HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
ഫൂട്ടേജ് ഓഫ് ഗായത്രി
Thursday, August 8, 2024 11:03 AM IST
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന് സംവിധാനം ചെയ്ത ആദ്യ ചിത്രം "ഫുട്ടേജ്' റിലീസിനൊരുങ്ങി. മഞ്ജു വാര്യര്‍, വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവര്‍ പ്രധാന വേഷങ്ങളില്‍. സൈജുവും ഷബ്ന മുഹമ്മദും ചേര്‍ന്നൊരുക്കിയ തിരക്കഥ. പ്രണയം, ആക്ഷന്‍, സസ്പെന്‍സ്, മിസ്റ്ററി...ഫുള്പാക്കേജാണ് ഫൗണ്ട് ഫുട്ടേജ് ജോണറിലൊരുക്കിയ "ഫുട്ടേജ്.'
"ക്ലോസ്, വൈഡ്, മിഡ് എന്നിങ്ങനെ സിനിമയുടെ സാധാരണ ഗ്രാമറില്നിന്നു വഴിമാറിയുള്ള മേക്കിംഗ്. മലയാളത്തിൽ അധികം എക്സ്പ്ലോര്‍ ചെയ്യാത്ത ജോണര്‍. ഏറെ വെല്ലുവിളികളുള്ളതും വേറിട്ടതുമായ ഷൂട്ടിംഗ്. ആ മേക്കിംഗ് ത്രില്‍ തിയറ്ററില്‍ നിങ്ങള്‍ക്കും അനുഭവിച്ചറിയാം- ഫുട്ടേജിൽ വിശാഖിന്റെ നായിക ഗായത്രി അശോക് സണ്‍ഡേ ദീപികയോടു പറഞ്ഞു.
വ്ളോഗേഴ്സ് ലൈഫ്
ലിവിംഗ് റിലേഷന്‍ഷിപ്പിലുള്ള വ്ളോഗേഴ്സ് ദമ്പതികള്‍. ജീവിതത്തിലെ എല്ലാ കാര്യങ്ങളും വ്ളോഗ് ചെയ്യുന്നതിനിടെ ഒരു സംഭവം അവരുടെ കാമറയില്പ്പെടുന്നതും തുടര്‍ന്ന് അവര്‍ അതിനെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നു എന്നതുമാണു സിനിമ.
നമ്മുടെ ഫോണിന്റെ ഗാലറി നോക്കിയാല്‍ അടുക്കും ക്രമവുമില്ലാത്ത ധാരാളം വീഡിയോകൾ ഉണ്ടാവും. പലേടങ്ങളില്‍ പല നേരങ്ങളില്‍ നമ്മള് അറിയാതെയും അറിഞ്ഞും ഷൂട്ട് ചെയ്തവ. പലപ്പോഴും അവ തമ്മില്‍ ബന്ധമുണ്ടാവില്ല. അതാണ് ഫൗണ്ട് ഫൂട്ടേജ് വീഡിയോസ്. ആ ജോണറില്‍ ചെയ്ത സിനിമയില്‍ നിഗൂഢതയുള്ള ഒരു കഥ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.
സര്‍പ്രൈസുകള്‍
2022 ഏപ്രിലില്‍ നടന്ന ഓഡിഷനില്‍ വലിയ ഒരു സീന്‍ കട്ടില്ലാതെ ഫുള്‍ ഡയോലോഗ് പറഞ്ഞു. ഡിസംബറില്‍ ഇതിന്റെ റൈറ്റര്‍ ഷബ്ന മുഹമ്മദ് കൂടിക്കാഴ്ചയ്ക്കു വിളിച്ചു. അവിടെ സൈജു ശ്രീധരനും ഉണ്ടായിരുന്നു. എട്ടു മാസം മുമ്പു നടന്ന ഓഡിഷനില്‍ സെലക്ടായതു സൈജു ചേട്ടന്റെ സിനിമയിലേക്കാണ്, നിര്‍ണായകവേഷത്തില്‍ മഞ്ജു വാര്യര്‍ എന്നിങ്ങനെ ചില സര്‍പ്രൈസുകളും.
