Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Cinema
Star Chat
ഇർഷാദിന് കവിതകളോട് പ്രണയം...
Saturday, August 21, 2021 3:33 AM IST
വലിയ സത്യങ്ങളെ ചെറു ചിമിഴിലൊതുക്കുന്ന ഇന്ദ്രജാലങ്ങളാണ് കവിതകള്‍. അനുഭവങ്ങളെ കടഞ്ഞെടുത്ത് കുറുക്കിയും കൂര്‍പ്പിച്ചും ജീവിതദര്‍ശനങ്ങളെ കവിത പ്രകടമാക്കുന്നു. ഇക്കാലത്ത് കവിതയെഴുതുന്നവര് നിരവധിയുണ്ടെങ്കിലും ശക്തമായ ഉച്ചാരണശൈലികൊണ്ടും സ്ഫുടതകൊണ്ടും ശ്രോതാക്കളിലേക്കു പകരുന്ന മാന്ത്രികത പലപ്പോഴും പ്രകടമാകുന്നില്ല. കവി മധുസൂദനന്‍നായര്‍ നാറാണത്തു ഭ്രാന്തനും അഗസ്ത്യഹൃദയവും പാടിയപ്പോള്‍ മലയാളക്കരയുടെ ചുണ്ടുകളും ഇന്നലെകളില്‍ അതേറ്റു പാടി. പിന്നീട് അനില്‍ പനച്ചൂരാനും മുരുകന് കാട്ടാക്കടയുമെല്ലാം തങ്ങളുടെ കവിതകളെ സമൂഹത്തിനു മുന്നില്‍ പാടി തെളിഞ്ഞവരാണ്. ഇവരില്‍നിന്നും വിഭിന്നമാണ് നടന് ഇര്‍ഷാദിന്റെ കവിതാ പാരായണം. “ഞാന്‍ കവിയല്ല, ചലച്ചിത്രനടന്‍ മാത്രമാണ്. എന്റെ താല്‍പര്യംകൊണ്ടു സമകാലികരായ കവികളുടെ ഹൈക്കു കവിതകളെ അവതരിപ്പിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്” ഇര്‍ഷാദ് പറയുന്നു. കവിതകളോടുള്ള ഇര്‍ഷാദിന്റെ പ്രണയം കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ലോക്ഡൗണില്‍ സമൂഹ മാധ്യമങ്ങളില്‍ കാച്ചിക്കുറുക്കിയ കവിതകളുടെ അവതരണവുമായി അദ്ദേഹം എത്തി. കവിതയിലെ തന്റെ ഇഷ്ടാനുഭവങ്ങളെക്കുറിച്ച് ഈ ഓണക്കാലത്ത് ഇര്‍ഷാദ് തുറന്നു പറയുന്നു...
വായനയുടെ ലോകത്തേക്ക്
ബാല്യത്തില്‍ കവിതയുടെ വലിയ ലോകത്തേക്ക് എന്നെ ആകര്‍ഷിച്ചത് കുഞ്ഞുണ്ണി മാഷാണ്. അദ്ദേഹത്തിന്റെ ചെറു കവിതകളുടെ ലാളിത്യം വാക്കുകള്‍ക്കതീതമാണ്. ഹായി ഠായി മിഠായി, പൂച്ച നല്ല പൂച്ച... തുടങ്ങിയ ഒരുപിടി കവിതകളിലൂടെ കുട്ടികളെ ആകര്‍ഷിക്കാനുള്ള രസതന്ത്രം അദ്ദേഹത്തിന്റെ രചനയിലുണ്ടായിരുന്നു. അവിടെനിന്നാകാം കവിതയോടുള്ള എന്റെ പ്രേമവും ജനിക്കുന്നത്. ചെറുപ്പകാലം മുതല്‍ വീട്ടിലുണ്ടായിരുന്ന ലൈബ്രറിയില്‍ നിന്നും കവിതകള്‍ വായിക്കാനും കുടുംബാംഗങ്ങള്‍ ചേര്‍ന്നെഴുതുന്ന കയ്യെഴുത്തു മാസികയില്‍ കവിതകള്‍ എഴുതുവാനുമുള്ള അവസരമുണ്ടായിരുന്നു. അന്നു ഞാനെഴുതിയ കവിതകള്‍ കുഞ്ഞുണ്ണി മാഷിനു അയച്ചുകൊടുത്തു. അദ്ദേഹം അതു തിരുത്തുകള്‍ വരുത്തി തിരികെ അയച്ചുതന്നു. ഒരുപാട് കാലം നിധിയായി അതു കാത്തുസൂക്ഷിച്ചിരുന്നെങ്കിലും കാലാന്തരത്തില്‍ എവിടെയൊക്കെയോ നഷ്ടമായി.
