വൃദ്ധർക്കുമുണ്ട് നിയമപരിരക്ഷ
വൃദ്ധർക്കുമുണ്ട് നിയമപരിരക്ഷ
ലോക വയോജന പീഡന ബോധവത്കരണ ദിനത്തോടനുബന്ധിച്ച് ഹെൽപ് ഏജ് ഇ ന്ത്യ ദേശവ്യാപകമായി നടത്തിയ പഠനത്തി ൽ നഗരത്തിലെ 11 ശതമാനം വയോജനങ്ങൾ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾക്കു വിധേയരാകുന്നുവെന്നാണ് കണ്ടെത്തിയത്. കൊച്ചി, ഡൽഹി, മുംബൈ, കൊൽക്കത്ത, ബാംഗളൂർ, ഹൈദരാബാദ്, ഗോഹട്ടി, പാറ്റ്ന, ചണ്ഡിഗഡ്, പനാജി, അഹമ്മദാബാദ്, ഷിംല, ജമ്മു, ഭോപ്പാൽ, ഭുവനേശ്വർ, പുതുച്ചേരി, ജയ്പുർ, ചെന്നൈ, ഡെറാഡുൺ, ലക്നോ തുടങ്ങി 20 പട്ടണങ്ങളിലെ 5,600 വയോജനങ്ങളെ ഉൾപ്പെടുത്തി ഒന്നര മാസം കൊണ്ടാണു പഠനം നടത്തിയത്.

സാമ്പത്തിക ചൂഷണവും അവഗണനയും

സർവേയിൽ പങ്കെടുത്തവരിൽ 46 ശതമാനം പേരും സാമ്പത്തിക ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നു കണ്ടെത്തി. 40 ശതമാനം പേർ സ്വന്തക്കാരിൽനിന്നുള്ള അവഗണനയാണ് തങ്ങളനുഭവിക്കുന്ന പീഡനമെന്ന് വെളിപ്പെടുത്തി. പതിന്നാലു ശതമാനം പേർ മക്കളുടെയും കൊച്ചുമക്കളുടെയും ബഹുമാനമില്ലാത്ത പെരുമാറ്റത്തെക്കുറിച്ചാണ് വേദന പങ്കുവച്ചത്. പതിനാലു ശതമാന ത്തോളം പേർ തുടർച്ചയായി ആറു വർഷത്തിലധികമാ യി പീഡനമേറ്റുവാങ്ങുന്നതായി പഠനത്തിൽ പറയുന്നു.

43 ശതമാനം പേർ നാലു മുതൽ ആറു വരെ വർഷങ്ങളായും 25 ശതമാനം പേർ ഒന്നു മുതൽ മൂന്നു വരെ വർഷങ്ങളായും 18 ശതമാനം പേർ ഒരു വർഷത്തിൽ കുറഞ്ഞ കാലയളവിലും പീഡനമേറ്റു വാങ്ങി. ദിനംപ്രതി മക്കളുടെ ശകാരവും അവഗണനയും ചൂഷണവും ഏറ്റുവാങ്ങുന്നവർ 29 ശതമാനം വരും. 39 ശതമാനത്തിന് ആഴ്ചയിലൊന്നാണു പീഡനം. മകനും മരുമകളുമാണ് പലപ്പോഴും വില്ലന്മാരായി മാറുന്നത്.

പീഡനത്തിനുള്ള കാരണങ്ങൾ

വയസാകുന്തോറും തങ്ങളുടെ രീതികളുമായി പൊരുത്തപ്പെടാനുള്ള മക്കളുടെയും ബന്ധുക്കളുടെയും കഴിവില്ലായ്മ വർധിക്കുന്നതാണു പ്രശ്നത്തിനു കാരണം. സാമ്പത്തിക ആശ്രിതത്വമാണു പീഡനത്തിനു കാരണമെന്ന് ഏഴു ശതമാനം പേർ മാത്രമേ അഭിപ്രായപ്പെട്ടുള്ളൂ.

