പരീക്ഷാ കേന്ദ്രങ്ങളിലുള്ള മാറ്റം
കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജൂൺ മൂന്നു മുതലാരംഭിക്കുന്ന ഒന്നാംവർഷ ബി ഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ അഡ്മിറ്റ് കാർഡ്, വിദ്യാർത്ഥികൾ അവരവരുടെ മാതൃ വിദ്യാലയത്തിൽനിന്നും കൈപ്പറ്റി ഓരോരുത്തർക്കും അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ ഹാജരായി പരീക്ഷ എഴുതേണ്ടതാണ്. പരീക്ഷാകേന്ദ്രങ്ങളിലുള്ള മാറ്റം സർവകലാശാലാ വെബ്സൈറ്റിൽ www.kuhs.ac.in പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ അപേക്ഷ
ജൂലൈ എട്ടു മുതലാരംഭിക്കുന്ന നാലാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ, ഒന്നാംവർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ, ഒന്നാംവർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ എന്നിവയ്ക്ക് ജൂൺ ഏഴു മുതൽ 21 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ജൂൺ 25 വരെയും 315 രൂപ സൂപ്പർ ഫൈനോടുകൂടി 26 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
റീ ടോട്ടലിംഗ് ഫലം
മാർച്ചിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ നാലാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീ ടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തിയതി
ഈമാസം 30ന് ആരംഭിക്കുന്ന ഒന്നാംവർഷ എം എ എസ്എൽപി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂൺ പത്തു മുതലാരംഭിക്കുന്ന രണ്ടാംവർഷ ബി എസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.