കവിതകളോട് ഇഷ്ടം
കവിതകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനു കവികളായ വീരാന്‍കുട്ടിയും പി.പി. രാമചന്ദ്രനും രാമനും ഗോപീകൃഷ്ണനുമൊക്കെയാണ് കാരണമായത്. കുറച്ചു വരികളിലൂടെ ലാളിത്യവും ലാവണ്യവും നുരപൊന്തും വിധത്തിലുള്ള ഇവരുടെ കവിതകള്‍ പുതിയൊരു ഭാവനാ ലോകത്ത് എന്നെ തളച്ചിട്ടു.
മണ്ണിനടിയില്‍ വേരുകള്‍ കൊണ്ട്
കെട്ടിപ്പിടിക്കുന്നു
ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച്
അകറ്റി നാം നട്ട മരങ്ങള്‍...
പ്രണയമില്ലെങ്കില്‍ ഉടലിനെപോലൊരു
കടുപ്പമാം മരമില്ല വേറെ
ചുണ്ടുകള്‍ കൊണ്ടെത്ര കൊത്തിയെന്നാകിലും
ശില്പമാവുകയില്ല തീരെ...
എന്ന വീരാന്‍ കുട്ടിയുടെ കവിതാ ലോകം എത്ര ശ്രേഷ്ഠമാണ്. വാക്കുകളിലൂടെ അത് കടന്നു ചെല്ലുന്നത് ഹൃദയാന്തരങ്ങളിലേക്കാണ്.
പോകുമ്പേഴെല്ലാം കൊണ്ടു പോകണം
എന്തിനാണ്?
ഒരു മൂലയില്‍ ഒരു ഓര്‍മയായി ചാരിവെക്കാന്‍...
എന്നു റഫീഖ് അഹമ്മദ് പാടുമ്പോള്‍ ഹൈക്കു കവിതകളുടെ ഭംഗി നമ്മളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്. വാക്കുകളുടെ അന്തരാര്ഥങ്ങളെ തിരിച്ചറിഞ്ഞ് കവിതകള്‍ ചൊല്ലുമ്പോള്‍ ഞാനനുഭവിക്കുന്നത് ആത്മീയാനന്ദമാണ്.
സമൂഹ മാധ്യമങ്ങളില്‍
ഹൈക്കു കവിതകളോടുള്ള മോഹം എഴുത്തിലേക്ക് എന്നെയും എത്തിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ ഓണപ്പതിപ്പില്‍ മുമ്പ് ചെറു കവിതകള്‍ അച്ചടിച്ചു വന്നിരുന്നു. എങ്കിലും എഴുത്ത് അങ്ങനെ നടക്കില്ല. പിന്നെ, എനിക്കിഷ്ടമുള്ള കവിതകള്‍ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കാറുണ്ട്. എന്റെ ഇഷ്ടം അറിഞ്ഞ സുഹൃത്തുക്കളാണ് കവിതകള്‍ക്കു മാത്രമായി ഒരു യൂടൂബ് ചാനല്‍ ആരംഭിക്കുന്ന കാര്യം പറഞ്ഞത്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന തോന്നലാണ് എന്നേയും അതിലേക്കാകര്‍ഷിച്ചത്. പോയ വര്‍ഷത്തെ ലോക്ഡൗണ്‍ കാലത്താണ് കേച്ചേരിപ്പുഴ എന്ന പേരില്‍ ഒരു യൂടൂബ് ചാനല്‍ ആരംഭിക്കുന്നത്. എന്റെ ജന്മസ്ഥലം കേച്ചേരിയാണ്. യൂസഫ് അലി കേച്ചേരിയുടെ ഒരു കവിതയാണ് കേച്ചേരിപ്പുഴ. അതാണ് കവിതകളുടെ ലോകത്തിന് കേച്ചേരിപ്പുഴ എന്ന പേര് നല്‍കിയത്. ഇപ്പോഴും സിനിമകളുടെ ഒഴിവുകളില്‍ കവിതകള്‍ ആലപിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നു.
