ജയസൂര്യയുടെ ‘സത്യൻ ലുക്ക് പോസ്റ്ററി’നു പിന്നിൽ താമിർ മാംഗോ!
Friday, June 21, 2019 2:55 PM IST
‘സ​ത്യ​ൻ മാ​ഷി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. എ​നി​ക്കാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ഭാ​ഗ്യം കൈ​വ​ന്നി​രി​ക്കു​ന്ന​ത്....​’

ര​തീ​ഷ് ര​ഘു​ന​ന്ദ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സ​ത്യ​ൻ ബ​യോ​പി​ക്കി​ലെ നാ​യ​ക​ൻ ജ​യ​സൂ​ര്യ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഒപ്പം ഒ​രു ഫാ​ൻ മെ​യ്ഡ് പോ​സ്റ്റ​റും ചേർത്തിരുന്നു; ജ​യ​സൂ​ര്യയുടെ ‘സ​ത്യ​ൻ ലു​ക്ക്’ എ​ങ്ങ​നെ​യാ​വും എ​ന്ന ആ​കാം​ക്ഷ​യ്ക്കുള്ള തൃപ്തികരമായ ഉ​ത്ത​രം പോലെ. യുഎഇയിലെ അൽ ഐനിൽ വ​ർ​ക്ക് ചെ​യ്യു​ന്ന കണ്ണൂർ മുണ്ടേരി സ്വദേശി താ​മി​ർ മാം​ഗോ എ​ന്ന ‘ജയസൂര്യഫാൻ’ ആയ ഗ്രാ​ഫി​ക് ഡി​സൈ​ന​റാ​ണ് ആ ​സത്യൻ ലുക്ക് പോ​സ്റ്റ​ർ ഒ​രു​ക്കി​യ​ത്. ആ പോസ്റ്ററിനു പിന്നിലെ കഥ പറയുകയാണ് താമിർ മാംഗോ...



ജ​യേട്ടൻ നേ​രി​ട്ടു വി​ളി​ച്ചു!

വി​ജ​യ് ബാ​ബു സാ​റി​ന്‍റെ ഫ്രൈ​ഡേ ഫി​ലിം ഹൗ​സ് സ​ത്യ​ൻ മാ​സ്റ്റ​റു​ടെ ജീ​വി​തം സി​നി​മ​യാ​ക്കു​ന്നു, ജ​യ​സൂ​ര്യ സ​ത്യ​നാ​യി വേ​ഷ​മി​ടു​ന്നു എ​ന്നൊ​ക്കെ​യു​ള്ള വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന സമയം. ജയേട്ടൻ സ​ത്യ​ൻ മാ​ഷാ​യി വേ​ഷ​മി​ട്ടാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​വും... ആ ​ചിന്തയിൽ നി​ന്നാ​ണ് ഈ ​കാ​ര​ക്ട​ർ പോ​സ്റ്റ​ർ അ​ന്നു ചെ​യ്തു​വ​ച്ച​ത്. ‘ക്യാ​പ്റ്റ​ൻ’ സി​നി​മ​യു​ടെ ശില്പിയും സു​ഹൃ​ത്തു​മാ​യ പ്ര​ജേ​ഷ് സെ​ന്നു​മാ​യി ഞാ​ൻ അ​തു വാ​ട്ട്സ്ആ​പ്പി​ൽ പ​ങ്കു​വ​ച്ചു. സ​ത്യ​ൻ​മാ​ഷി​ന്‍റെ 48-ാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ പ്ര​ജേ​ഷേ​ട്ട​ൻ അ​ത് ജ​യേ​ട്ട​ന് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ജ​യേ​ട്ട​നു പോ​സ്റ്റ​ർ ഇ​ഷ്ട​മാ​യി. സ​ത്യ​ൻ​സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കു​റി​പ്പി​നൊ​പ്പം ഞാ​ൻ ത​യാ​റാ​ക്കി​യ പോ​സ്റ്റ​ർ അദ്ദേഹം എ​ഫ്ബി​യി​ൽ പോസ്റ്റ് ചെയ്തു. പിന്നീട് എ​ന്നെ ഫോ​ണി​ൽ വി​ളി​ച്ചു. ‘സം​ഭ​വം ഉ​ഗ്ര​നാ​യി​ട്ടു​ണ്ട്. ഇ​നി ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ ന​മു​ക്കു ചെ​യ്യാ​ൻ ഉ​ണ്ടാ​ക​ട്ടെ ’- ജ​യ​സൂ​ര്യ പ​റ​ഞ്ഞു. ഞങ്ങൾ വാട്സ്ആ​പ്പ് സുഹൃത്തുക്കൾ ആയിരുന്നുവെങ്കിലും ജയേട്ടൻ നേ​രി​ട്ടു വി​ളി​ച്ചു സം​സാ​രി​ച്ച​ത് അന്നാദ്യ​മാ​യി​ട്ടാ​യി​രു​ന്നു. ഇ​ങ്ങോ​ട്ടു വി​ളി​ച്ചു സം​സാ​രി​ക്കു​ന്ന​ത് ഒ​രു പ്ര​ത്യേ​ക​ത ത​ന്നെ​യാ​ണ്; അ​തി​ന്‍റെ സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ല.



