Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
അപൂർവ സുന്ദര സ്വാതി ചിത്രം
എസ്.മഞ്ജുളാദേവി
തിരുവനന്തപുരത്തെ ശ്രീ സ്വാതി തിരുനാൾ സംഗീതകോളജിൽ കഴിഞ്ഞ ദിവസം പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായ കെ.എസ്.സിദ്ധൻ വരച്ച സ്വാതി തിരുനാൾ മഹാരാജാവിന്റെ അർധകായ എണ്ണഛായാചിത്രം അനാഛാദനം ചെയ്യപ്പെട്ടു. സംഗീതസംവിധായകനും സ്വാതി തിരുനാൾ കോളജിലെ പൂർവവിദ്യാർഥിയുമായ സതീഷ് രാമചന്ദ്രൻ കലാലയത്തിനു സമർപ്പിച്ചതാണ് ഈ മനോഹര ചിത്രം.
സംഗീതം എന്ന പുണ്യം തനിക്കു നൽകിയ ശ്രീസ്വാതി തിരുനാൾ സംഗീത കോളജിനു സംഗീത ചക്രവർത്തി സ്വാതി തിരുനാളിന്റെ ചിത്രം നൽകിയപ്പോൾ അതൊരു സമർപ്പണമായി സതീഷ് രാമചന്ദ്രന്. ശിൽപ്പി കെ.എസ്.സിദ്ധനാകട്ടെ ഈ അർധകായ ചിത്രം തന്റെ കലാജീവിതത്തിന്റെ മറ്റൊരു അനർഘ നേട്ടവും.
ഏതോ ഒരു നിയോഗം പോലെ സ്വാതി ചിത്രത്തിലേക്ക് എത്തിയതാണ് സതീഷ് രാമചന്ദ്രൻ. മഹാരഥന്മാരായ സംഗീതജ്ഞർ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ സംഗീതം പഠിക്കുവാൻ സാധിച്ചത് ദൈവാനുഗ്രഹമായി കാണുന്നു ഇദ്ദേഹം.
ഇന്നും സംഗീത കോളജിനു മുന്നിലൂടെ യാത്ര ചെയ്യുന്പോൾ അവിടെയിറങ്ങി മുന്നിൽ നിന്നും നമസ്കരിച്ചിട്ടു മാത്രമേ യാത്ര തുടരാറുള്ളൂ. കൊല്ലത്തെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന തനിക്ക് ചരിത്രപ്രസിദ്ധമായ കലാലയത്തിൽ ഗാനഭൂഷണവും ഗാനപ്രവീണയും പഠിക്കുവാനായത് വലിയ സുകൃതമെന്ന് ഇദ്ദേഹം പറയുന്നു.
ഗാനപ്രവീണ അവസാന വർഷ വിദ്യാർഥിയായിരുന്ന കാലത്ത് സീനിയർ വിദ്യാർഥികൾ ചേർന്ന് കാന്പസിൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ പ്രിൻസിപ്പലിന് നിവേദനം നൽകിയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് നടന്നില്ല. 24 വർഷങ്ങൾക്കു ശേഷമാണ് പ്രതിമാ നിർമാണം സാധ്യമാകുവാനുള്ള വഴി തുറക്കുന്നത്. പഴയ നിവേദനത്തിന്റെ കഥകൾ അറിയുന്ന അന്നത്തെ പ്രിൻസിപ്പൽ ആർ.ഹരികൃഷ്ണൻ ആണ് ഇതിനു മുൻകൈ എടുക്കുന്നത്.
സംഗീത കോളജിലെ ചില കെട്ടിടങ്ങളുടെ പുനർനിർമാണം നടക്കുന്ന സമയത്ത് സ്വാതി തിരുനാളിന്റെ പ്രതിമാ സ്ഥാപനം കൂടി കണക്കിലെടുക്കുകയായിരുന്നു. ശിൽപ്പ നിർമാണത്തിനു ക്വട്ടേഷൻ ക്ഷണിച്ചപ്പോൾ വളരെ വലിയ തുകയാണ് പല ശിൽപ്പികളും ആവശ്യപ്പെട്ടത്. ഈ അവസരത്തിലാണ് ശിൽപി കെ.എസ്.സിദ്ധനുമായി അടുപ്പമുണ്ടായിരുന്ന സതീഷിനെ പ്രിൻസിപ്പൽ ഹരികൃഷ്ണൻ കോളജിലേക്ക് ക്ഷണിക്കുന്നതും സംസാരിക്കുന്നതും.
