് ചി​ത്രം ബ്ര​ദേ​ഴ്സ് ഡേ​യി​ലും ഓ​രോ പാ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

വീ​ണ്ടും ന​ട​നാ​യി ‘ശു​ഭ​രാ​ത്രി​’യി​ൽ...?

ദി​ലീ​പി​ന്‍റെ പ​ടം ‘ശു​ഭ​രാ​ത്രി​’യി​ൽ അ​ഭി​ന​യി​ക്കു​ന്നു. ​വ്യാ​സ​ൻ എ​ട​വ​ന​ക്കാ​ട് രചനയും സം​വി​ധാ​നവും നിർവഹിക്കുന്ന ചി​ത്രം. സി​ദ്ധി​ക്കി​ന്‍റെ മ​ക​ന്‍റെ വേ​ഷ​മാ​ണു ചെ​യ്യു​ന്ന​ത്. എ​ന്നെ​പ്പോ​ലെ ഒ​രാ​ളെ ഉ​ദ്ദേശി​ച്ചാ​ണ് ആ ​ക​ഥാ​പാ​ത്രം എഴു​തി​യ​തെ​ന്നും ആ ​വേ​ഷം അ​ഭി​ന​യി​ക്കു​മോ എ​ന്നും വ്യാ​സ​ൻ എ​ന്നോ​ടു ചോ​ദി​ച്ചു. കു​റേ​ക്കൂ​ടി വാ​ല്യു ഉ​ള്ള ആ​ർ​ട്ടി​സ്റ്റി​നെ കാ​സ്റ്റ് ചെ​യ്യു​ന്ന​ത​ല്ലേ സി​നി​മ​യ്ക്കു ന​ല്ല​തെ​ന്നു ഞാ​ൻ.

സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ൽ ദൈ​വാ​നു​ഗ്ര​ഹ​ത്താ​ൽ ഒ​ന്നു​ര​ണ്ടു പ​ടം ഹി​റ്റാ​യി, ആ​ളു​ക​ൾ​ക്കൊ​രു പ്ര​തീ​ക്ഷ​യു​ണ്ട്. ന​ട​ൻ എ​ന്ന നി​ല​യി​ൽ അ​വ​ർ​ക്കു വലിയ പ്ര​തീ​ക്ഷ​യൊ​ന്നു​മി​ല്ല. അ​തി​നാ​ൽ വേ​റേ ആ​രെ​യെങ്കി​ലും നോ​ക്കു​ന്ന​ത​ല്ലേ സി​നി​മ​യ്ക്കു ന​ല്ല​തെ​ന്നു ഞാ​ൻ വീ​ണ്ടും ചോ​ദി​ച്ചു. ഈ ​ക​ഥാ​പാ​ത്ര​ത്തി​ന് ത​ന്‍റെ മ​ന​സി​ൽ ഞാ​ന​ല്ലാ​തെ വേ​റെ​യാ​രും വ​രു​ന്നി​ല്ലെ​ന്നു വ്യാ​സ​ൻ. അ​ങ്ങ​നെ​യാ​ണ് ‘ശു​ഭ​രാ​ത്രി’​യി​ലേ​ക്കു വ​ന്ന​ത്.എ​ന്നെ​ക്കൊ​ണ്ടു ചെ​യ്യാ​ൻ പ​റ്റു​ന്ന ഒ​രു ക​ഥാ​പാ​ത്ര​മെ​ന്നാ​ണ് അ​തി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ൾ എ​നി​ക്കു തോ​ന്നി​യ​ത്. എ​ടു​ത്താ​ൽ പൊ​ങ്ങാ​ത്ത ക​ഥാ​പാ​ത്ര​മൊ​ന്നു​മ​ല്ല. ഹ്യൂ​മ​ർ അ​ല്ല, കാ​ര​ക്ട​ർ വേ​ഷ​മാ​ണ് എന്‍റേത്. സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു സ​ബ്ജ​ക്ടാ​ണ് ശു​ഭ​രാ​ത്രി പ​റ​യു​ന്ന​ത്. സിനിമയിൽ ദിലീപിന്‍റേതായ തമാശകളുണ്ട്. ബ​ന്ധ​ങ്ങ​ളു​ടെ ക​ഥ​യാ​ണി​ത്.