ഗദ്യ കവിതകളില്‍ പ്രിയം
ഗദ്യ കവിതകളോടായിരുന്നു ഇഷ്ടം. പാടാനറിയില്ല എന്ന തോന്നലാകാം കവിത ചൊല്ലുന്നതിനോട് കൂടുതല്‍ പ്രിയം തോന്നിപ്പിച്ചത്. ചില കവിതകള്‍ പകരുന്ന അനുഭൂതി വളരെ വലുതാണ്. ഒരു കവിത ചൊല്ലുമ്പോള്‍, അതു ഹൃദയത്തിന്റെ ആഴങ്ങളിലേക്കെത്തുമ്പോള് സിനിമയില്‍ നല്ല ഒരു കഥാപാത്രത്തയോ ഒരു നല്ല സന്ദർഭം അവതരിപ്പിച്ചതിന്റെയോ നിര്‍വൃതിയിലേക്കു ഞാനും എത്തുന്നു. പലവിധങ്ങളായ മനോവ്യാപാരങ്ങളിലൂടെയാണ് ഓരോ കവിതയും സഞ്ചരിക്കുന്നത്. വി.ടി. ജയദേവന് മാഷിന്റെ അവളുടെ ആള് എന്ന കവിതയില്‍ ഒരു പുരുഷന്റെയും സ്ത്രീയുടേയും ഉള്ളിലേക്കാണ് നമ്മളും എത്തുന്നത്.
കല്യാണ രാത്രിയില്‍
പലതും പറയുന്ന കൂട്ടത്തില്‍
അവള് പറഞ്ഞു,
എനിക്കൊരു പ്രണയമുണ്ട്.
...
കൂട്ടാന്‍ അടികരിഞ്ഞപ്പോള്‍
ഒരിക്കല്‍പോലും
നീ നിന്റെ മറ്റവനെയോര്‍ത്തു നിന്നു അല്ലേ എന്നോ
ഏതെങ്കിലും ഒരു വിരുന്നിനുപോകുമ്പോള്‍
ഇത്തിരിയധികം നിറമുള്ളതുടുത്തെങ്കില്‍
ഓ, വഴിയില്‍ മറ്റവന് കാത്തുനില്ക്കും അല്ലേ എന്നോ
അയാള്‍ ചോദിച്ചില്ല.
വൈകിയെത്തിയ അന്ന്
പൂച്ചയെപ്പോലെ
മറ്റൊരു വിയര്‍പ്പിന്റെ മണം
വരുന്നോ വരുന്നോ എന്ന്
മൂക്കു വിറപ്പിച്ചുകൊണ്ട്
മുക്കിലും മൂലയിലും പോയി നിന്നില്ല
...