തലസ്ഥാനത്ത് വയലാറിന്റെയും ദേവരാജൻ മാസ്റ്ററിന്റെയും കെ.കരുണാകരന്റെയും ഉൾപ്പെടെയുള്ള മനോഹര ശിൽപ്പങ്ങൾ തീർത്ത ശിൽപ്പിയാണ് കെ.എസ്.സിദ്ധൻ. സ്വാതി ശിൽപ്പവുമായി ബന്ധപ്പെട്ടവരുടെ മനസറിഞ്ഞ കെ.എസ്.സിദ്ധൻ എട്ടുലക്ഷം രൂപയ്ക്കു പ്രതിമ നിർമിക്കാമെന്ന ധാരണയിൽ ഒപ്പു വയ്ക്കുകയായിരുന്നു.
എട്ടു ലക്ഷം രൂപയിൽ അഞ്ച് ലക്ഷം ചലച്ചിത്ര നടൻ സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള സംഘടന നൽകിയതാണ്. അധ്യാപകരും മറ്റും നൽകിയ തുകയും കൂടി ചേർന്നപ്പോൾ ആണ് എട്ടുലക്ഷം വകയിരുത്തിയത്.
കൊറോണ കാലത്ത് നടന്ന പ്രതിമാ നിർമാണത്തിന്റെ ഓരോ ഘട്ടവും കാണുവാനുള്ള അവസരവും പൂർവവിദ്യാർഥിയെന്ന നിലയിൽ തനിക്കുണ്ടായിരുന്നുവെന്നും ലോകത്തിലെ തന്നെ ഇത്രയും വലുപ്പത്തിലുള്ള സ്വാതി തിരുനാളിന്റെ അർധകായ വെങ്കല പ്രതിമ വേറെ ഉണ്ടോയെന്നും സംശയമാണെന്നും സതീഷ് രാമചന്ദ്രൻ.
പ്രിൻസിപ്പൽ ഹരികൃഷ്ണന്റെ പൂർണപിന്തുണയും മനസുമാണ് സ്വാതി മഹാരാജാവിന്റെ ശിൽപ്പം സത്യമാകുന്നതിനു പിന്നിലെ പ്രധാന ശക്തി. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമാണ് ഈ സ്വപ്ന പദ്ധതിയെ സാക്ഷാത്കരിച്ചതെന്നും സതീഷ് രാമചന്ദ്രന്റെ വാക്കുകൾ.
സ്വാതി ചിത്രം
ശിൽപ നിർമാണ സമയത്ത് കെ.എസ്.സിദ്ധൻ ഇന്ന് നിലവിലുള്ള സ്വാതി ചിത്രങ്ങളുടെ ചില പോരായ്മകൾ ചൂണ്ടിക്കാട്ടിയിരുന്നു. സ്വാതി തിരുനാളിന്റെ കുട്ടിക്കാലത്തെ പെയിന്റിംഗ് മാത്രമാണ് ഒറിജിനൽ ചിത്രമായിട്ടുള്ളത്. മുപ്പത്തിമൂന്നാമത്തെ വയസിൽ നാടുനീങ്ങിയ മഹാരാജാവാണ് സ്വാതി തിരുനാൾ. അപ്പോൾ യൗവനത്തിന്റെ എല്ലാ ഊർജവും ആ മുഖത്തുണ്ടാകും. എന്നാൽ നന്നായി പുഞ്ചിരിക്കുന്ന ഒരു സ്വാതി തിരുനാൾ ചിത്രവും നിലവിലില്ല.