ന​മു​ക്കു പ​രി​ച​യ​മു​ള്ള കു​റേ മു​ഖ​ങ്ങ​ളു​ണ്ടാ​വും ആ ​സി​നി​മ​യി​ൽ. ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നു ത​ന്‍റെ ജീ​വി​ത​ത്തി​ൽ ക​ണ്ടു പ​രി​ച​യ​മു​ള്ള കു​റേ ക​ഥാ​പാ​ത്ര​ങ്ങ​ളും കാ​ര്യ​ങ്ങ​ളു​മൊ​ക്കെ​യു​ള്ള ഒ​രു സി​നി​മ​. ദിലീപിൽ നിന്ന് ആളുകൾ പ്രതീക്ഷിക്കുന്ന തരത്തിൽ എല്ലാ ചേരുവകളുമുള്ള ഒരു നല്ല ചിത്രമായിരിക്കും ശുഭരാത്രി.

സം​വി​ധാ​നം, സ്റ്റേ​ജ് പ​രി​പാ​ടി​കൾ, സം​ഗീ​ത​സം​വി​ധാ​നം. ഒപ്പം ന​ട​ൻ എ​ന്ന റോ​ളും എ​ൻ​ജോ​യ് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു; അ​ല്ലേ...?

ഇ​തി​ലേ​ക്കു വ​രു​ന്ന​തി​നു മു​ന്പ് ന​ട​നാ​കാ​ൻ വേ​ണ്ടി ആ​ഗ്ര​ഹി​ച്ച് സി​നി​മ​ക​ളി​ലൊ​ക്കെ അ​ഭി​ന​യി​ച്ചു കു​റേ ന​ട​ന്ന​ത​ല്ലേ. അ​ഭി​ന​യം ഉ​ള്ളി​ന്‍റെ​യു​ള്ളി​ൽ അ​ട​ക്കി​വ​ച്ചി​ട്ടാ​ണ് സം​വി​ധാ​ന​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. ന​മു​ക്കു പ​റ്റു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നു​ണ്ട്. ന​മ്മ​ളെ​ക്കൊ​ണ്ട് എ​ടു​ത്താ​ൽ പൊ​ങ്ങാ​ത്ത വേ​ഷ​ങ്ങ​ൾ ഞാ​ൻ ചെ​യ്യി​ല്ല. എ​ടു​ത്താ​ൽ പൊ​ങ്ങു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യു​ന്ന​തു ര​സ​മു​ള്ള കാ​ര്യ​മ​ല്ലേ.

ന​മ്മ​ൾ ചെ​യ്തി​രി​ക്കു​ന്ന ജോ​ലി - അ​ഭി​ന​യം - ന​മു​ക്കി​ഷ്ട​പ്പെ​ട്ട ജോ​ലി​യാ​ണ്. ഇ​ഷ്ട​പ്പെ​ട്ട ഒ​രു ജോ​ലി ചെ​യ്യു​ക എ​ന്ന​തു സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മ​ല്ലേ. മ്യൂ​സി​ക് ഡ​യ​റ​ക്‌ഷ​ൻ, സം​വി​ധാ​നം എ​ന്നി​വ പോ​ലെ​ത​ന്നെ എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട ജോ​ലി ത​ന്നെ​യാ​ണ് അ​ഭി​ന​യം.സി​നി​മ​ക​ൾ സ്ക്രി​പ്റ്റെ​ഴു​തി ചെ​യ്യ​ണ​മെ​ന്ന് ആ​ലോ​ച​ന​ക​ളു​ണ്ടോ...?