പ്രണയത്തിനും ദാമ്പത്യത്തിനും അപ്പുറം പൊതുബോധത്തിന്റെ ചരടില്‍ കൂട്ടിക്കെട്ടിയ ബന്ധങ്ങളുടെ സൗകുമാര്യതയിലേക്ക് അനുവാചകരെ ഈ കവിത എത്തിക്കുന്നു. ഒരു കഥ പറയുന്ന രീതിയില്‍ പല ജീവിതങ്ങളാണ് കവിതയിലൂടെയും പറയുന്നത്. നടന് എന്ന നിലയില്‍ ഞാന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരിലേക്കു പ്രതിഷ്ഠിക്കുന്നതുപോലെയാണ് കവിതയിലൂടെ മറ്റൊരു ജീവിതം എന്നിലേക്കെത്തുന്നത്. ഒരു കലാകാരന് എന്ന നിലയില്‍ അത് എന്നില്‍ നിറയ്ക്കുന്ന ആത്മനിര്‍വൃതിയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എസ്. ജോസഫിന്റെ ജീവിതം ഇങ്ങനെയും എന്ന കവിതയിലേക്കു നോക്കുമ്പോള്‍ എന്റെ ജീവിതവുമായി അതു ചേര്‍ന്നു നില്‍ക്കുന്നതാണ്.
കലയ്ക്കായി ജീവിക്കുക
സ്നേഹം ഒളിച്ചു കടത്തുക
ഉല്‍ക്കകള്‍ കൂട്ടിമുട്ടുന്നതുപോലെ ചുംബിക്കുക
ഒരു റസ്റ്റൊറന്റില്‍ അന്യഭാഷയിലെ
വിഷാദ ഗാനങ്ങള്‍ കേട്ടിരിക്കുക
ഏറ്റവും പ്രിയപ്പെട്ട ഒരാളെ യാത്രയയക്കുവാന്‍
റയില്‍വേ സ്റ്റേഷനിലെത്തുക
ഒരു പുഞ്ചിരി മാത്രം പാളത്തിലെറിഞ്ഞ്
തിരിച്ചു പോരുക
മകരക്കുളിരില്‍ തീ കായുക
രാത്രി പുതച്ച് ഉറങ്ങുക.
കാട്ടരുവിയിലൂടെ കല്ലില്‍ ചവിട്ടി നടന്ന്
ഈറ്റ വെട്ടാന്‍ പോവുക
മരുന്നു പറിക്കുന്ന ഒരു അമ്മയോടൊപ്പം
ഭൂമിയുടെ മണങ്ങളില് ഇറങ്ങുക.
മലഞ്ചെരിവിലൂടെ ഒരു കാറില്‍ ഒഴുകുക
താഴ്വര നോക്കി കരയുക
ആകാശത്തിനു കീഴില്‍ എവിടെങ്കിലും
പ്രിയപ്പെട്ടൊരാള്‍ ജീവിക്കുന്നുവെന്ന് സന്തോഷിക്കുക
ഇന്നലെ, കൂട്ടുകാരനോടാപ്പം തുറയില്‍ പോയി
പുഴയില്‍ പരുന്തുകള്‍ മീന്‍ പിടിക്കുന്നത്
നോക്കി നില്ക്കുകയാണിപ്പോള്.
എത്ര ലളിതമാണ് ജീവിതം. ഇതു വായിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന അനുഭൂതി മറ്റൊരാള്‍ക്കും ചൊല്ലി പകരുമ്പോള്‍ ദൈവിക സ്പര്‍ശം സാന്നിധ്യമാകുന്നു. പല കവികളും ഞാന്‍ കവിത ഭാവപൂര്‍ണിമയോടെ ചൊല്ലുന്നു എന്നു പറഞ്ഞു കേള്‍ക്കുമ്പോള്‍ ആനന്ദം പകരുന്നു. കവിത എഴുതുമ്പോള്‍ അവര്‍ കാവ്യരൂപത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഒരു നടന് എന്ന നിലയില്‍ കവിത ചൊല്ലുമ്പോള്‍ അതിന്റെ വൈകാരിക തലങ്ങളിലൂടെ എനിക്ക് സഞ്ചരിക്കാനാകുന്നുണ്ട്. ഭാഷയിലൂടെ ആശയത്തിന്റെ ഭാവം പ്രകടമാക്കുമ്പോള്‍ ശബ്ദത്തിലൂടെ പകരുന്നതിനു പല കവികള്‍ക്കും പരിമിതികളുണ്ട്. നടന് എന്ന നിലയില്‍ ഒരു പുതിയ കഥാപാത്രത്തെ സ്വീകരിക്കുന്നതു പോലെ കവിതകളും എനിക്ക് സ്വീകരിക്കാനും ആസ്വദിക്കാനും സാധിക്കുന്നു. ജീവിതങ്ങളുടെ വൈകാരിക താളമാണ് കവിതകള്‍. അതു അടുത്തറിയുന്നത് നടന് എന്ന നിലയില്‍ എനിക്കും ഒരു പാഠമോ വ്യായാമമോ പോലെയാണ്.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
‘കടുവ’യിൽ തീരില്ല; പ്രീക്വലും സീക്വലും ആലോചനയിൽ: തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം
കണ്ണിനു കണ്ണ്, പല്ലിനു പല്ല്. ഇതു കടുവാക്കുന്നേൽ കുറുവച്ചന് എന്ന ‘കടുവ’യുടെ നിയമം. വെറും പോര് ആഗ്ര
പ്രതീക്ഷകളിൽ പറക്കട്ടെ പ്രകാശൻ!