ഇന്നു കാണുന്ന ചിത്രങ്ങൾ പല കാലത്തും പല ചിത്രകാരന്മാരും അവരുടെ ഭാവന അനുസരിച്ച് വരച്ചതാണ്. അതിൽ നിന്നും വ്യത്യസ്തമായി സ്വാതി തിരുനാൾ മഹാരാജാവിന്റെ യഥാർഥ രൂപത്തോട് സാദൃശ്യമുള്ള പെയിന്റിംഗ് തന്നെ വേണം എന്ന ചിന്തയാണ് ഈ പെയിന്റിംഗിനു പിന്നിൽ. പ്രതിമാ നിർമാണത്തിനൊപ്പം തന്നെ കെ.എസ്.സിദ്ധൻ ചിത്രം വരയ്ക്കുവാനും തുടങ്ങിയിരുന്നു.
നാടുവാണ മഹാരാജാക്കന്മാരുടെ പെയിന്റിംഗ് തീർക്കുന്നതിന് ചില നിയമങ്ങളൊക്കെ ഉണ്ട്. സാധാരണ പെയിന്റിംഗുകളേക്കാൾ വളരെ ചെലവ് വരും. മൂന്നരയടി ഉയരവും മൂന്ന് അടി വീതിയുമുള്ള ചിത്രത്തിന്റെ ചെലവ് അന്‍പതിനായിരം രൂപയിൽ താഴെയായിരുന്നു. വലിയൊരു ഗവേഷണവും ഈ എണ്ണഛായാചിത്രത്തിനു പിന്നിലുണ്ട്.
സ്വാതി തിരുനാളിന്റെ രാജകീയ വേഷം, ആഭരണങ്ങൾ അങ്ങനെ എല്ലാം വരയ്ക്കുന്നത് നന്നായി പഠിച്ച ശേഷമാണ്. ചിത്രം അനാഛാദനം ചെയ്ത തിരുവിതാംകൂർ രാജകുടുംബാംഗവും പ്രശസ്ത കർണാടക സംഗീതജ്ഞനുമായ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ പറഞ്ഞത്- ""ധ്യാനാത്മകമായ കണ്ണുകളാണ് സ്വാതി തിരുനാൾ മഹാരാജാവിന്റേതെന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. ചിത്രത്തിൽ അതേ കണ്ണുകൾ കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു ''എന്നാണ്.
ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ ഈ വർഷം തന്നെ സ്വാതി തിരുനാൾ മഹാരാജാവിന്റെ ശിൽപ്പത്തിനൊപ്പം തന്റെ സമർപ്പണം കൂടി നൽകുവാനായത് തന്റെ സംഗീത ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണെന്ന് സതീഷ് രാമചന്ദ്രൻ പറയുന്നു.
മമത പറക്കുന്നു... ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്ക്...
വിലക്കുകളും നിയന്ത്രണങ്ങളും ഏറെയുണ്ടായിരുന്ന രാജസ്ഥാനിലെ ഒരു ഗ്രാമം. ആ ഗ്രാമ
വിഷപ്പുകയിൽ ശ്വാസംമുട്ടി നഗരം; കൊച്ചിക്ക് സംഭവിച്ചത്...
കൊച്ചി നഗരം കഴിഞ്ഞ 2 ദിനങ്ങളായി വിഷപ്പുകയിൽ മുങ്ങി നിൽക്കുകയാണ്. കൊച്ചി നഗരത്തിൽ നിന്നും വളരെ യേറെ ക
ആയിരം സർഗപൗർണമികൾ
""കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതി നാ
സ്ത്രീകൾക്കായി പുരുഷ മസാജർമാർ!
നെക്ക് പെയിൻ റിലീഫ് മസാജ്
എറണാകുളം പള്ളിമുക്ക് ജംഗ്ഷനിൽ സിഗ്നൽ കാത്
മറ്റു മാർഗമില്ലാതെ എത്തിപ്പെട്ടവർ...
ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ആ യുവതികൾ സംസാരിക്കാമെന്നു സമ്മതിച്ചത്. ത
സർ പോന്നോളൂ, ഇവിടെ എല്ലാമുണ്ട്...
