ഓ​ർ​മ​ക​ളു​ടെ പാ​ള​ങ്ങ​ളി​ൽ റോ​ഡ് ട്രെ​യി​ൻ ഇ​നി​യും ഓ​ടും..!
ഓ​ർ​മ​ക​ളു​ടെ പാ​ള​ങ്ങ​ളി​ൽ   റോ​ഡ് ട്രെ​യി​ൻ ഇ​നി​യും ഓ​ടും..!
ഒ​രു​കാ​ല​ത്ത് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഹ​ര​മാ​യി​രു​ന്ന മലന്പുഴ ഡാമിലെ റോ​ഡ് ട്രെ​യി​ൻ ഇന്നിപ്പോൾ ഡാം ​ഉ​ദ്യാ​ന​ത്തി​ൽ വി​ശ്ര​മ ജീ​വി​ത​ത്തി​ലാണ്.

ഉ​ദ്യാ​ന​ത്തി​നു മു​ന്നി​ലൂ​ടെ​യു​ള്ള റോ​ഡു​ക​ളി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യും വ​ഹി​ച്ചു​കൊ​ണ്ട് പാ​ള​മി​ല്ലാ​തെ ട​യ​ർ ച​ക്ര​ങ്ങ​ളു​മാ​യി ഏ​റെകാ​ലം ചു​റ്റി​ക്ക​റ​ങ്ങി​യ ട്രെ​യി​ൻ ഇന്ന് പ​ഴ​മ​ക്കാ​രു​ടെ അ​നു​ഭ​വ​വും പു​തു​ത​ല​മു​റ​ക്ക് ച​രി​ത്ര​വു​മാ​യി വ​ഴി​മാ​റു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണി​പ്പോ​ൾ.

ഇ​ടയ്​ക്കി​ടെ കേ​ടു​വ​രു​ന്പോ​ൾ ന​ന്നാ​ക്കാ​റു​ണ്ടാ​യി​രു​ന്നുവെങ്കിലും സ്പെ​യ​ർ പാ​ർ​ട്സു​ക​ളുടെ അഭാവവും മെ​ക്കാ​നി​ക്കി​നെ​ കിട്ടാതെ വന്നതും ഈ ചുളം വിളി ഇല്ലാതാക്കി.


പി​ക്നി​ക്ക് ഹാ​ൾ​ പ​റ​ന്പി​ലാ​യി​രു​ന്നു കി​ട​പ്പ്. പി​ന്നീ​ടാ​ണ് ഓ​ർ​മ്മ​ക​ളു​ടെ സ്മാ​ര​ക​മാ​യി ഉ​ദ്യാ​ന​ത്തി​ന​ക​ത്ത് നി​ർ​ത്തി​യ​ത്.

ട്രെ​യി​ൻ ഓ​ടു​ന്നി​ല്ലെ​ങ്കി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾക്ക് ​ട്രെ​യി​ൻ ഇ​പ്പോ​ഴും ആകർഷണം തന്നെ.
ച​ലി​ക്കി​ല്ലെ​ങ്കി​ലും പ​ല​രും ട്രെ​യി​നി​ലി​രു​ന്ന് ഏ​റെ നേ​രം വി​ശ്ര​മി​ക്കാ​ൻ ചെ​ല​വ​ഴി​ക്കു​ന്ന​താ​യി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.