ദേശീയതലത്തിലും പീഡിതർ ഏറെ

ദേശീയ തലത്തിൽ പീഡനമനുഭവിക്കുന്നവർ 31 ശതമാനമാണ്.

ഏറ്റവും കൂടുതൽ പേർ പീഡനത്തിനിരയായതായി കണ്ടെത്തിയത് മധ്യപ്രദേശിലെ ഭോപ്പാലിലാണ്. 77.12 ശതമാനം. ആസാമിലെ ഗോഹട്ടിയും(60.55 ശതമാനം) ഉത്തർപ്രദേശിലെ ലക്നോയും(52 ശതമാനം) തൊട്ടുപിന്നിൽ നിൽക്കുന്നു. ഏറ്റവും പിന്നിൽ നിൽക്കുന്നത് ജയ്പുരാണ്(1.67 ശതമാനം)

56 ശതമാനം കേസുകളിലും മകനാണു മുഖ്യകുറ്റക്കാരൻ. 23 ശതമാനം കേസുകളിലും മരുമകളാണു വില്ലത്തി.

55 ശതമാനം പേരും പീഡനത്തെക്കുറിച്ച് ആരോടും പരാതിപ്പെടാറില്ല. ഇതിൽ 80 ശതമാനം പേർക്കും കുടുംബത്തിന്റെ സൽപേര് നഷ്ടമാകുമോയെന്ന ഭയമാണ്.

18 ശതമാനത്തിന് എവിടെ പരാതിപ്പെടണമെന്ന് അറിയില്ല. 20 ശതമാനം പേർ മാത്രമാണ് പരാതിപ്പെടുന്നത്.

വയോജന സംരക്ഷണ നിയമം

ലോകത്തിലെ എല്ലാ രാജ്യങ്ങളിലും മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ നിലവിലുണ്ട്. സീനിയർ സിറ്റിസൺ ആക്ട് 2007 പ്രകാരം ഭാരത സർക്കാർ മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾക്ക് സംരക്ഷണം നൽകുന്നതിനായി വയോജന സംരക്ഷണ നിയമം (ഠവല ങമശിലേിമരല മിറ ണലഹളമൃല ീള ജമൃലിേ*െ* മിറ ടലിശീൃ ഇശശ്വേലിെ* മരേ*, 2007) നടപ്പാക്കിയിട്ടുണ്ട്. മകനും മകളും പേരക്കുട്ടികളുമെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും. മുതിർന്ന പൗരന്മാർക്ക് ആഹാരം, വസ്ത്രം, താമസസൗകര്യം, ചികിത്സ എന്നിവ ലഭ്യമായിരിക്കണം.

നിയമത്തിന്റെ ലക്ഷ്യം

1973ലെ ക്രിമിനൽ നടപടി നിയമപ്രകാരം മാതാപിതാക്കൾക്കും മുതിർന്നവർക്കും മക്കളിൽനിന്നു ജീവനാംശം ലഭിക്കുമെങ്കിലും അതിലും കുറഞ്ഞ സമയദൈർഘ്യത്തിലും സാമ്പത്തിക ചെലവിലും നടപ്പാക്കാവുന്ന വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്. സ്വന്തമായി വരുമാനമോ സമ്പാദ്യമോ ഇല്ലാത്തതും അറുപതു വയസിന് മുകളിലുള്ള അപ്പൂപ്പനും അമ്മൂമ്മയുമൊക്കെയായ മുതിർന്ന പൗരന്മാർക്കും മാതാപിതാക്കൾക്കും അറുപതു വയസിന് മുകളിലല്ലെങ്കിൽപ്പോലും ആവശ്യമായ പരിരക്ഷയും മികച്ച ചികിത്സാ സൗകര്യങ്ങളും നൽകാനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും അതിലേക്കായി ജില്ലകൾതോറും വൃദ്ധജനസദനങ്ങൾ സ്ഥാപിക്കാനുമാണ് ഈ നിയമം ലക്ഷ്യം വയ്ക്കുന്നത്. മാതാപിതാക്കൾ എന്ന നിർവചനത്തിൽ രണ്ടാനച്ഛനും രണ്ടാനമ്മയും അല്ലെങ്കിൽ ദത്തെടുത്തിട്ടുള്ള മാതാപിതാക്കളും ഉൾപ്പെടുന്നുണ്ട്.