കുവൈറ്റിൽ ഷിപ്പിംഗ് കന്പനി ഉദ്യോഗസ്ഥനായ മനു അടുത്തിടെ അവധിക്കു നാട്ടിലെത്തിയ
പഞ്ചാബി പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ
കൊച്ചി നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകളിലും മസാജിംഗ് സെന്ററ
ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാം: ഭക്ഷണക്രമത്തിൽ പയറുവർഗങ്ങൾ ഉൾപ്പെടുത്തണം
അധികമായ വിശ്രമമുള്ളവർക്കും മെലിഞ്ഞിരിക്കുന്നവർക്കും അധ്വാനത്തിന് അനുസരിച്ച
അടച്ചിട്ട മുറികളിൽ നടക്കുന്നത്..!
ഭക്ഷണം കഴിക്കാനായി നവ്യയുമായി നിഥിന് നഗരത്തിലൂടെ കറങ്ങി. ഇടപ്പള്ളിയില്നി
കേരളത്തിന്റെ തായ്ലന്ഡ് ആയി കൊച്ചി
കൊച്ചി കേരളത്തിന്റെ തായ്ലന്ഡ് ആയി മാറുകയാണോ? പ്രധാന ജംഗ്ഷനുകളിലും യുവതീ യു
കവിയുടെ കൈ പിടിച്ച്....
ചെന്നൈയിലെ പി.ഭാസ്കരന്റെ വീട്ടിൽ അച്ഛൻ ആഗസ്റ്റിൻ ജോസഫിനൊപ്പം വന്ന് താമസിച്ചി
കാടിന്റെ താളം കാൽപന്ത് കളിയിലേക്ക്...
ഫുട്ബോൾ കളിക്ക് അതിന്റേതായ ഒരു താളമുണ്ട്. കാലുകൊണ്ട് അടിച്ചു തെറിപ്പിക്കുന്നത
സേവനം ഹൃദയവാക്യം...
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കടുത്ത കാല് വേദനയുമായി എത്തിയതാണ്
അമ്മത്തണലിൽ....
""അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം. കണ്ണൂരിലെ കക്കാട് എന്ന ഗ്രാ
നിയമപാലകന്റെ കസ്റ്റഡിയിൽ കഥകളും
ഔദ്യോഗിക ജീവിതത്തിന്റെ അകത്തും പുറത്തും ദിനവും കാണുന്ന ജീവിത യാഥാർഥ്യങ്ങളെ ത
വയനാട്ടിൽ വർണോത്സവം
വയനാട്ടിലെ അന്പലവയൽ മേഖല കാർഷിക ഗവേഷണകേന്ദ്രത്തിൽ കേരള കാർഷിക സർലകലാശാല
അതിശയിപ്പിക്കും അഗോഡ കോട്ട
സഞ്ചാരികളുടെ മനംമയക്കുന്ന സ്വപ്നസുന്ദരി....ഗോവ! രാജ്യത്തെ മറ്റു വിനോദസഞ്ചാരക
ഇരട്ടകളെന്നറിയാതെ 30 വര്‍ഷം; ഒടുവില്‍...!
ജനിച്ചുവീണ് വൈകാതെ അനാഥാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട ഇരട്ടപ്പെണ്‍കുട്ടികള്‍. അ
ദേവസംഗീതം നീയല്ലേ...
വർഷങ്ങൾക്കു മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഒരു ഗാനസന്ധ്യ. ഉദ്ഘാടകനായി എത്തി
എന്ത് പറയാനാകും വിളിച്ചത്....
