കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഈമാസം 28 മുതൽ ആരംഭിക്കുന്ന സെക്കൻഡ് സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2017 പ്രവേശനക്കാർക്കുള്ള പ്രത്യേക അവസരം) പരീക്ഷയ്ക്ക് ഇന്നുമുതൽ 19 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി 20 വരെയും 315 രൂപ സൂപ്പർ ഫൈനോടുകൂടി 21 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ ഡെസർട്ടേഷൻ തീയതി
സെപ്റ്റംബറിൽ നടത്തുന്ന രണ്ടാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഡെസർട്ടേഷൻ 1575 രൂപ ഫീസോടുകൂടി സർവകലാശാലയിൽ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം ജൂലൈ രണ്ട്. 5250 രൂപ ഫൈനോടുകൂടി ഡെസർട്ടേഷൻ ജൂലൈ പത്തുവരെയും സമർപ്പിക്കാം.
റീടോട്ടലിംഗ് ഫലം
മാർച്ചിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്ന്, രണ്ട് വർഷങ്ങളിലെ ബിഎസ്സി എംആർടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി
ജൂലൈ 11 മുതൽ ആരംഭിക്കുന്ന മൂന്നാംവർഷ ബിഡിഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂലൈ എട്ടു മുതലാരംഭിക്കുന്ന നാലാംവർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഈമാസം 25 മുതൽ ആരംഭിക്കുന്ന മൂന്നാംവർഷ ഫാം ഡി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.