ഷൂട്ടിംഗിന് ഒരു മാസം മുന്നേ രാവിലെ മൂന്നു നാലു മണിക്കൂര്‍ ഫിസിക്കല്‍ ട്രെയിനിംഗും പിന്നീട് ആക്ടിംഗ് വര്‍ക്ക്ഷോപ്പും. 'കള'യില്‍ സ്റ്റണ്ട് ചെയ്ത ഇര്ഫാന് അമീറാണ് ആക്ഷന്‍ കോറിയോഗ്രഫി.
പേരില്ലാതെ...
ഇതില്‍ വിശാഖിന്റെയും എന്റെയും കഥാപാത്രങ്ങള്‍ക്കു പേരില്ല. ആ പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും ലവ് സ്റ്റോറിയില്നിന്നാണു തുടക്കം. ഏറെ ശാന്തനായ, ക്ഷമാശീലനായ കഥാപാത്രമാണു വിശാഖിന്റേത്.
എന്റെ കഥാപാത്രം ഏറെ ജിജ്ഞാസയുള്ള, ഹൈപ്പറായ വ്ളോഗറാണ്. അവിടെ എന്താണു സംഭവിക്കുന്നത്, ഇവിടെ എന്താണു സംഭവിക്കുന്നത് എന്നിങ്ങനെ എല്ലാമറിയാനുള്ള ആവേശം. ഇതൊരു കണ്ടന്റാവാം എന്ന് വെറുതേ എപ്പോഴും ആലോചിക്കുന്ന സ്വഭാവം.
സിംഗിള്‍ ഷോട്ട്
ഇതില ഓരോ സീനും സിംഗിള്‍ ഷോട്ടാണ്. സ്ക്രിപ്റ്റില്‍ വായിച്ചതൊന്നും സീന്‍ ചെയ്യുമ്പോഴുള്ള അനുഭവം മറ്റൊന്നും! ഫൗണ്ട് ഫുട്ടേജ് ആയതിനാല്‍ കട്ടില്ല. ചെറിയ തടസങ്ങള്‍, അതു നമ്മുടെ സൈഡില്‍ നിന്നല്ലെങ്കില്‍ പോലും...കാറ്റോ മഴയോ ഇല വീഴുന്നതോ ഒക്കെ, റീടേക്കിനു വഴിയൊരുക്കി. എന്തിനും റെഡിയായിരിക്കണം. അതിനു ശാരീരികക്ഷമതയുണ്ടാവണം. അതുകൊണ്ടുകൂടിയായിരുന്നു ഫിസിക്കല്‍ ട്രെയിനിംഗ്.
അഭിനേതാക്കളുടെ പോയന്റ് ഓഫ് വ്യൂവിലാണു കാമറ. സ്റ്റാറ്റിക് ഷോട്ടുകള്‍ കുറവായിരുന്നു. ആക്ടര്‍ ചാടുമ്പോള്‍ ഒപ്പം കാമറയും ചാടട്ടെ എന്ന സിനിമാ ഡയലോഗ് ഇവിടെ അക്ഷരാര്‍ഥത്തില്‍ സത്യമായി. കുറേ സീനുകള്‍ അങ്ങനെയും ട്രൈ ചെയ്തു. ഛായാഗ്രഹണം ഷിനോസ് ഷംസുദീന്‍. കാമറ ഓപ്പറേറ്റര്‍ ഗോകുലും ഞങ്ങളും തമ്മിലുള്ള ഏകോപനം ഷോട്ടുകളുടെ കൃത്യതയ്ക്കു പ്രധാനമായി.
ലക്ക് ഫാക്ടർ
ഏറെ ഡെഡിക്കേഷനുള്ള നടനും സുഹൃത്തുമാണ് വിശാഖ്. ഇമോഷണല്‍ വെല്ലുവിളികള്‍ കാരണം പല സീനുകളിലും ഇത് എന്നെക്കൊണ്ടു ചെയ്യാന്‍ പറ്റില്ല എന്നു തോന്നിയിട്ടുണ്ട്. അത്തരം ടെന്‍ഷനുകള്‍ പങ്കിട്ടപ്പോള്‍ ഈ സീന്‍ ചെയ്തു നോക്കണോ ഡയലോഗ് റിഹേഴ്സല്‍ വേണോ എന്നൊക്കെ പറഞ്ഞ് വിശാഖ് എന്നെ കൂളാക്കി. ഞങ്ങള്‍ക്കിടയില്‍ അത്തരം ഗിവ് ആന്‍ഡ് ടേക്ക് ഉണ്ടായിരുന്നു. വിശാഖാണ് കോ ആക്ടര്‍ എന്നതു ലക്ക് ഫാക്ടറായി.
