രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെത്തി, അന്ത്യോപചാരം അര്‍പ്പിച്ചു
Friday, July 21, 2023 7:30 AM IST
ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും രാഹുല്‍ ഗാന്ധി എത്തി. രാവിലെ എട്ടിനു നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ രാത്രി ഏഴിനു ഉമ്മന്‍ ചാണ്ടിയുടെ അന്ത്യകര്‍മത്തില്‍ പങ്കെടുക്കാന്‍ പുതുപ്പള്ളിയിലെത്തി. രാഹുല്‍ പള്ളിയിലെത്തുമ്പോള്‍ ഭൗതികശരീരം തറവാട്ട് ഭവനത്തിലായിരുന്നു. തുടര്‍ന്നു രാഹുല്‍ ഗാന്ധി പള്ളിമുറിയില്‍ വിശ്രമിച്ചു.
പിന്നീട് രാത്രി പത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെ ആശ്ലേഷിച്ച് ആശ്വസിപ്പിച്ചു. അനുശോചന സന്ദേശം എഴുതി നല്‍കുകയായിരുന്നു. തുടര്‍ന്ന് എ.കെ. ആന്റണിക്കും കെ.സി. വേണുഗോപാലിനും സമീപം കുടുംബാംഗങ്ങള്‍ക്കൊപ്പം സീറ്റില്‍ ഇരുന്നു. സംസ്കാര ശുശ്രൂഷയ്ക്കുശേഷമാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്.
ജനകീയ അടിത്തറയുള്ള നേതാവിനെയാണ് കോണ്‍ഗ്രസിനു നഷ്ടമായതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. നഷ്ടമായത് കോണ്‍ഗ്രസിന്റെ നെടുംതൂണായിരുന്നെന്നാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്നായിരുന്നു കേന്ദ്രമന്ത്രി എ.കെ. ആന്റണിയുടെ പ്രതികരണം.