സുഹൃത്തുക്കളായ നിതിന്‍ ശാന്തകുമാറിനും വി.പി. അനീഷിനുമൊപ്പമായിരുന്നു ഇദ്ദേഹം അന്ന് സൈക്കിളില്‍ ദൂരം താണ്ടിയത്. കണ്ണൂര്‍ സൈക്കിള്‍ ക്ലബിന്റെ വിന്റര്‍ ചലഞ്ചിലും ഡക്കാത്തലണിന്റെ പല ചലഞ്ചുകളിലും പങ്കെടുത്തിട്ടുണ്ട്. കാലിക്കറ്റ് പെഡലേഴ്സ് നടത്തിയ വെലോ എ ഊട്ടി ചലഞ്ചിലും സാജു വിജയിയായി.
എറണാകുളത്തെ ബി പോസിറ്റീവ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ ചലഞ്ചില്‍ രണ്ട് തവണ വിജയം സാജുവിനെ തേടിയെത്തി. ഇങ്ങനെ 329 സൈക്കിള്‍ റൈഡുകള്‍ നടത്തി 35,810 കിലോ മീറ്ററുകളാണ് സാജു സൈക്കിളില്‍ താണ്ടിയത്. റോഡ് ബൈക്കാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. സൈക്കിള്‍ ചലഞ്ചിലൂടെ ഒത്തിരി സുഹൃത്തുക്കളെ ലഭിച്ചതായി സാജു പറയുന്നു. സാജുവിന്റെ സൈക്കിള്‍ യാത്ര കണ്ട് ആകൃഷ്ടരായി സൈക്കിള്‍ ചവിട്ടുന്ന പലരും നാട്ടിലുണ്ട്.
ജോലിയെ ബാധിക്കാതെനെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥനായ സാജു പൗലോസ് ജോലിയെ ബാധിക്കാതെയാണ് സൈക്കിള്‍ ചലഞ്ച് നടത്തുന്നത്. പുലര്‍ച്ചെ നാലിന് സൈക്കിള്‍ റേസിനിറങ്ങി എട്ടിന് തിരിച്ചെത്തുന്ന രീതിയിലാണ് ഇദേഹത്തിന്റെ യാത്രകള്‍. വൈകുന്നേരങ്ങളും അവധി ദിവസങ്ങളുമാണ് പലപ്പോഴും കൂടുതല്‍ ദൂരം സൈക്കിള്‍ റൈഡിനായി തെരഞ്ഞെടുക്കാറുള്ളത്.
ഓഫീസില്‍നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഇദേഹം പറയുന്നു. വിവിധ സംസ്ഥാനങ്ങള്‍ പിന്നിട്ടുള്ള ദീര്‍ഘ ദൂര സൈക്കിള്‍ യാത്ര എന്നൊരു മോഹം മനസിലുണ്ടെന്ന് സാജു പൗലോസ് പറഞ്ഞു. സൈക്കിള്‍ ചവിട്ടുന്നതിലൂടെ 100 ദിവസം കൊണ്ട് 18 കിലോയോളം ശരീര ഭാരം കുറയ്ക്കാനായി എന്നും കായികതാരമായ ഇദേഹം പറയുന്നു.
കുടുംബത്തിന്റെ പിന്തുണമാതാപിതാക്കളായ പൗലോസും റോസിലിയും തൃശൂര്‍ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റായ ഭാര്യ സിമിയും മക്കളായ ജോണ്‍പോളും ലിയ റോസും പൂര്‍ണ പിന്തുണയുമായി എപ്പോഴും കൂടെയുണ്ടെന്ന് സാജു പറഞ്ഞു. ലിയയും പിതാവിനൊപ്പം സൈക്കിള്‍ റേസിനു പോകാറുണ്ട്.