മുൾമുനയിൽ താഴ്വര; അജിത് ഡോവൽ കാഷ്മീരിലേക്ക്
Monday, August 5, 2019 4:38 PM IST
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കാഷ്മീരിലേക്ക് തിരിക്കും. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം അദ്ദേഹം ഇന്ന് വൈകിട്ട് കാഷ്മീരിലേക്ക് തിരിക്കുമെന്നാണ് വിവരം. അനുച്ഛേദം 370 റദ്ദാക്കുകയും കാഷ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്ത ശേഷമുള്ള സാഹചര്യങ്ങൾ മനസിലാക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം എത്തുന്നത്.
നേരത്തെ, കാഷ്മീർ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുന്നോടിയായും ഡോവൽ കാഷ്മീരിൽ എത്തിയിരുന്നു. രണ്ടു ദിവസം ഇവിടെ തങ്ങി സ്ഥിതിഗതികൾ മനസിലാക്കിയ ശേഷം ഡോവൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 35,000ലേറെ സൈനികരെ ഇവിടെ വിന്യസിക്കാൻ കേന്ദ്രം നിർദേശിച്ചത്.