കാ​ഷ്മീ​ർ ത​ർ​ക്കപ്ര​ദേ​ശ​മാ​ണ്: ഇ​ന്ത്യ​യു​ടെ നീ​ക്ക​ത്തെ എ​തി​ർ​ക്കും: പാ​ക്കി​സ്ഥാ​ൻ
കാ​ഷ്മീ​ർ ത​ർ​ക്കപ്ര​ദേ​ശ​മാ​ണ്: ഇ​ന്ത്യ​യു​ടെ നീ​ക്ക​ത്തെ എ​തി​ർ​ക്കും: പാ​ക്കി​സ്ഥാ​ൻ
ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി സം​സ്ഥാ​ന​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ നീ​ക്കി​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പാ​ക്കി​സ്ഥാ​ൻ. ജ​മ്മു കാ​ഷ്മീ​ർ ത​ർ​ക്ക പ്ര​ദേ​ശ​മാ​ണെ​ന്നും ഇ​വി​ടെ ഇ​ന്ത്യ ന​ട​പ്പി​ലാ​ക്കു​ന്ന ഏ​തു നീ​ക്ക​ത്തെ​യും എ​തി​ർ​ക്കു​മെ​ന്നും പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ അ​ധി​നി​വേ​ശ കാ​ഷ്മീ​ർ അ​ന്താ​രാ​ഷ്ട്ര അം​ഗീ​കൃ​ത ത​ർ​ക്ക പ്ര​ദേ​ശ​മാ​ണ്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ര​ക്ഷാ ​സ​മി​തി​യു​ടെ പ്ര​മേ​യ​ങ്ങ​ളി​ലെ മാനദണ്ഡം പാ​ലി​ച്ചാ​ണെ​ങ്കി​ൽ ത​ർ​ക്ക ഭൂ​മി​യി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ന​ട​പ​ടി​ക്കും ഇ​ന്ത്യ​ക്ക് ക​ഴി​യി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് അത് ഒ​രി​ക്ക​ലും സ്വീ​കാ​ര്യ​മാ​യി​രി​ക്കി​ല്ലെ​ന്നും പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.