കേരള ആരോഗ്യശാസ്ത്ര സർവകലാശാല സെപ്റ്റംബർ 20ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിപിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2012 സ്കീം) പരീക്ഷയ്ക്ക് ഈമാസം 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഈമാസം 19 വരേയും 315 രൂപ സൂപ്പർഫൈനോടുകൂടി 21 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ റീടോട്ടലിംഗ് ഫലം
ജൂണിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ അഞ്ചാം വർഷ ഫാം ഡി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തിയതി
സെപ്റ്റംബർ രണ്ടുമുതൽ 18 വരെയുള്ള തീയതികളിലായി നടത്തുന്ന ഫസ്റ്റ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2013 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.