വർഷം 2009. സ്ഥലം മലപ്പുറം നിലന്പൂരിലെ പൂക്കോട്ടുംപാടം ഗേറ്റിങ്ങൽ എന്ന ഉൾനാടൻ ഗ്രാമം. കല്യാണ വീഡിയോ
സിനിമാ നിര്‍മാണരംഗത്ത് കോഴിക്കോട്ടുകാരന്റെ അരങ്ങേറ്റം സൂപ്പര്‍ ഹിറ്റ്
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ അഭിജിത്ത് ജോസഫ് തന്റെ സിനിമാ കഥയുമായി പതിനെട്ട് നിര്‍മാതാക്ക
ഉടലിന്റെ വലിയൊരു ഭാഗവും ഒരു രാത്രിയിൽ സംഭവിക്കുന്ന കാര്യങ്ങളാണ്: സംവിധായകൻ രതീഷ് രഘുനന്ദൻ
റിലീസിനു മുന്നേ ഒരു പുതുമുഖ സംവിധായകന്റെ സിനിമ സംസാരവിഷയമാകുന്നത് അപൂർവമാണ്. രതീഷ് രഘുനന്ദൻ രചനയും
ഏബ്രഹാം മാത്യു മാത്തൻ എന്ന നിഗൂഢതയാണ് ‘പാപ്പൻ’: തിരക്കഥാകൃത്ത് ആർജെ ഷാൻ
ഒരു ഭരത്ചന്ദ്രനെയോ ചാക്കോച്ചിയെയോ പ്രതീക്ഷിച്ചു കാണേണ്ട സിനിമയല്ല പാപ്പനെന്നും ഒരു ലേലമോ പത്രമോ
‘ജനഗണമന’യുടെ രാഷ്ട്രീയം വിവാദം വിതയ്ക്കുമോ? പൃഥ്വിയാണോ സുരാജാണോ നായകൻ? എന്തുകൊണ്ട് രണ്ടാം ഭാഗത്തിലെ സീൻ ട്രെയിലറാക്കി: സംവിധായകൻ ഡിജോ ജോസ് ആന്റണി പറയുന്നു
അരവിന്ദ് എന്ന കനൽ ദ്യുതിയുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും കർണാടക എസിപിയായി സുരാജ് വെഞ്ഞാറമൂടു
‘ഉദയകൃഷ്ണയുടെ ഒരു സ്ക്രിപ്റ്റ് എനിക്കു ഡയറക്ട് ചെയ്യണം എന്നു മാത്രമാണ് ഉണ്ണികൃഷ്ണൻ പറഞ്ഞത്’
ഒന്നര വർഷമായി ആറാട്ടിനു പിന്നാലെയായിരുന്നു തിരക്കഥാകൃത്ത് ഉദയകൃഷ്ണ. ഒരു സ്ക
‘ഭൂതകാലം’ കടന്ന് ഒരമ്മയും മകനും!