ക​ഥ​ക​ൾ കേ​ൾ​ക്കു​ന്പോ​ൾ അ​തി​ന്‍റെ ഡെ​വ​ല​പ്മെ​ന്‍റ്സി​നും മ​റ്റു കാ​ര്യ​ങ്ങ​ൾ​ക്കും കൂ​ടെ ഇ​രി​ക്കും. വേ​റെ ഒ​രാ​ളു​ടെ ക്രി​യേ​ഷ​ൻ, അ​യാ​ളു​ടെ ബ്രെ​യി​ൻ....​അ​തി​ന​ക​ത്ത് ന​മ്മു​ടെ കൂ​ടി ബ്രെ​യി​ൻ വ​ർ​ക്ക് ചെ​യ്യു​ന്പോ​ഴാ​ണ് ന​ല്ല സി​നി​മ​ക​ൾ ജ​നി​ക്കു​ന്ന​ത്. എ​ന്‍റേതാ​യ ക​ഥ​ക​ളും ന​ല്ല ചി​ന്ത​ക​ളും വ​രി​ക​യാ​ണെ​ങ്കി​ൽ ഞാ​ൻ എ​ഴു​തും. ഇ​പ്പോ​ൾ അ​തേ​പ്പ​റ്റി ചി​ന്തി​ക്കു​ന്നി​ല്ല.

ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​ന്‍റെ ത​മി​ഴ് റീ​മേ​ക്ക് എന്തായി...?

അ​ജി​ത്ത് ഫ്രം ​അ​റുപ്പു​ക്കോ​ട്ടൈ - അ​തി​ന്‍റെ ചി​ത്രീ​ക​ര​ണ​വും പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ളും ക​ഴി​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ലെ ഇ​ല​ക്‌ഷൻ ക​ഴി​ഞ്ഞ് റി​ലീ​സ് ചെ​യ്യും.മ​മ്മൂ​ട്ടി ചിത്രം ‘അ​യാം എ ​ഡി​സ്കോ ഡാ​ൻ​സ​ർ’ അ​നൗ​ണ്‍​സ് ചെ​യ്തി​രു​ന്നു​വ​ല്ലോ...?

അ​തി​ന്‍റെ സ്ക്രി​പ്റ്റിം​ഗ് ക​ഴി​ഞ്ഞു. സെ​പ്റ്റം​ബ​ർ - ഒ​ക്ടോ​ബ​റിൽ ചെ​യ്യാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണു മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. രാ​ജേ​ഷ് പാ​ണാ​വ​ള്ളി, രാ​ജേ​ഷ് പ​റ​വൂ​ർ എ​ന്നീ പു​തു​മു​ഖ​ങ്ങ​ളാ​ണ് സ്ക്രി​പ്റ്റ് ചെ​യ്ത​ത്.

ദി​ലീ​പ് ചിത്രം ‘കേ​ശു ഈ ​വീ​ടി​ന്‍റെ നാഥൻ’ എ​ന്നു തു​ട​ങ്ങും...?

അ​തി​ന്‍റെ സ്ക്രി​പ്റ്റ് വ​ർ​ക്കു​ക​ൾ ന​ട​ക്കു​ന്നു. തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും സ്ക്രി​പ്റ്റിംഗിനു ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ സ​ജീ​വ് പാ​ഴൂ​രാ​ണ് എ​ഴു​തു​ന്ന​ത്.ദിലീപുമായി അടുത്ത സൗഹൃദമാണല്ലോ. കട്ടപ്പനയിലെ ഹൃത്വിക് റോഷനിൽ ദിലീപ് നിർമാണപങ്കാളിയായിരുന്നു. ‘മേരാ നാം ഷാജി’യിൽ ദിലീപ് അതിഥിവേഷം ചെയ്യുന്നുണ്ടോ..?

ഇല്ല. സുഹൃത്ത് എന്ന രീതിയിലുള്ള പേഴ്സണൽ സപ്പോർട്ട് എപ്പോഴുമുണ്ട്..

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.