Tax
Services & Questions
പ്രൊബേഷൻ പൂർത്തിയാകുന്ന ദിവസം ഹയർ ഗ്രേഡിന് അർഹത ലഭിക്കും
പ്രൊബേഷൻ പൂർത്തിയാകുന്ന ദിവസം ഹയർ ഗ്രേഡിന് അർഹത ലഭിക്കും
3- 6- 2007ൽ ​എ​ച്ച്എ​സ്എ ആ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. അ​തി​നുമു​ന്പ് 20 വ​ർ​ഷം മി​ലി​ട്ട​റി​യി​ൽ സേ​വ​നം അ​നു​ഷ്‌‌ ഠിച്ചി​രു​ന്നു. എ​നി​ക്ക് ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡ് 3-6-2014ൽ ​ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ എ​ക്സ് സ​ർ​വീ​സു​കാ​ർ​ക്ക് സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത ഉ​ള്ള​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. 2021 മേ​യ് 31ന് ​ഞാ​ൻ വിരമിക്കും. ഇ​തി​ൻ​പ്ര​കാ​രം എ​നി​ക്ക് ഒ​ന്നാ​മ​ത്തെ ഹ​യ​ർ ഗ്രേ​ഡ് 2007ൽ ​ത​ന്നെ ല​ഭി​ക്കേ ണ്ടതായിരുന്നില്ലേ? കൂ​ടാ​തെ അ​തി​ൻ പ്ര​കാ​ര​മു​ള്ള മ​റ്റു മാ​റ്റ​ങ്ങ​ൾ ശ​ന്പ​ള​ത്തി​ൽ വ​രു​മോ?
സേ​വ്യ​ർ, കട്ടപ്പന

മി​ലി​ട്ട​റി സ​ർ​വീ​സി​നു​ശേ​ഷം വിരമിച്ച് സ്റ്റേ​റ്റ് സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക് ഒ​ന്നാ​മ​ത്തെ സ​മ​യബ​ന്ധി​ത ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ണ്ട്. താ​ങ്ക​ളു​ടെ പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ദി​വ​സം വ​ച്ചാണ് ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത നേടുന്നത്. അ​ത​നു​സ​രി​ച്ച് പി​ന്നീ​ടു​ള്ള ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലും മാ​റ്റം ല​ഭി​ക്കും. അ​തി​നു​വേ​ണ്ടി ഉ​ട​ൻ​ത​ന്നെ മേ​ല​ധി​കാ​രി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. ഇ​തു സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 14-9-2015ലെ ഗ.ഉ(പി) 408/215/​ധന. എ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.