അല്ലെങ്കിൽചുവടെ സൂചിപ്പിച്ചിട്ടുള്ള പ്രദേശങ്ങളിൽ എല്ലായിടത്തും ഒരുപോലെയാണോ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്നത്? അന്തരീക്ഷമർദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിശകലന കുറിപ്പ് തയ്യാറാക്കുക. (സ്കോർ 4)
= ധ്രുവപ്രദേശം
= മധ്യപസ്ഫിക്
= ഉൗട്ടി
ഉത്തരസൂചികഎ. തെറ്റായ പ്രസ്താവന (ബി), (സി)
ബി. മാർച്ച് 21 മുതൽ ജൂണ്‍ 21 വരെ ഉത്തരാർദ്ധഗോളത്തിൽ രാത്രിയുടെ ദൈർഘ്യം കുറഞ്ഞുവരുന്നു.
സി. ജൂണ്‍ 21 മുതൽ സെപ്റ്റംബർ 23 വരെ ഉത്തരാർദ്ധഗോളത്തിൽ പകലിന്റെ ദൈർഘ്യം കുറഞ്ഞുവരുന്നു.
അല്ലെങ്കിൽ= ധ്രുവപ്രദേശം - താപം കുറവ്, മർദ്ദം കൂടുതൽ
= മധ്യപസഫിക് - ഉയർന്ന ചൂട്, ആർദ്രത കൂടുതൽ, മർദ്ദം കുറവ്
= ഉൗട്ടി - സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ മർദ്ദം കുറവ്
8. A. പശ്ചിമവാതങ്ങൾക്ക് ദക്ഷിണാർദ്ധഗോളത്തിൽ ശക്തി കൂടുതലാണ്.
B. രാത്രികാലങ്ങളിലാണ് കരക്കാറ്റുണ്ടാകുന്നത് (സ്കോർ 4)
അല്ലെങ്കിൽന്യൂയോർക്കിൽ (740 പടിഞ്ഞാറ്) തിങ്കളാഴ്ച രാത്രി 11 മണി ആയിരിക്കുന്പോൾ, ക്യാന്റണിലെ (1140 കിഴക്ക്) സമയം എത്രയായിരിക്കും. (സ്കോർ 4)
ഉത്തരസൂചിക• ദക്ഷിണാർധ ഗോളത്തിൽ ഏറിയ പങ്കും സമുദ്രമായതിനാലാണ് കാറ്റുകളുടെ വേഗം കൂടുതലാകുന്നത്
• രാത്രി കാലങ്ങളിൽ കരവേഗത്തിൽ തണുക്കുന്നു. തന്മൂലം കരയിൽ ഉച്ചമർദ്ദവും കടലിൽ ന്യൂനമർദ്ദവും അനുഭവപ്പെടുന്നു. കരയിൽ നിന്നു കടലിലേക്ക് കാറ്റ് വീശുന്നു.
അല്ലെങ്കിൽ• ന്യൂയോർക്കിൽ നിന്നു ഗ്രീനിച്ചുവരെ രേഖാംശ വ്യാപ്തി 740
• ഗ്രീനിച്ച് മുതൽ ക്യാന്റണ് വരെ രേഖാംശ വ്യാപ്തി 1140
• ന്യൂയോർക്ക് മുതൽ ക്യാന്റണ് വരെ ആകെ
• രേഖാംശ വ്യാപ്തി = 1880 (1)
1 ഡിഗ്രി രേഖാംശത്തിന് സമയവ്യത്യാസം = 4 മിനിറ്റ്
188 ഡിഗ്രി രേഖാംശത്തിന് സമയവ്യത്യാസം = 188x4= 752 മിനിറ്റ്
= 12 മണിക്കൂർ 32 മിനിറ്റ് (1)
ക്യാന്റണ് സ്ഥിതിചെയ്യുന്നത് ന്യൂയോർക്കിന്റെ കിഴക്കായതിനാൽ ന്യൂയോർക്കിലെ സമയത്തേക്കാൾ 12 മണിക്കൂർ 32 മിനിറ്റ് മുന്നിലായിരിക്കും ക്യാന്റണിലെ സമയം. (1)
ന്യൂയോർക്കിൽ സമയം തിങ്കളാഴ്ച രാത്രി 11 ആയിരിക്കുന്പോൾ ക്യാന്റണിലെ സമയം ചൊവ്വാഴ്ച പകൽ 11.32 ആയിരിക്കും. (1)
9. ധരാതലീയ ഭൂപടങ്ങളിൽ ഉയരം ചിത്രീകരിക്കുന്ന വിവിധ മാർഗങ്ങൾ ഏതെല്ലാം? വിശദമാക്കുക. (സ്കോർ 4)
അല്ലെങ്കിൽസൗരസ്ഥിര ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നു എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. (സ്കോർ 4)
ഉത്തരസൂചിക• കോണ്ടൂർരേഖ
• ഫോംലൈൻ
• ബെഞ്ച് മാർക്ക്
• ട്രയാങ്കുലേറ്റഡ് ഹൈറ്റ്
അല്ലെങ്കിൽ10. മാനവവിഭവശേഷി മെച്ചപ്പെടുത്തുന്നതുകൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങൾ എന്തെല്ലാം? (സ്കോർ 4)
അല്ലെങ്കിൽഉപഭോക്തൃവിദ്യാഭ്യാസം ഏതെല്ലാം വിധത്തിലാണ് ഉപഭോക്താവിനെ ശാക്തീകരിക്കുന്നത്? (സ്കോർ 4)
ഉത്തരസൂചിക• ഉൽപാദനക്ഷമത വർദ്ധിപ്പിക്കാം
• സാന്പത്തിക അന്തരം കുറയ്ക്കാം
• സംരംഭകത്വം മെച്ചപ്പെടുത്താം
• സാമൂഹിക ക്ഷേമം ഉറപ്പുവരുത്താം
അല്ലെങ്കിൽ• ആവശ്യങ്ങൾ നിജപ്പെടുത്തി ഉപഭോഗം
• ഉൽപന്ന സേവന അറിവ്
• ശരിയായ തെരഞ്ഞെടുക്കൽ
• അവകാശബോധം
11. ഉപഭോക്തൃ സംരക്ഷണത്തിനായി നിലവിലുള്ള പ്രധാനപ്പെട്ട നിയമങ്ങളേവ? (സ്കോർ 4)
അല്ലെങ്കിൽഅധ്വാനശേഷിയുള്ള ജനങ്ങളാണ് ഒരു രാജ്യത്തിന്റെ കരുത്ത്. അധ്വാനശേഷിയെ മെച്ചപ്പെടുത്തുന്ന ഗുണപരമായ ഘടകങ്ങൾ എന്തെല്ലാമാണ്?(സ്കോർ 4)
ഉത്തരസൂചിക• സാധനവില്പന നിയമം1930
• കാർഷികോൽപന്ന നിയമം 1937
• അവശ്യസാധന നിയമം 1955
• അളവുതൂക്ക നിലവാര നിയമം 1976
അല്ലെങ്കിൽ• വിദ്യാഭ്യാസം
• വ്യക്തികളുടെ കഴിവ് മെച്ചപ്പെടുത്തൽ
• സാങ്കേതിക വിദ്യകൾ ഉപയോഗിക്കുവാനുള്ള അറിവ് നൽകൽ
• തൊഴിൽ നൈപുണ്യ വികസനം
പി.വി. എൽദോ ഗവ: വിഎച്ച്എസ്എസ്, തൊടുപുഴ