ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാം, നിലവിലുള്ള ജീവിതശൈലി മാറ്റാം
ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാം, നിലവിലുള്ള ജീവിതശൈലി മാറ്റാം
ഡോ. ​ഷർമദ് ഖാൻ BAMS, MD
ജീ​വി​ത​ശൈ​ലീരോ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നും അ​വ ഉ​ണ്ടാ​കാ​തെ ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്ന​തി​നും എ​ന്തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണ മെന്ന് ആ​യു​ർ​വേ​ദ​ത്തി​ൽ പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്.​അ​തി​ൽ ചി​ല കാ​ര്യ​ങ്ങ​ൾ വ​ള​രെ പ്രാ​ധാ​ന്യ​ത്തോ​ടെ എ​പ്പോ​ഴും ഓ​ർ​മി​ക്കേ​ണ്ട​താ​ണ്.‌

പഥ്യവും അപഥ്യവും

പ​ഥ്യം എ​ന്ന​ത് ഒ​രു രോ​ഗാ​വ​സ്ഥ​യെ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി രോ​ഗി ശീ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ്. രോ​ഗ​ചി​കി​ത്സ​യി​ൽ മ​രു​ന്നു പോ​ലെ പ്ര​ധാ​ന​പ്പെ​ട്ട​തു ത​ന്നെ​യാ​ണ് ന​മു​ക്ക് ഹി​ത​മാ​യ​തി​നെ ശീ​ലി​ക്ക​ലും അ​ല്ലാ​ത്ത​വ​യെ ഒ​ഴി​വാ​ക്ക​ലും. ശീ​ലി​ക്കേ​ണ്ട​തി​നെ പ​ഥ്യ​മെ​ന്നും ഒ​ഴി​വാ​ക്കേ​ണ്ട​തി​നെ അ​പ​ഥ്യ​മെ​ന്നും പ​റ​യും. അ​വ​യും കൂ​ടി ശ്ര​ദ്ധി​ച്ചാ​ൽ മാ​ത്ര​മേ കു​റ​ച്ചുമാ​ത്രം മ​രു​ന്നു​കൊ​ണ്ട് കൂ​ടു​ത​ൽ ഫ​ലം കി​ട്ടു​ന്ന ചി​കി​ത്സ ചെ​യ്യു​ന്ന​തി​നു സാ​ധി​ക്കു​ക​യു​ള്ളൂ.

രോഗകാരണങ്ങളെ ഒഴിവാക്കാം

ഓ​രോ രോ​ഗ​ത്തിലും രോ​ഗ​കാ​ര​ണ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ അ​നി​വാ​ര്യ​മാ​ണ്. ഭ​ക്ഷ​ണ​മാ​യാ​ലും പ്ര​വ​ർ​ത്തി​ക​ളാ​യാ​ലും അ​ത് അ​ത്യാ​വ​ശ്യം​ ത​ന്നെ. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ നി​ല​വി​ലു​ള്ള ജീ​വി​ത​ശൈ​ലി മാ​റ്റു​ക​യാ​ണു വേ​ണ്ട​ത് എ​ന്നു പ​റ​യു​ന്ന​ത് ഇ​തു​കൊ​ണ്ടാ​ണ്.


ജീ​വി​ത​ശൈ​ലി​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ അ​താ​ത് വ്യ​ക്തി​ക​ൾ​ക്ക് അ​ല്ലെ​ങ്കി​ൽ രോ​ഗി​ക​ളാ​യ​വ​ർ​ക്ക് ന​ല്ലൊ​രു പ​രി​ധി​വ​രെ സാ​ധി​ക്കും.​ അ​തി​നു​വേ​ണ്ടി പ​ര​മാ​വ​ധി ശ്ര​മി​ക്കു​ക. അ​ല്ലാ​തെ മ​രു​ന്ന് ക​ഴി​ച്ചു​മാ​ത്രം പ്ര​മേ​ഹ​വും ര​ക്ത​സ​മ്മ​ർ​ദവും തൈ​റോ​യ്ഡും കൊ​ള​സ്ട്രോ​ളും പോ​ലു​ള്ള ജീ​വി​ത​ശൈ​ലീരോ​ഗ​ങ്ങ​ൾ മാ​റ്റാ​ൻ ക​ഴി​യു​മെ​ന്ന ധാ​ര​ണ ശ​രി​യ​ല്ല.

രോഗം നീണ്ടുനിന്നാൽ

രോ​ഗി​യാ​യി​രി​ക്കു​ന്ന കാ​ല​യ​ള​വ് വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് മ​റ്റു പ​ല രോ​ഗ​ങ്ങ​ളും നി​ല​വി​ലു​ള്ള രോ​ഗ​ത്തി​ന്‍റെ സെ​ക്ക​ൻഡ​റി​യാ​യി ഉ​ണ്ടാ​വാ​നും അ​തോ​ടൊ​പ്പം കൂ​ടു​ത​ൽ ശ​ക്തി​യേ​റി​യ പു​തി​യ രോ​ഗ​ങ്ങ​ൾ​കൂ​ടി ഉ​ണ്ടാ​കാ​നു​മു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ആ​രോ​ഗ്യ​നി​ല​വാ​രം മോ​ശ​മാ​കു​ന്ന​തി​ലൂ​ടെ ജീ​വി​തം ത​ന്നെ താ​ളം​തെ​റ്റു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.
(തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷർമദ് ഖാൻ BAMS, MD
സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481