മഞ്ജുവാര്യര്‍
റിഹേഴ്സല്‍ സമയത്താണ് മഞ്ജുചേച്ചിയെ നേരില്‍ കണ്ടത്. അത്രമേല്‍ ആരാധിക്കുന്ന വ്യക്തിക്കൊപ്പം അഭിനയിക്കുന്നു. ഒരേസമയം ആവേശവും പേടിയും. എന്റെ കൈയും കാലുമൊക്കെ വിറയ്ക്കുകയായിരുന്നു. നമ്മള് ആദ്യമായാണു സ്ക്രീന്‍ ഷെയര്‍ ചെയ്യുന്നത്, അനുഗ്രഹമുണ്ടാവണം എന്നു ഞാന്‍ ചേച്ചിയോടു പറഞ്ഞു. ഏതെങ്കിലും സീനില്‍ എന്റെ പെര്‍ഫോമന്‍സ് നന്നായെന്നു ചേച്ചിക്കു ഫീല്‍ ചെയ്താല്‍ നേരിട്ടു പറഞ്ഞിരുന്നു. അത്തരം കമന്റുകൾ എപ്പോഴും കരുത്താണ്.
ഡയറക്ടർ, റൈറ്റർ
ക്ഷമ, ശാന്തത, ഓരോ ഷോട്ടിനെയും കുറിച്ചു വ്യക്തമായ ധാരണ, പെര്‍ഫക്ഷനിസം...ഇതെല്ലാമാണ് ഡയറക്ടര്‍ സൈജു ശ്രീധരന്. എല്ലാ രീതിയിലും വെല്ലുവിളികളുള്ള ഷൂട്ടിംഗ്. ടേക്കുകള്‍ 10, 15...എന്നിങ്ങനെ പോകുമ്പോഴും സൈജു ചേട്ടന് വളരെ ക്ഷമയോടെ റിലാക്സായി ഇരിക്കുന്നതു കാണാം. ടേക്ക് കൂടുമ്പോള്‍ ഞാന്‍ ടെന്‍ഷനാവും. ബ്രേക്കെടുത്ത് ഓക്കെയാകുമ്പോള്‍ വീണ്ടും ചെയ്യാമെന്നുപറഞ്ഞ് അദ്ദേഹം എനിക്കു സേഫ് സ്പേസ് ഒരുക്കി.
മേക്കിംഗ് പോലെ പൂർണമായും വേറിട്ട പാറ്റേണിലായിരുന്നു ഷബ്നയുടെ സ്ക്രിപ്റ്റും. ടെക്നീഷൻസിനും ആക്ടേഴ്സിനും മനസിലാകുംവിധം ഡീറ്റയിലിംങ് എഴുത്ത്. ഡയറക്ടറും ഷബ്നയും ചേർന്ന് എഡിറ്റ് ചെയ്തു വ്യക്തത വരുത്തിയ സ്ക്രിപ്റ്റാണ് എല്ലാവരിലേക്കും എത്തിയത്.
കഥ ഇതുവരെ
ചെന്നൈയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുമ്പോള്‍ ഓഡിഷനിലൂടെയാണ് ആദ്യ ചിത്രം ലഡുവില്‍ എത്തിയത്. തുടര്‍ന്ന് അര്ജുന് അശോകനൊപ്പം മെമ്പര്‍ രമേശന് ഒമ്പതാം വാര്‍ഡ്, ജോജു ജോര്‍ജിന്റെ സ്റ്റാര്‍, ധ്യാൻ ശ്രീനിവാസന്റെ സ്വര്‍ഗത്തിലെ കട്ടുറുമ്പ്. അച്ഛന് റിട്ട.ഡിവൈഎസ്പി അശോകന്, സീരിയല്‍ അഭിനേത്രിയായ അമ്മ ബിന്ദുപങ്കജ്, ഇരട്ട സഹോദരൻ ഗൗതം, പിന്നെ എന്റെ സുഹൃത്തുക്കള്‍...ഇവരുടെ സപ്പോര്‍ട്ടിലാണ് ഞാൻ ഇത്രത്തോളം എത്തിയത്.
ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
എന്നെന്നും പ്രണയോത്സവം
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹന്‍ മേപ്പടിയാന
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്, അജയന്...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷന
കിഷ്കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന് ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്റെ പൂക്കാലം
സിനിമാ-നാടക യാത്രയില്‍ അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ മലയാളത്തിന്റെ അഭിനയപ്ര
നെഞ്ചുവിരിച്ച് അശ്വിന് ജോസ്!
നടനും തിരക്കഥാകൃത്തുമായ അശ്വിന് ജോസിന്റെ സ്ക്രീന്ജീവിതത്തിനു ക്വീനില്‍ തു
എല്ലാം ഒരു ഗ്രേസ്
നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എ
നാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്, വില്ലന്‍, മെയിന്‍ ലീഡ്, സപ്പോര്‍ട്ടിംഗ് ആക്ടര
രണ്ടാംവരവില്‍ രജിത്
കറുത്തപക്ഷികളുടെ ഷൂട്ടിംഗ് കാണാനെത്തിയ ബിടെക് പയ്യന് രജിത്, കമലിന്റെ അടുത്
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
മോക്ഷമാർഗം
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
മണിച്ചിത്രത്താഴ് വീണ്ടും തുറക്കുന്നു
മണിച്ചിത്രത്താഴ്...മലയാളത്തില്‍ ആമുഖം ആവശ്യമില്ലാത്ത സിനിമ. ഒരേസമയം ഭ്രമിപ
ആനന്ദവിശേഷം
‘പൊടിമീശ മുളയ്ക്കണകാലം' എന്ന ഹിറ്റ്പാട്ടിന്റെ സംഗീതശില്പിയില്നിന്നു തിരക്കഥ
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
എന്നെന്നും പ്രണയോത്സവം
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹന്‍ മേപ്പടിയാന
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്, അജയന്...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷന
കിഷ്കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന് ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്റെ പൂക്കാലം
സിനിമാ-നാടക യാത്രയില്‍ അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ മലയാളത്തിന്റെ അഭിനയപ്ര
നെഞ്ചുവിരിച്ച് അശ്വിന് ജോസ്!
നടനും തിരക്കഥാകൃത്തുമായ അശ്വിന് ജോസിന്റെ സ്ക്രീന്ജീവിതത്തിനു ക്വീനില്‍ തു
എല്ലാം ഒരു ഗ്രേസ്
നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എ
നാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്, വില്ലന്‍, മെയിന്‍ ലീഡ്, സപ്പോര്‍ട്ടിംഗ് ആക്ടര
രണ്ടാംവരവില്‍ രജിത്
കറുത്തപക്ഷികളുടെ ഷൂട്ടിംഗ് കാണാനെത്തിയ ബിടെക് പയ്യന് രജിത്, കമലിന്റെ അടുത്
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
മോക്ഷമാർഗം
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
മണിച്ചിത്രത്താഴ് വീണ്ടും തുറക്കുന്നു
മണിച്ചിത്രത്താഴ്...മലയാളത്തില്‍ ആമുഖം ആവശ്യമില്ലാത്ത സിനിമ. ഒരേസമയം ഭ്രമിപ
ആനന്ദവിശേഷം
‘പൊടിമീശ മുളയ്ക്കണകാലം' എന്ന ഹിറ്റ്പാട്ടിന്റെ സംഗീതശില്പിയില്നിന്നു തിരക്കഥ
ഏനുണ്ടോടി അമ്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര്‍ ഷണ്
സീരിയൽ വിടാതെ സിനിമയിലേക്ക്
ഒരിടവേളയ്ക്കു ശേഷം ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയാണ് ഡിഎന്‍എ. ചിത്
രമ്യ പുരാണം
കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലൂടെ സിനിമയിലെത്തി, ഞാന്‍ പ്രകാശനിലൂടെ ക്ലിക്കാ
എല്ലാം മായമ്മ!