‘ഫു​ക്രി​’യി​ൽ തു​ട​ങ്ങി​യ ആ​രാ​ധ​ന

ജ​യേ​ട്ട​ന്‍റെ സി​നി​മ​ക​ളൊ​ക്കെ എ​നി​ക്കു വ​ലി​യ ഇ​ഷ്ട​മാ​ണ്. സി​ദ്ധി​ക് സാ​റി​ന്‍റെ ‘ഫു​ക്രി’ മു​ത​ലാ​ണ് ജ​യേ​ട്ട​ന്‍റെ പോ​ർ​ട്രെ​യ്റ്റ് ചെ​യ്തു തു​ട​ങ്ങി​യ​ത്. അ​ദ്ദേ​ഹം അ​ത് എ​ഫ്ബി​യി​ൽ പ​ങ്കു​വ​ച്ചു. അ​ക്കാ​ല​ത്ത് ഞാൻ ചെയ്ത ജ​യേ​ട്ട​ന്‍റെ ഒ​രു ഫാ​മി​ലി പോ​ർ​ട്രെ​യ്​റ്റ് എന്‍റെ സു​ഹൃ​ത്ത് ജി​ഹാ​ദ് വ​ഴി അദ്ദേഹത്തിനു ന​ല്കാനായി. കിഷോർബാബു വയനാട് വഴിയാണ് ഞാൻ പ്രജേഷ് സെന്നിലേക്ക് എത്തിയത്. ‘ക്യാ​പ്റ്റ​ൻ’ സിനിമയുടെ ചിത്രീകരണ സമയത്ത് ഞങ്ങൾ ഓ​ണ്‍​ലൈ​ൻ സുഹൃത്തുക്കളായി. അ​ന്നു തു​ട​ങ്ങി​യ ബ​ന്ധം ഇ​പ്പോ​ഴും തു​ട​രു​ന്നു.