നിയമം കൊണ്ടുള്ള നേട്ടങ്ങൾ

വൃദ്ധരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഈ നിയമം മൂലം മക്കൾ ബാധ്യസ്ഥരാണ്. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാട് വൃദ്ധജനങ്ങൾക്ക് ഇതു സഹായമാകുന്നുണ്ട്.

എവിടെ പരാതിപ്പെടണം

മക്കളോ ബന്ധുക്കളോ സംരക്ഷിക്കുന്നില്ലെങ്കിൽ മു തിർന്നവർക്കോ മാതാപിതാക്കൾക്കോ മെയിന്റനൻസ് െരടെബ്യൂണലിൽ ജീവനാംശത്തിനായി പരാതി നൽകാം. നേരിട്ട് പരാതി നൽകാൻ അവർക്കു കഴിയില്ലെങ്കിൽ അവർ അധികാരപ്പെടുത്തുന്ന ഒരു വ്യക്തിക്കോ അല്ലെങ്കിൽ സംഘടനയ്ക്കോ മെയിന്റനൻസ് ഓഫീ സർക്കോ അവർക്കുവേണ്ടി െരടെബ്യൂണലിൽ പരാതി നൽകാം. െരടെബ്യൂണലിനു സ്വമേധയായും നടപടിയെടുക്കാം. പരാതി ലഭിച്ചാൽ മക്കൾക്ക് അല്ലെങ്കിൽ ബന്ധുക്കൾക്ക് െരടെബ്യൂണലിൽ നോട്ടീസ് കൊ ടുക്കുകയും അവരുടെ ഭാഗം വിശദീകരിക്കാൻ അ വസരം നൽകുകയും ചെയ്യും. ഈ നടപടിക്രമങ്ങൾക്കിടയിൽ തന്നെ ഒരു ഇടക്കാല ജീവനാംശം നൽകാൻ െരടെബ്യൂണലിന് മക്കളോടോ ബന്ധുക്കളോടോ ആവശ്യപ്പെടാം. ജീവനാംശം ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി മക്കൾ അല്ലെങ്കിൽ ബന്ധുക്കൾ ആർക്കെതിരെയാണോ അവർ താമസിക്കുന്നതോ അല്ലെങ്കിൽ അവസാനം താമസിച്ചിരുന്നതോ ആയ ജില്ലയിലുള്ള മെയിന്റനൻസ് െരടെബ്യൂണലിലാണ് സമർപ്പിക്കേണ്ടത്.

ശിക്ഷ

സാധാരണ ജീവിതച്ചെലവുപോലും മക്കളോ ബന്ധുക്കളോ നൽകുന്നില്ലെങ്കിൽ ഈ പരാതിപ്രകാരം ബന്ധപ്പെട്ടവരോട് ഹാജരാകാൻ നിർദേശിച്ചുകൊണ്ട് നോട്ടീസയയ്ക്കുന്ന െരടെബ്യൂണലിന് ഈ കാര്യങ്ങൾ 1973 ലെ ക്രിമിനൽ നടപടി നിയമപ്രകാരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റിനുള്ള എല്ലാ അധികാരങ്ങളുമുണ്ട്. ജീവനാംശം നൽകേണ്ട മക്കളോ ബന്ധുക്കളോ ഇന്ത്യക്കു പുറത്താണെങ്കിൽ കേന്ദ്രസർക്കാർ ഔദ്യോഗിക വിജ്ഞാപനം വഴി നിർദേശിക്കുന്ന അഥോറിറ്റി വഴി സമൻസ് അയയ്ക്കും. സമൻസ് ലഭിക്കുന്ന മക്ക ളോ ബന്ധുക്കളോ െരടെബ്യൂണലിൽ മനഃപൂർവം ഹാജരാകാതിരുന്നാൽ അവരെക്കൂടാതെ െരടെബ്യൂണലിനു വാദം കേട്ട് തീർപ്പുകൽപ്പിക്കാം.