അഭിനേത്രി എന്നതിനൊപ്പം മോഡല്‍, നര്‍ത്തകി എന്നിങ്ങനെയെല്ലാം തിളങ്ങുന്ന താരമാണ്
മലയാള സിനിമയോട് ‘പ്രേമലു' കുറഞ്ഞ് ഒടിടി ബോയ്സ്
പ്രമേയംകൊണ്ട് ലോകത്തെയും അവതരണമികവുകൊണ്ട് രാജ്യത്തെയും ഞെട്ടിച്ചു വിജയം കൈവ
റോഷൻസ് പാരഡൈസ്
അഞ്ചാമതു വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ശ്രീലങ്കയിലെത്തുന്ന കേശവ്-അമൃത ദമ്പതി
ടർബോ സ്റ്റാർ ആമിന
എന്‍ജിനിയറിംഗ് പഠനം പാതിവഴിയില്‍ നിര്‍ത്തി, റിയാലിറ്റി ഷോയില്‍ തിളങ്ങി, സിനി
ദേ ദേവിക നായികയായി
കരിയറിലെ ആദ്യ രണ്ടു സിനിമകളിലും ദേവിക സഞ്ജയ് അഭിനയിച്ചത് സത്യന് അന്തിക്കാട
വെള്ളപ്പൊക്കത്തിലെ ഉള്ളൊഴുക്കുകൾ
കന്യക, കാമുകി എന്നീ നോണ്‍ ഫീച്ചര്‍ ചിത്രങ്ങളിലൂടെ രണ്ടു തവണ ദേശീയപുരസ്കാരം ന
ഒരു കട്ടിൽ ഒരു മുറി- ഉറങ്ങാത്ത രഹസ്യങ്ങൾ
കിസ്മത്തിനും തൊട്ടപ്പനും ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടില
ഗായത്രിൽ സിനിമ
ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. റിലീ
ചിരിപ്പിച്ച് ചിന്തിപ്പിച്ച് രാജേഷോ
ചെറിയ വേഷങ്ങളിലൂടെതന്നെ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് രാജേഷ് മാധവന്റ
നായിക ഗായിക ദേവനന്ദ
‘മാളികപ്പുറ'ത്തിലെ കല്ലുവിനെ മലയാളി മറക്കുവതെങ്ങനെ..? 'ഗു' എന്ന ഫാന്റസി ഹൊറ
ജോയ്ഫുൾ ത്രില്ലർ തലവൻ
പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ഫ്ളേവറില്‍ സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവന്‍ ത
Latest News
മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും മൂന്ന് എംഎൽഎമാരും സെക്രട്ടേറിയറ്റിന്റെ മുകളിൽ നിന്ന് ചാടി
ബാറ്റ്സ്മാൻമാർ കളി മറന്നു; ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി
കാടുകയറിയ നാട്ടാനയെ കണ്ടെത്താനായില്ല; തെരച്ചിൽ താത്കാലികമായി നിർത്തി
എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണം; റിപ്പോർട്ട് ശനിയാഴ്ച കൈമാറും
വനിതാ ടി20; ഇന്ത്യക്ക് 161 റണ്‍സ് വിജയലക്ഷ്യം
Latest News
മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും മൂന്ന് എംഎൽഎമാരും സെക്രട്ടേറിയറ്റിന്റെ മുകളിൽ നിന്ന് ചാടി
ബാറ്റ്സ്മാൻമാർ കളി മറന്നു; ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി
കാടുകയറിയ നാട്ടാനയെ കണ്ടെത്താനായില്ല; തെരച്ചിൽ താത്കാലികമായി നിർത്തി
എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണം; റിപ്പോർട്ട് ശനിയാഴ്ച കൈമാറും
വനിതാ ടി20; ഇന്ത്യക്ക് 161 റണ്‍സ് വിജയലക്ഷ്യം
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top