നേ​രി​ൽ​ക്ക​ണ്ട​തു ക്യാ​പ്റ്റ​നി​ൽ

‘ഫു​ക്രി’ വ​ഴി​യാ​ണ് ‘ക്യാ​പ്റ്റ​നി​’ൽ എത്തി​യ​ത്. ഫുട്ബോളർ വി.​പി. സ​ത്യ​ന്‍റെ ജീവിതം പറഞ്ഞ ‘ക്യാ​പ്റ്റ​നി​’ൽ പ്ര​മോ​ഷ​ൻ പോ​സ്റ്റ​ർ ചെ​യ്യാ​ൻ എനിക്ക് അ​വ​സ​ര​മു​ണ്ടാ​യി. ക്യാ​പ്റ്റ​ൻ സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട്ടെ ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ൽ സംഘടിപ്പിച്ച ഒ​രു ച​ട​ങ്ങി​ലാ​ണ് ജ​യേ​ട്ട​നെ ഞാ​ൻ ആ​ദ്യ​മാ​യി നേ​രി​ൽ ക​ണ്ട​തും സംസാരിച്ചതും. അദ്ദേഹത്തെ കാ​ണാ​നാ​യ​തു ത​ന്നെ വ​ലി​യ ഭാ​ഗ്യം. പ്രജേഷേട്ടനെയും അവിടെവച്ചാണ് ആദ്യമായി നേരിൽ കണ്ടത്.



ജ​യ​സൂ​ര്യ ചി​ത്രം ‘വെ​ള്ളം’

ക്യാ​പ്റ്റ​നു​ശേ​ഷം പ്ര​ജേ​ഷേ​ട്ട​ൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചെ​യ്യു​ന്ന ‘വെ​ള്ളം - ദ ​എ​സെ​ൻ​ഷ്യ​ൽ ഡ്രിങ്ക്’ എന്ന സി​നി​മ​യി​ലും ജ​യേ​ട്ട​നു​വേ​ണ്ടി പോ​സ്റ്റ​ർ ഗ്രാ​ഫി​ക്സ് ചെ​യ്യാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യി. പ്ര​ജേ​ഷേ​ട്ട​ൻ നല്കിയ വി​വ​ര​ങ്ങ​ളുടെ അടിസ്ഥാനത്തിലാണ് ആ ​പോ​സ്റ്റ​ർ ഒ​രു​ക്കി​യ​ത്. ജ​യേ​ട്ട​ൻ പോ​സ്റ്റ് ചെ​യ്ത ‘വെള്ള’ത്തിന്‍റെ പോ​സ്റ്റ​റും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യിരുന്നു.



സ്വ​ന്തം ജ്യേ​ഷ്ഠ​നെ​പ്പോ​ലെ...

എ​നി​ക്കു സ്വ​ന്തം ജ്യേ​ഷ്ഠ​നെ​പ്പോ​ലെ​യാ​ണ് പ്രജേഷേട്ടൻ. അടുത്തിടെ ഞാൻ, നടൻ മാധവന്‍റെ പോർട്രെയ്റ്റ് ചെയ്തപ്പോൾ പതിവുപോലെ അദ്ദേഹവുമായി പങ്കുവച്ചു. ബഹിരാകാശ ശാസ്ത്രപ്രതിഭ നന്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കി മാ​ധ​വ​ൻ സാർ സം​വി​ധാ​നം ചെ​യ്യു​ന്ന ‘റോ​ക്ക​റ്റ്ട്രി - ദ ​ന​ന്പി ഇ​ഫ​ക്ട് ’എ​ന്ന സി​നി​മ​യു​ടെ കോ ​ഡ​യ​റ​ക്ട​റാ​യി പ്ര​ജേഷേ​ട്ട​ൻ വ​ർ​ക്ക് ചെ​യ്യു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. മാ​ധ​വ​ൻ സാ​റി​ന്‍റെ ജന്മദി​ന​ത്തി​ൽ പ്ര​ജേ​ഷേ​ട്ട​ൻ ആ ​പോ​ർ​ട്രെയ്റ്റ് അ​ദ്ദേ​ഹ​ത്തി​നു സ​മ്മാ​നി​ച്ചു. അ​തും സോഷ്യൽ മീഡിയയിൽ ആഘോഷമായി. പ്ര​ജേ​ഷ് സെ​ൻ സം​വി​ധാ​നം ചെ​യ്ത ‘ന​ന്പി - ദ ​സ​യ​ന്‍റി​സ്റ്റ് ’ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​ക്കു വേ​ണ്ടി​ മുന്പു ഞാൻ പോസ്റ്റർ ചെയ്തിരുന്നു.



