സമാന ദുരിതപർവം താണ്ടി ഫാ. ജയിംസ് പുളിക്കൽ
സമാന ദുരിതപർവം താണ്ടി ഫാ. ജയിംസ് പുളിക്കൽ
കോതമംഗലം : ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​നെ​പ്പോ​ലെ സ​മാ​ന​ ദു​രി​ത​പ​ർ​വം താ​ണ്ടി​യ മ​റ്റൊ​രു മ​ല​യാ​ളി സ​ലേ​ഷ്യ​ൻ വൈ​ദി​ക​നാ​ണ് ഫാ. ​ജ​യിം​സ് പു​ളി​ക്ക​ൽ. ആ​ഫ്രി​ക്ക​യി​ലെ സു​ഡാ​നി​ൽ 1985ൽ മി​ഷ​ന​റി​യാ​യി എ​ത്തി​യ ഫാ. ​ജ​യിം​സി​നെ തീ​വ്ര​വാ​ദി​ക​ൾ ത​ട്ടി​യെ​ടു​ത്തു ത​ട​വി​ൽ പാ​ർ​പ്പി​ച്ച​ത് 18 മാ​സ​ത്തോ​ളം. കൊ​ടും കാ​ടു​ക​ളി​ലൂ​ടെ തീ​ർ​ത്തും ദു​ഃസ​ഹ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് അ​വ​ർ അ​ദ്ദേ​ഹ​ത്തെ പാ​ർ​പ്പി​ച്ച​ത്. ദൈ​വ​ത്തി​ലും പ്രാ​ർ​ഥ​ന​യി​ലും വി​ശ്വാ​സ​മ​ർ​പ്പി​ച്ച് 18 മാസത്തെ ത​ട​വി​നൊ​ടു​വി​ൽ വ​ത്തി​ക്കാ​ൻ ഇ​ട​പെ​ട്ടാ​ണ് ഫാ. ​ജ​യിം​സി​നെ മോ​ചി​പ്പി​ച്ച​ത്. ഭീ​ക​ര​രു​ടെ ത​ട​വി​ൽനി​ന്നു മോ​ചി​ത​നാ​യ അദ്ദേഹം ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത് വീ​ണ്ടും സു​ഡാ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​ന്ന് അ​ദ്ദേ​ഹ​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ന്‍റെ നേ​താ​വ് ജോ​ൺ ഗ​രാം​ങ് പി ന്നീട് അ​വി​ടത്തെ പ്ര​സി​ഡ​ന്‍റാ​യി.


ഫാ. ​ജ​യിം​സി​ന്‍റെ ഉ​ദ്ദേ​ശ്യശു​ദ്ധി മ​ന​സി​ലാ​ക്കി​യ ഗ​രാം​ങ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​യി മാ​റുകയും ചെയ്തു. സു​ഡാ​നി​ലെ കൊ​ടുംകാ​ടു​ക​ളി​ലൂ​ടെ 1500 കി​ലോ​മീ​റ്റ​ർ ന​ട​ത്തി എ​ത്യോ​പ്യ​ൻ അ​തി​ർ​ത്തി​യി​ലെ​ത്തി​ച്ചാ​ണ് റി​ബ​ലു​ക​ൾ ഫാ. ​ജ​യിം​സി​നെ മോ​ചി​പ്പി​ച്ച​ത്. 35 വ​ർ​ഷ​മാ​യി സു​ഡാ​നി​ലെ ദ​രി​ദ്ര്യ​രു​ടെ ഇ​ട​യി​ൽ മി​ഷ​ന​റി പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രി​ക​യാ​ണു ഫാ. ​ജ​യിം​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.