41 വര്‍ഷത്തിനുശേഷം തന്റെ മകന്റെ നേതൃത്വത്തില്‍ രാജ്യത്തിനായി ഒരു ഒളിമ്പിക്സ് മെഡല്‍ നേടാനായതില്‍ അതിയായ അഭിമാനമുണ്ടെന്നു ശ്രീജേഷിന്റെ അച്ഛൻ രവീന്ദ്രന് പറഞ്ഞു. എല്ലാ മലയാളികളുടെയും പ്രാർഥനയുടെ ഫലമാണു വെങ്കലമെഡൽ എന്നായിരുന്നു അമ്മ ഉഷയുടെ പ്രതികരണം.
ഇന്ത്യൻ വിജയത്തിൽ മുന്‍നിര പോരാളിയായി തന്റെ ഭര്‍ത്താവ് നിന്നതില്‍ എറെ അഭിമാനമുണ്ടെന്നു ഭാര്യ ഡോ. അനീഷ്യയും പറഞ്ഞു. മത്സരശേഷം ശ്രീജേഷ് വീട്ടുകാരെ ഫോണില്‍ വിളിച്ചു സന്തോഷം പങ്കുവച്ചു.