പഞ്ചാബ് സർക്കാർ രണ്ടു കോടി രൂപയും മണിപ്പുർ സർക്കാർ ഒരു കോടി രൂപയുമാണ് നീരജിന് കാഷ് അവാർഡ് പ്രഖ്യാപിച്ചത്. ബിസിസിഐയും ചെന്നൈ സൂപ്പർ കിംഗ്സും ഓരോ കോടി രൂപ വീതം നീരജിനു നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോക്കി ടീമിന് 1.25 കോടിയും വെള്ളി മെഡൽ നേടിയ മീരാഭായി ചാനുവിനും രവികുമാർ ദഹിയയ്ക്കും 50 ലക്ഷം വീതവും വെങ്കല മെഡൽ ജേതാക്കൾക്ക് 25 ലക്ഷം വീതവും നൽകാനും ബിസിസിഐ തീരുമാനിച്ചു. നീരജിന് ആജീവനാന്ത സൗജന്യ യാത്രയാണു കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ പ്രഖ്യാപിച്ചത്.