Services & Questions
ആശ്രിതനിയമനം: റവന്യു അധികാരിയുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്
Monday, February 3, 2020 2:59 PM IST
എന്റെ സഹോദരൻ മൃഗസംരക്ഷണ വകുപ്പിൽ ക്ലർക്കായി ജോലിചെയ്യവേ മൂന്നു മാസം മുന്പ് മരണമടഞ്ഞു. സഹദോരന് കുട്ടികളൊന്നുമില്ല. സഹോദരൻ നിയമാനുസരണം വിവാഹബന്ധം വേർപ്പെ ടുത്തിയ ആളാണ്. മരണപ്പെട്ട ആളിന്റെ ആശ്രിതൻ എന്ന നിലയിൽ സഹോദരിയായ എനിക്ക് ജോലി ലഭിക്കുമോ? ഞങ്ങളുടെ കൂടെ ഞങ്ങളുടെ അമ്മ മാത്രമേ ഉള്ളൂ.
ജയ, കൊല്ലം
വിവാഹമോചിതരായ സർക്കാർ ജീവനക്കാർ സർവീസിലിരിക്കെ മരണപ്പെട്ടാൽ അവർക്ക് മക്കളില്ലെങ്കിൽ മരണപ്പെട്ട ജീവനക്കാരനെ ആശ്രയിച്ചു കഴിയുന്ന അച്ഛൻ/ അമ്മ/ സഹോദരൻ/സഹോദരി എന്നിവർക്ക് ആശ്രിത നിയമനം പ്രകാരം ജോലിക്ക് അർഹതയുണ്ട്. കുടുംബത്തിന്റെ മൊത്തവരുമാനം ഉൾപ്പെടെയുള്ള നിബന്ധനകൾക്ക് വിധേയമായാണ് ജോലി നൽകുന്നത്. ഒന്നിൽ കൂടുതൽ ആശ്രിതർ ഉണ്ടെങ്കിൽ മറ്റുള്ളവരുടെ രേഖാമൂലമായ സമ്മതം ആവശ്യമുണ്ട്. അതിനാൽ സഹോദരിക്ക് ആശ്രിതനിയമന പ്രകാരം ജോലിക്ക് അർഹതയുണ്ട്. മരണപ്പെട്ട ജീവനക്കാരനെ ആശ്രയിച്ചു കഴിഞ്ഞിരു ന്നതാണെന്ന് വ്യക്തമാക്കുന്ന റവന്യു അധികാരിയുടെ സർട്ടിഫിക്കറ്റ് നിർബന്ധമായും ലഭ്യമാക്കേണ്ടതാണ്.