ശരിക്കും ഞെട്ടിച്ചു, ഭയന്നുപോയി, ഉറക്കം കളഞ്ഞു...ഭൂതകാലം സോണി ലൈവിൽ എത്തിയത
ജീവിതം മധുരിതമാക്കുന്ന രുചിക്കൂട്ട്!
ഇഷ്ടമുള്ള ബിരിയാണി ആസ്വദിക്കാൻ വീട്ടുകാരറിയാതെ കുഞ്ഞിക്കയുടെ കടയിലെത്തുന്ന
മാസ് ലുക്കിൽ ‘ഉടുമ്പ്’ സെന്തിൽ!
ഏറെ ട്വിസ്റ്റുകളുള്ള ഒരു സിനിമാക്കഥ പോലെ ആവേശഭരിതമാണു നടൻ സെന്തിൽകൃഷ്ണയുടെ സ്ക്ര
ബ്രഹ്മാണ്ഡ സ്വപ്നങ്ങളൊരുക്കി സാബു സിറിൾ
സംവിധായകരുടെ ബ്രഹ്മാണ്ഡസ്വപ്നങ്ങള് യാഥാര്‍ഥ്യമാക്കുന്ന കലാമാന്ത്രികന്‍. ഫാ
ചെമ്പന്റെ വഴിയിൽ ചാക്കോച്ചന്റെ ഭീമൻ!
അങ്കമാലി ഡയറീസിനു ശേഷം ചെന്പൻ വിനോദ് പേനയെടുക്കുന്നു. തമാശയ്ക്കു ശേഷം അഷറഫ
അജിഷ ലളിതയായ കഥ; നിശ്ചയം... ഇതാണു മേക്കോവർ!
തിങ്കളാഴ്ച നിശ്ചയം സോണി ലൈവിൽ കണ്ട് നടൻ ജയസൂര്യ അതിൽ ലളിതയായി വേഷമിട്ട അജി
കാടിന്റെ നന്മ പറഞ്ഞ് നാട്ടിൻ പുറത്തുകാരൻ തിരക്കഥാകൃത്ത്
ഒരു ചലച്ചിത്രം കാഴ്ചാനുഭവത്തിനപ്പുറം പ്രേക്ഷകരുമായി സംവദിക്കുന്പോഴാണ് ചർച്
തൻവി തിരക്കിലാണ്
അന്പിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു കടന്നുവന്ന നായികയാണ് തൻവി റാ

നിശ്ചയവീട്ടിലെ "അനഘ' നിമിഷങ്ങൾ
താരപ്പകിട്ടില്ലാതെ കടന്നുവന്ന ഒരു കാഞ്ഞങ്ങാടൻ പടവും അതിലെ കഥാപാത്രങ്ങളും സി
പ്രിയതര വേഷങ്ങളിൽ മനസു ചേർത്ത് പ്രിയങ്ക
റോജിൻ തോമസ് സിനിമ ഹോമിലെ യൗവനശോഭയുള്ള അന്നാമ്മച്ചിയിലാണ് ഈ അടുത്ത കാലത്
കാണെക്കാണെ ഹൃദയംതൊട്ട് സ്നേഹ!
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ സിനിമയിലെത്തിയ ഐശ്വര്യലക്ഷ്മിയുടെ പുതി
പുത്തൻ ലുക്കിൽ ശ്രീകാന്ത് മുരളി; പത്തരമാറ്റിൽ ജോസഫ് ലോപ്പസ്!
പൊട്ടിച്ചിരിച്ചാണ് റോജിന്റെ ‘ഹോമി’ൽ ശ്രീകാന്ത് മുരളിയുടെ കടന്നുവരവ്. അന്നാ
മെറീന ഹാപ്പിയാണ്!
ചങ്ക്സ് എന്ന സിനിമയിൽ 100 കിലോമീറ്റർ വേഗത്തിൽ ബുള്ളറ്റ് ഓടിച്ച് പ്രേക്ഷക മനസി
ഇമേജ് മാറ്റിമറിച്ച് റോഷന്റെ "കുരുതി' വരവ്!
