എലെയ്ൻ ചരിത്രംവനിതാ 200 മീറ്ററിൽ ചരിത്രം കുറിച്ച് ജമൈക്കയുടെ എലെയ്ൻ തോംസണ് സ്വർണം സ്വന്തമാക്കി. നേരത്തേ 100 മീറ്ററിൽ ഒളിന്പിക് റിക്കാർഡോടെ സ്വർണം നേടിയ എലെയ്ൻ 200 മീറ്ററിലും വെന്നിക്കൊടി പാറിച്ച് സ്പ്രിന്റ് ഡബിൾ തികച്ചു. 2016 റിയൊ ഡി ഷാനെറൊ ഒളിന്പിക്സിലും എലെയ്ൻ സ്പ്രിന്റ് ഡബിൾ സ്വന്തമാക്കിയിരുന്നു. ഒളിന്പിക് ചരിത്രത്തിൽ സ്പ്രിന്റ് ഡബിൾ നിലനിർത്തുന്ന ആദ്യ വനിതാ താരം എന്ന ചരിത്രവും എലെയ്ൻ തോംസണ് കുറിച്ചു.
ഇന്നലെ നടന്ന ഹോക്കി സെമിയിൽ ഇന്ത്യൻ പുരുഷന്മാർ 2-5ന് ബെൽജിയത്തിനു മുന്നിൽ നിലംപൊത്തി. വെങ്കലമെഡൽ പോരാട്ടത്തിനായി ഇന്ത്യ നാളെ ജർമനിക്കെതിരേ ഇറങ്ങും. പുരുഷ ഷോട്ട്പുട്ടിലും വനിതാ ജാവലിൻ ത്രോയിലും വനിതാ ഗുസ്തിയിലും ഇന്ത്യക്ക് ഇന്നലെ നിരാശയായിരുന്നു ഫലം.