"ഗണേശിനും വിശ്വനും പ്രിയപ്പെട്ട കുടുംബാംഗങ്ങൾക്കും സ്നേഹത്തോടെ സതീഷ് ബാബു'
15
പർവതനിരയുടെ പനിനീരിൽ
ഇടുക്കി ജില്ലയുടെ പ്രവേശനകവാടമായ കോതമംഗലത്തിന്റെ മുഖച്ഛായ ഇനി മാറും. കോതമ
ഈ തുള്ളൽ ലഹരിക്കെതിരേ
കൊച്ചി: ജീവിതത്തിന്റെ സുവർണകാലം മദ്യത്തിനും മയക്കുമരുന്നിനുമായി ഹോമിക്കുന
കലിപ്പന്റെ കാന്താരികൾ
അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ചയായ വീഡിയോകളായിരുന്നു
നടുറോഡില്‍ പൊലിഞ്ഞ പോലീസുകാരി
മാവേലിക്കര വള്ളിക്കുന്നത്ത് പോലീസ് സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്കരൻ (31) മൂന്ന് ക
‘ചോദ്യംചെയ്യല്‍ എങ്ങനെ’-ഗൂഗിളിൽ പരതി ഗ്രീഷ്മ
കഷായത്തില്‍ വിഷം ചേര്‍ത്ത് കാമുകൻ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ ഗ്രീഷ്മ കൊലപാ
"തേപ്പ് ' കിട്ടിയാൽ തട്ടും!
പ്രണയങ്ങൾ വലിയ ദുരന്തങ്ങളായി മാറുന്ന അസാധാരണ കാഴ്ചകളിലൂടെയാണ് വർത്തമാനക
രണ്ടായിരം വർഷം മുന്‍പു മുങ്ങിയ കപ്പൽ കണ്ടെത്തി
സുഖോഷാന് (ക്രൊയേഷ്യ): പുരാതന റോമന്‍ തുറമുഖനഗരമായ ബാര്ബിറിന്റെ ചരിത്രത്ത
കാലം പോറലേൽപ്പിക്കാത്ത നാദം
കാലത്തിന് തൊടാൻ കഴിയാത്ത ശബ്ദമുണ്ടോ? അങ്ങനെയൊരു സംശയത്തിനുള്ള മനോഹരമായ മറു
പ്രകാശം പരത്തുന്ന കുഞ്ഞൂഞ്ഞ്
ഉമ്മൻചാണ്ടിക്ക് ഇന്ന് (ഒക്ടോബർ 31) 80-ാം ജന്മദിനം
“ഒരു നേതാവ് പ്രത്യാശ
ഹാപ്പി കരിമ്പൂച്ച ദിനം
കറുത്ത പൂച്ചകളേ.. ആഘോഷിക്കൂ.. ഇന്ന് നിങ്ങളുടെ ദിവസമാണ്.. കരിമ്പൂച്ച ദിനം.
അന
Latest News
പത്തനംതിട്ടയിൽ ഡോക്ടർ മരിച്ച നിലയിൽ
"കേരളത്തില്‍ എല്ലാവരും നടത്തുന്ന പ്രയോഗം'; സ്ത്രീവിരുദ്ധപരാമര്ശത്തെ ന്യായീകരിച്ച് സുരേന്ദ്രന്
"ലക്ഷദ്വീപ്' പാഠമായി; വയനാട്ടിൽ തിടുക്കമില്ലെന്ന് തെര. കമ്മീഷൻ
രണ്ട് പുരുഷന്മാര് മോശമായി പെരുമാറി; ആറാം വയസിലെ ദുരനുഭവം പങ്കുവച്ച് ദിവ്യ.എസ്.അയ്യര്‍
കർണാടകയിൽ വോട്ടെടുപ്പ് മേയ് 10ന്, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല
Latest News
പത്തനംതിട്ടയിൽ ഡോക്ടർ മരിച്ച നിലയിൽ
"കേരളത്തില്‍ എല്ലാവരും നടത്തുന്ന പ്രയോഗം'; സ്ത്രീവിരുദ്ധപരാമര്ശത്തെ ന്യായീകരിച്ച് സുരേന്ദ്രന്
"ലക്ഷദ്വീപ്' പാഠമായി; വയനാട്ടിൽ തിടുക്കമില്ലെന്ന് തെര. കമ്മീഷൻ
രണ്ട് പുരുഷന്മാര് മോശമായി പെരുമാറി; ആറാം വയസിലെ ദുരനുഭവം പങ്കുവച്ച് ദിവ്യ.എസ്.അയ്യര്‍
കർണാടകയിൽ വോട്ടെടുപ്പ് മേയ് 10ന്, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top