കഥാപാത്രസ്വഭാവത്തിന്റെ ഓരോ സെല്ലിലേക്കുമുള്ള നടന്റെ പ്രണയാതുര യാത്രകളാണ്
ആ രാത്രിയിൽ ഒമ്നി വാനിൽ ഒറ്റയ്ക്കൊരാൾ!
കൊറോണക്കാലത്തു സിനിമ കൈവെള്ളയിലെ ചതുരത്തിലേക്കു ചുരുങ്ങുമ്പോള്‍ പ്രേക്ഷകനെ പി
ചുഴലിനു ഉത്തരം കണ്ടത്തേണ്ടത് പ്രേക്ഷകർ: ബിജു മാണി
അപസർപ്പക കഥയുടെ പുതിയ അനുഭവം പ്രേക്ഷകരിലേക്കു പകരുന്ന ചുഴൽ ഒടിടി പ്ലാറ്റ്ഫ
രസങ്ങളുടെ നവരസ
ഒന്‍പത് കഥകൾ... ഒന്‍പത് വികാരങ്ങൾ... മനസിനുണ്ടാകുന്ന ഭാവ പരിണാമങ്ങളുടെ നവരസ
മാലിക് സാക്ഷി; ഇതാ വേറിട്ടൊരിന്ദ്രൻസ്!
പ്രതിയുടെ മുറിവിൽ ലാത്തികുത്തി വേദനിപ്പിക്കുന്ന ഒരു പോലീസ് കഥാപാത്രം ഇന്ദ്രൻ
മാലിക്കിലെ ഡോക്ടര്‍ എന്‍ജിനിയറാണ്!
ചില ധാരണകളെയും വിശ്വാസങ്ങളെയും രീതികളെയുമൊക്കെ തിരുത്തിയെഴുതുന്ന സ്റ്റാര്‍ മ
"ആ സമയത്ത് വേണ്ടേ ഗ്ലാമറസാകാന്‍: അത് മോശം കാര്യമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല..'
വ്യത്യസ്തമായ ചിന്തകളും വ്യത്യസ്തമായ സിനിമകളുമായി മലയാളത്തിലും മറ്റു തെന്നിന
ഒരു സംവിധായിക ജനിക്കുന്നത് കുടുംബത്തിന്റെ പിന്തുണയിലാണ്: അനു കുരിശിങ്കൽ
മലയാള സിനിമാ സംവിധാന മേഖലയിൽ സ്ത്രീ പ്രാതിനിധ്യം കഴിഞ്ഞ കുറച്ചു നാളുകളായാണ്
ഹിറ്റാക്കിയത് അല്‍ഫോണ്‍സയും അഞ്ജുവും; സൂപ്പറായി മമിത
ഒരഭിനേത്രി തന്റെ കഥാപാത്രത്തിലൂടെ തന്നിലെ നടിയെ അനായാസേന അടയാളപ്പെടുത്തു
‘ശരിക്കും ഞെട്ടിയത് തിയറ്ററിലാണ് ’: ആർക്കറിയാ’മിലെ അഗസ്റ്റിന്റെ വിശേഷങ്ങൾ
‘ആര്‍ക്കറിയാം’ സിനിമയില്‍ അഗസ്റ്റിനു സ്ക്രീന്‍ സ്പേസ് ഏറെയൊന്നുമില്ല. പക്ഷേ,
Latest News
ഇടുക്കിയില്‍ പെരുമഴയിൽ മരം വീണു വൻ ദുരന്തം; മൂന്നു പേര് മരിച്ചു
മാധ്യമപ്രവർത്തകരുടെ വെട്ടിക്കുറച്ച പെൻഷൻ ആനുകൂല്യം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി
മന്ത്രിക്ക് പറ്റിയത് അബദ്ധം: ന്യായീകരിച്ച് എം.എ ബേബി
പ്രസംഗം വളച്ചൊടിച്ചത്; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ
ബാലുശേരി ആൾക്കൂട്ടമർദനം: പ്രധാന പ്രതി പിടിയിൽ

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top