Tax
Services & Questions
വിരമിക്കുന്ന തീയതി വരെ ജിഐഎസ് അടയ്ക്കണം
വിരമിക്കുന്ന തീയതി വരെ ജിഐഎസ് അടയ്ക്കണം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്നു. 2020 ഒ​ക്‌‌ടോ​ബ​റി​ൽ വിരമിക്കും. എ​ന്‍റെ ജി​പി​എ​ഫ്, എ​സ്എ​ൽ​ഐ, ജി​ഐ​എ​സ് എ​ന്നി​വ​യു​ടെ തു​ക ഏ​തു മാ​സം വ​രെ അ​ട​യ്ക്ക​ണം. ജി​പി​എ​ഫ് ഇ​പ്പോ​ൾ ക്ലോ​സ് ചെ​യ്യാ​ൻ പ​റ്റു​മോ? ഇ​തി​നു​ള്ള അ​പേ​ക്ഷ എ​പ്പോ​ഴാ​ണ് കൊ​ടു​ക്കേ​ണ്ട​ത്. ജി​പി​എ​ഫി​ൽ നി​ന്നും ലോ​ണ്‍ എ​ടു​ത്ത​തി​ന്‍റെ മൂന്നു ത​വ​ണ​കൂ​ടി തി​രി​ച്ച​ട​യ്ക്കാ​നു​ണ്ട്.
സരോജിനി, കൊ​ല്ലം

വിരമിക്കുന്നതിന് ഒ​രു വ​ർ​ഷം മു​ന്പ് ജി​പി​എ​ഫ് ക്ലോ​സ് ചെ​യ്യാം. ഈ ​മാ​സം ത​ന്നെ ജി​പി​എ​ഫ് ക്ലോ​സ് ചെ​യ്യ​ണ​മെ​ന്നു കാ​ണി​ച്ച് താ​ങ്ക​ൾ​ക്ക് ഓ​ഫീ​സ് മേ​ധാ​വി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. എ​സ്എ​ൽ​ഐ​യു​ടെ പോ​ളി​സി​യി​ൽ എ​ത്ര നാൾ തു​ക അ​ട​യ്ക്ക​ണ​മെ​ന്ന് നി​ർ​ദേശി​ച്ചി​ട്ടു​ണ്ട്. എ​സ് എ​ൽ​ഐ സാ​ധാ​ര​ണ 55 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന തീ​യ​തി​യാ​ണ് ക്ലോ​സ് ചെ​യ്യാ​റു​ള്ള​ത്. ജി​ഐ​എ​സ് വ​രി​സം​ഖ്യ വിരമിക്കുന്ന തീ​യ​തി​വ​രെ​യും അ​ട​യ്ക്കേ​ണ്ട​താ​ണ്.