ത​ൻ​വി തി​ര​ക്കി​ലാ​ണ്
Sunday, November 14, 2021 1:46 AM IST
അ​ന്പി​ളി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു ക​ട​ന്നു​വ​ന്ന നാ​യി​ക​യാ​ണ് ത​ൻ​വി റാം. ​ചി​ത്ര​ത്തി​ലെ ടീ​ന എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക ഇ​ഷ്ട​വും താ​രം നേ​ടി​യെ​ടു​ത്തു. പി​ന്നീ​ട് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് ഈ ​യു​വ​നാ​യി​ക​യെ തേ​ടി​യെ​ത്തി​യ​ത്. ന​വാ​ഗ​ത​നാ​യ മാ​ക്സ്‌​വെ​ൽ ജോ​സ​ഫ് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ധ്യാ​ൻ ശ്രീ​നി​വാ​സ​നും അ​ജു വ​ർ​ഗീ​സും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ഖാ​ലി പെ​ഴ്സ് ഓ​ഫ് ദി ​ബി​ല്യ​നേ​ഴ്സ് എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ക​യാ​ണ് ഈ ​ക​ലാ​കാ​രി.

ബം​ഗ​ളൂ​രു​വി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ കെ. ​രാ​മ​ച​ന്ദ്ര​ൻ - ജ​യ​ശ്രീ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ത​ൻ​വി. ഓ​ഡി​യേ​ഷ​നി​ലൂ​ടെ​യാ​ണ് അ​ന്പി​ളി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തെ​ന്ന് ത​ൻ​വി പ​റ​യു​ന്നു. സി​നി​മ എ​ന്നും ആ​ഗ്ര​ഹ​മാ​യി​രു​ന്നു. 2012ൽ ​മി​സ് കേ​ര​ള മ​ത്സ​ര ഫൈ​ന​ലി​സ്റ്റ് ആ​യി​രു​ന്നു. അ​തി​ൽ മി​സ് വി​വീ​ഷ്യ​സ് എ​ന്ന സ​ബ്ടൈ​റ്റി​ൽ കി​ട്ടി. പ​ക്ഷേ, പ​ഠ​ന​ശേ​ഷം എ​ത്തി​പ്പെ​ട്ട​ത് ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലാ​യി​രു​ന്നു. ആ​റു​വ​ർ​ഷം ബം​ഗ​ളൂ​രു​വി​ൽ ബാ​ങ്ക് ജോ​ലി ചെ​യ്തു. സി​നി​മാ ഓ​ഡി​ഷ​നു​ക​ളി​ൽ അ​പ്പോ​ഴും പ​ങ്കെ​ടു​ത്തി​രു​ന്നു. പ​ര​സ്യ​ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​ഷ​നി​ലെ ചി​ത്ര​ങ്ങ​ൾ ക​ണ്ടി​ട്ടാ​ണ് സം​വി​ധാ​യ​ക​ൻ ജോ​ണ്‍ പോ​ൾ അ​ന്പി​ളി​യി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്-​ത​ൻ​വി പ​റ​യു​ന്നു.


സൗ​ബി​ൻ ഷാ​ഹി​റി​ന്‍റെ സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ റി​ലീ​സാ​യ സ​മ​യ​ത്താ​ണ് അ​ന്പി​ളി​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​ത്. സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ വ​ൻ ഹി​റ്റാ​യി, പി​ന്നീ​ട് സൗ​ബി​ക്ക അ​ഭി​ന​യി​ച്ച കു​ന്പ​ള​ങ്ങി നൈ​റ്റ്സും സൂ​പ്പ​ർ ഹി​റ്റ്. മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡും തു​ട​ർ​ന്ന് കി​ട്ടി. ശ​രി​ക്കും സൗ​ബി​ക്ക ന​ട​നെ​ന്ന നി​ല​യി​ൽ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി​യ​തി​നൊ​പ്പം അ​ന്പി​ളി എ​ന്ന സി​നി​മ​കൂ​ടി വ​ള​ർ​ന്നു. സൗ​ബി​ക്ക​യു​ടെ നേ​ട്ട​ങ്ങ​ളെ​ല്ലാം സി​നി​മ​യു​ടെ​യും മൈ​ലേ​ജ് കൂ​ട്ടി. അ​ന്പി​ളി മി​ക​ച്ച തു​ട​ക്കം​ത​ന്നെ സ​മ്മാ​നി​ച്ചു. ത​ൻ​വി മ​ന​സ് തു​റ​ക്കു​ന്നു.

അ​ന്പി​ളി​ക്കു ശേ​ഷം ക​പ്പേ​ള എ​ന്ന ചി​ത്ര​ത്തി​ലും നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​മാ​യി ത​ൻ​വി അ​ഭി​ന​യി​ച്ചു. ജൂ​ഡ് ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന 2403 എ​ന്ന ചി​ത്ര​ത്തി​ൽ ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന ജോ​ണ്‍ ലു​ഥ​ർ എ​ന്ന ചി​ത്ര​ത്തി​ലും ത​ൻ​വി​യാ​ണ് നാ​യി​ക​യാ​കു​ന്ന​ത്. സം​ഗീ​ത​ത്തി​ലും നൃ​ത്ത​ത്തി​ലും പ്രാ​ഗ​ത്ഭ്യം നേ​ടി​യി​ട്ടു​ള്ള ത​ൻ​വി​ക്കാ​യി നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്.

വാ​ഴൂ​ർ ജോ​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.