സിനിമയിലെ തു​ട​ക്കം

ഞാൻ രണ്ട് സിനിമകളിൽ ആർട്ട് അസിസ്റ്റന്‍റായി പോയി എന്നത് വീട്ടിലൊ രാളും ഇതുവരെ അറിയാത്ത ഒരു കാര്യമാണ്. പക്ഷേ, അന്നത്തെ സാഹചര്യം ശരിയല്ലാതിരുന്നതിനാൽ രണ്ടു പ്രോജക്ടുകളും നിർത്തിവയ്ക്കേണ്ടതായി വന്നു. സോഷ്യൽ മീഡിയ ഇന്നത്തെപ്പോലെ സജീവമായിരുന്നില്ല അന്ന്. എനിക്കു പറയാനുള്ളത് ആളുകളിലേക്ക് എത്തിയതുമില്ല. നാലു ചുവരുകൾ ക്കുള്ളിൽ അകപ്പെട്ടുപോകരുതെന്നും വർക്കുകളൊക്കെ നാലാളു കാണണ മെന്നും എന്‍റെ ഉമ്മ പണ്ടുമുതലേ പറയാറുണ്ടായിരുന്നു. ഉമ്മ തന്നെയാണ് എന്‍റെ പ്രചോദനം.

ജീവിതത്തിൽ ആരോഗ്യപരമായി ഒരുപാടു പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിന്‍റെ പ്രമോഷൻ പോസ്റ്റ റുകൾ മുഖേന സിനിമയിലേക്കു തിരികെയെത്താൻ സാധിച്ചു എന്നതുതന്നെ വലിയൊരു കാര്യമാണ്. 12 വർഷമായി ഡിസൈനിംഗ് മേഖലയിലാണ്. കഴി ഞ്ഞ ആറു വർഷമായി യുഎഇ യിലെ അൽ ഐനിൽ ബാപ്പയുടെ സ്ഥാപനമായ മാംഗോ അഡ്വർടൈസിംഗിൽ ഡിസൈനറാണ്. ഭാര്യ അസ്മാബി. മകൾ സൈവ.



ഇ​ഷ്ടം ആ​ർ​ട്ട് ഡ​യ​റ​ക്‌ഷ​ൻ

‘സ​ത്യ​ൻ സി​നി​മ’​യു​ടെ ഫാ​ൻ മെയ്ഡ് പോ​സ്റ്റ​ർ വൈ​റ​ലാ​യ​തോടെ ധാരാളം മെസേജുകൾ വന്നു. അവയിൽ വി​മ​ർ​ശ​ന​ങ്ങ​ളു​മു​ണ്ട്. വാ​സ്ത​വ​ത്തി​ൽ, വി​മ​ർ​ശി​ക്കു​ന്ന​വ​രെ​യാ​ണ് കൂ​ടു​ത​ലി​ഷ്ടം; വ​ർ​ക്കി​ന്‍റെ കു​റ​വു​ക​ൾ മ​ന​സി​ലാ​ക്കി പ​ഠി​ക്കാ​ൻ വിമർശനങ്ങൾ സ​ഹാ​യ​കം. ജ​യേ​ട്ട​ൻ ഉ​ൾ​പ്പെ​ടെ ധാ​രാ​ളം പേ​ർ വി​ളി​ച്ചു പോ​സി​റ്റീ​വാ​യി സം​സാ​രി​ച്ച​തു ത​ന്നെ വ​ലി​യ അം​ഗീ​കാ​രം. സി​നി​മ​യു​ടെ ആ​ർ​ട്ട് ഡ​യ​റ​ക്‌ഷ​നി​ൽ സ​ജീ​വ​മാ​കാ​നാ​ണു താ​ത്പ​ര്യം. അ​ങ്ങ​നെ സം​ഭ​വി​ക്കട്ടെ.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.