Services & Questions
ശന്പള പരിഷ്കരണം നടത്താനാവും
Monday, January 6, 2020 2:13 PM IST
2008 മേയിൽ ആരോഗ്യവകുപ്പിൽ ഫീൽഡ് വർക്കർ ആയി. 10 8 2012ൽ റിലീവ് ചെയ്ത് എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസറായി. വീണ്ടും 1 3 2016ൽ എക്സൈസ് വകുപ്പിൽനിന്ന് റിലീവ് ചെയ്ത് പിഡബ്ല്യുഡിയിൽ ക്ലർക്കായി. 2014ലെ ശന്പള പരിഷ്കരണം നടത്തിയിട്ടില്ല. ഇപ്പോൾ ജോലി ചെയ്യുന്ന പിഡബ്ല്യുഡി വകുപ്പിൽ എന്റെ ശന്പളം പുനഃക്രമീകരിക്കാൻ സാധിക്കുമോ? നിലവിൽ എന്റെ സർവീസ് ബുക്ക് പിഡബ്ല്യുഡി വകുപ്പിലാണുള്ളത്. 2009ലെ ശന്പള പരിഷ്കരണ പ്രകാരമുള്ള ശന്പളമാണ് എനിക്ക് ഇപ്പോഴും ലഭിക്കുന്നത്.
അരുണ്‍ കുമാർ, കൊല്ലം
രണ്ടാമത് ജോലി ചെയ്ത എക്സൈസ് വകുപ്പിൽ വച്ചാണ് യഥാർഥത്തിൽ 14ാം ശന്പള പരിഷ്കരണ പ്രകാരം (സ.ഉ(പി)7/2016 ധന. തീയതി. 20/01/2016) ശന്പളം പുതുക്കി നിശ്ചയിക്കേണ്ടിയിരുന്നത്. എന്നാൽ ഈ നടപടി പൂർത്തീയാക്കുന്നതിനു മുന്‍പായി പിഡബ്ല്യുഡി വകുപ്പിൽ എത്തി. രണ്ടു വകുപ്പിലെയും ശന്പള സ്കെയിലുകൾ വ്യത്യസ്തമാണ്. എക്സൈസ് വകുപ്പിൽ ശന്പള സ്കെയിൽ 20,000 45,800 ആണ്. പിഡബ്ല്യുഡി വകുപ്പിലേക്ക് ക്ലർക്കായി പ്രവേശിച്ചതുകൊണ്ട് ശന്പള സ്കെയിൽ 19,000 43,600 ആയി മാറുന്നു. ഉയർന്ന സ്കെയിലിൽനിന്ന് താഴ്ന്ന സ്കെയിലിലേക്ക് മാറിയതിനാൽ താഴ്ന്ന സ്കെയിലിന്റെ മിനിമം ആയ 19,000രൂപയാണ് തുടക്കത്തിൽ ലഭിക്കുന്നത്. 2014ലെ ശന്പള പരിഷ്കരണം ഇപ്പോൾ ജോലി ചെയ്യുന്ന വകുപ്പിൽ വച്ച് നടത്തിയാലും പ്രശ്നമില്ല.