ബജറ്റ് 2020 - 21 : രണ്ടു തരം നികുതിനിരക്കുകൾ
Monday, February 10, 2020 2:47 PM IST
2020 ലെ ബജറ്റ് ആദായനികുതി നിയമത്തിൽ പുതുതായി 115 ബിഎസി എന്നൊരു വകുപ്പ് കൂട്ടിച്ചേർത്തു.
വ്യക്തികൾക്കും ഹിന്ദുകൂട്ടുകുടുംബങ്ങൾക്കും മുൻകാലങ്ങളിൽ അനുവദിക്കപ്പെട്ടിരുന്ന ചില കിഴിവുകൾ ഉപയോഗപ്പെടുത്താതെ, 15 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന്, കുറഞ്ഞനിരക്ക് ഏർപ്പെടുത്തിയതാണ് ഈ വകുപ്പ്. ഇത് നികുതിദായകന്റെ ഇഷ്ടം അനുസരിച്ച് തെരഞ്ഞെടുക്കാം. പഴയ നിരക്കിൽ ആനുകൂല്യങ്ങൾ എടുത്ത്, നികുതി അടയ്ക്കുന്നതിന് താല്പര്യമുള്ളവർക്ക് അത് തെരഞ്ഞെടുക്കാം.
2019 ൽ പാസാക്കിയ ഇടക്കാല ബജറ്റ് അനുസരിച്ച് അഞ്ചു ലക്ഷം രൂപ വരെ നികുതി ഒഴിവ് എല്ലാവർക്കും ബാധകമാണ്.
പുതുക്കിയ നിരക്കുകൾ 202021 സാന്പത്തികവർഷം മുതൽ പ്രാബല്യത്തിലാകും.

ഇതനുസരിച്ച് 15 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ഒരു വ്യക്തിക്ക് മുൻകാലങ്ങളിൽ അനുവദിക്കപ്പെട്ടിരുന്ന ഒരു കിഴിവുകളും എടുക്കാതെ ആണെങ്കിൽ പുതിയ നികുതിനിരക്കിൽ 4% സെസ് ഉൾപ്പെടെ വരുന്ന നികുതി 1,95,000 രൂപ ആണെങ്കിൽ പഴയനിരക്കിൽ അത് 273000 രൂപയാണ് എന്ന് കാണാം. അതായത് അനുവദിക്കപ്പെട്ടിരിക്കുന്ന കിഴിവുകൾ ഒന്നും ഉപയോഗിക്കുന്നില്ലെങ്കിൽ 78000 രൂപയുടെ കുറവ് ആദായനികുതിയിൽ അനുഭവപ്പെടും.
പുതിയ നിരക്കെടുത്താൽ ഇല്ലാതാകുന്ന കിഴിവുകൾ
ആദായനികുതിനിയമത്തിൽ ആകെ നൂറിനടുത്ത് കിഴിവുകൾ വിവിധതരം നികുതിദായകർക്ക് അനുവദിച്ചിട്ടുണ്ട്. അവയിൽ 70 എണ്ണവും പുതിയ നിരക്ക് എടുക്കുന്നവർക്ക് അപ്രാപ്യം ആവും. അതനുസരിച്ച് അപ്രാപ്യമാകുന്ന പ്രധാനപ്പെട്ട കിഴിവുകൾ ഇവയാണ്.
1) സ്റ്റാൻഡേർഡ് ഡിഡക്ഷൻ, പ്രൊഫഷണൽ ടാക്സ് (ശന്പളക്കാർക്ക്)
2) ഇൻഷ്വറൻസിനും ഹൗസിംഗ് ലോണിന്റെ തിരിച്ചടവിനും കുട്ടികളുടെ ട്യൂഷൻ ഫീസിനും മറ്റും 80 സി വകുപ്പനുസരിച്ച് ലഭിച്ചിരുന്ന കിഴിവ് (പരമാവധി 150000/ രൂപ)
3) ഹൗസിംഗ് ലോണിന്റെ പലിശ (പരമാവധി 2 ലക്ഷം രൂപ)
4) മെഡിക്ലെയിം പോളിസികൾ
5) വിദ്യാഭ്യാസ ലോണുകളുടെ വായ്പയുടെ പലിശ
6) മെഡിക്കൽ ചെലവുകൾ
7) ആശ്രിതരുടെ മെഡിക്കൽ ചെലവുകൾ
8) ചില നിർദിഷ്ട ഹൗസിംഗ് ലോണുകൾക്ക് അനുവദിച്ചിരിക്കുന്ന പലിശയുടെ കിഴിവ്.
9) ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് എടുത്ത വായ്പയുടെ പലിശ
10) സംഭാവനകൾക്ക് ലഭിച്ചിരുന്ന കിഴിവുകൾ
11) വീട്ടുവാടകയ്ക്ക് ലഭിച്ചിരുന്ന കിഴിവുകൾ.
ഏതാണ് ലാഭകകരം
ശന്പളക്കാരനായ ഒരു വ്യക്തിക്ക് പ്രൊഫഷൻ ടാക്സ് 2500 രൂപ, സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50000 രൂപ ഇൻഷ്വറൻസും, ട്യൂഷൻഫീസ്, ഹൗസിംഗ് ലോണിന്റെ അടവ് എന്നിവ 150000 രൂപ, ഹൗസിംഗ് ലോണിന്റെ പലിശ 200000 രൂപ, മെഡിക്ലെയിം പോളിസി 25000 രൂപ എന്നീ കിഴിവുകളുണ്ട് എന്ന് കരുതുക. വിവിധങ്ങളായ വാർഷികവരുമാനങ്ങളിൽ അദ്ദേഹത്തിന് ലഭിക്കുന്ന നികുതി ലാഭം/നഷ്ടം നോക്കാം.

ചാർട്ട് അനുസരിച്ച് കിഴിവിന്റെ ആനുകൂല്യം കൂടുതലുണ്ടെങ്കിൽ
പഴയ സ്കീം തെരഞ്ഞെടുക്കുക ആണ് ആശാസ്യം എന്നു കാണാം.
കുറിപ്പ് : വ്യക്തിക്ക് 60 വയസിൽ താഴെ ആണെന്ന് അനുമാനിക്കുന്നു. 4% സെസ് ഉൾപ്പെടെയുള്ള നികുതിയാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. ചിഹ്നം നഷ്ടത്തെ സൂചിപ്പിക്കുന്നു.