മേയ് 14ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎസ്സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി റെഗുലർ പരീക്ഷ, ഒന്നാം സെമസ്റ്റർ എംഎസ്സി ഓഡിയോളജി ഡിഗ്രി റെഗുലർ പരീക്ഷ എന്നിവയ്ക്ക് 16 മുതൽ 26 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 28 വരെയും സൂപ്പർഫൈനോടുകൂടി 30 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മേയ് 17ന് ആരംഭിക്കുന്ന അവസാന വർഷ ബിഡിഎസ് ഡിഗ്രി പാർട്ട് 2 റെഗുലർ/സപ്ലിമെന്ററി (2010 &2016 സ്കീം) പരീക്ഷയ്ക്ക് 17 മുതൽ 28 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 30 വരെയും സൂപ്പർഫൈനോടുകൂടി മേയ് നാലുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തിയതി
19 നു തുടങ്ങുന്ന ഒന്നാംവർഷ ഫാംഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മേയ് നാലിന് ആരംഭിക്കുന്ന മൂന്നാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
മേയ് പത്തിന് ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 2 റെഗുലർ & സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ് ഫലം
ഒന്നാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.