സ്വയം സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത ഒരാളെ സംരക്ഷിക്കുന്നതിന് മക്കളോ ബന്ധുക്കളോ വിസമ്മതം പ്രകടിപ്പിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നുവെന്ന് വ്യക്തമായാൽ െരടെബ്യൂണൽ തന്നെ അയാളുടെ സംരക്ഷണത്തിലേക്കായി പതിനായിരം രൂപയിൽ കൂടാത്ത ഒരു തുക നിശ്ചയിച്ച് അതു മാസംതോറും നൽകാൻ ഉത്തരവിടും. ഇങ്ങനെയുള്ള ഉത്തരവ് വസ്തുതാപരമായ തെറ്റുമൂലോ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമൂലമോ ആണെന്ന് തെളിഞ്ഞാൽ ഇതിൽ മാറ്റം വരുത്താനും െരടെബ്യൂണലിന് കഴിയും.

മക്കളോ ബന്ധുക്കളോ മതിയായ കാരണങ്ങളില്ലാതെ െരടെബ്യൂണൽ ഉത്തരവിനെതിരായി ജീവനാംശം കൊടുത്തില്ലെങ്കിൽ െരടെബ്യൂണൽ വാറണ്ട് പുറപ്പെടുവിക്കുകയും ഉത്തരവ് ലംഘനത്തിനും തുകയും കുടിശികയുള്ള മാസങ്ങളിലെ ജീവനാംശവും നടപടിക്രമങ്ങളുടെ ചെലവും ഈടാക്കും. മുഴുവൻ പണവും ഈടാക്കാനില്ലെങ്കിൽ ആ പണം അടയ്ക്കുന്നതുവരെയോ അല്ലെങ്കിൽ ഒരു മാസം വരെയോ തടവുശി ക്ഷയ്ക്കും വിധിക്കും. എന്നാൽ, ജീവനാംശ തുക മുടക്കം വരുത്തി മൂന്നുമാസത്തിനുള്ളിൽ കുടിശിക ഈടാക്കുന്നതിനുള്ള പരാതി െരടെബ്യൂണലിൽ സമർപ്പിക്കേണ്ടതുണ്ട്. െരടെബ്യൂണലിന്റെ ഉത്തരവിൽ അറുപതു ദിവസത്തിനുള്ളിൽ അപ്പലേറ്റ് െരടെബ്യൂണലിൽ അപ്പീൽ നൽകാവുന്നതാണ്.

എന്നാൽ, ഈ കാലയളവിലും ജീവനാംശം നൽകേണ്ടതാണ്. െരടെബ്യൂണലിലോ അപ്പലേറ്റ് െരടെബ്യൂണലിലോ പരാതിക്കാരെ പ്രതിനിധീകരിക്കാൻ അഭിഭാഷകർക്ക് അവകാശമില്ല. നിയമത്തിന്റെ 18—ാം വകുപ്പുപ്രകാരം സർക്കാർ നിയോഗിച്ചിട്ടുള്ള ജില്ലാ സോഷ്യൽ വെൽഫെയർ ഓഫീസറോ അതിനു തുല്യപദവിയുള്ളയാളോ പരാതിക്കാരന്റെ താത്പര്യപ്രകാരം മാത്രം പരാതിക്കാരനെ പ്രതിനീധികരിച്ച് െരടെബ്യൂണലിലോ അപ്പലേറ്റ് െരടെബ്യൂണലിലോ ഹാജരാകാം.

താങ്ങാൻ കരങ്ങളില്ലാതെ / സീമ മോഹൻലാൽ—4

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.