എന്തൊക്കെ ശ്രദ്ധിക്കണം ആന്റി മൈക്രോബിയൽ മരുന്നുകൾ തന്നിഷ്ടം പോലെ കഴിക്കാനുള്ളതല്ല. അത്തരം മരുന്നുകൾ ഉപയോഗിക്കുന്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
* ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ ആന്റിമൈക്രോബിയൽ മരുന്നുകൾ കഴിക്കാന്‍ പാടുള്ളൂ,
* ഡോക്ടര്‍ പറഞ്ഞ കാലയളവിൽ കൃത്യമായി മുടക്കം കൂടാതെ മരുന്നുകൾ കഴിക്കണം.
* ഒരാൾക്ക് ഡോക്ടർ കുറിച്ച് തരുന്ന മരുന്നുകൾ മറ്റാരുമായും പങ്കുവയ്ക്കരുത്.
* മരുന്നുകൾ ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവിൽ പൂർണമായി കഴിക്കണം.
* ഉപയോഗിച്ചു ബാക്കിവന്ന മരുന്നുകൾ പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
വിവരങ്ങൾക്കു കടപ്പാട്:
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്