Tax
ജിഎ​സ്​ടി 2018-19 വാർഷിക റി​ട്ടേ​ണ്‍: സ​മ​യ​പ​രി​ധി നീ​ട്ടി, ഓ​ഡി​റ്റ് പ​രി​ധി ഉ​യ​ർ​ത്തി
ജിഎ​സ്​ടി 2018-19 വാർഷിക റി​ട്ടേ​ണ്‍:  സ​മ​യ​പ​രി​ധി നീ​ട്ടി,  ഓ​ഡി​റ്റ് പ​രി​ധി ഉ​യ​ർ​ത്തി
ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ൽ 14- 03 -2020 ൽ ​​​​കൂ​​​​ടി​​​​യ 39-ാമ​​​​ത്തെ മീ​​​​റ്റിം​​​​ഗി​​​​ൽ ജി​​​എ​​​​സ്ടി നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല മാ​​​​റ്റ​​​​ങ്ങ​​​​ൾ വേ​​​​ണ്ട​​​​താ​​​​യി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. അ​​​​വ ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും നി​​​​യ​​​​മ​​​​മാ​​​​യി മാ​​​​റ്റ​​​​പ്പെ​​​​ടും എ​​​​ന്നും വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നു. അ​​​​വ​​​​യി​​​​ൽ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട മാ​​​​റ്റ​​​​ങ്ങ​​​​ൾ :-
2018-19 വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ ജി​​​എ​​​​സ്ടി​​​ആ​​​​ർ 9 ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള
അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി

നി​​​​ല​​​​വി​​​​ലെ നി​​​​യ​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് 2018-19 സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ ആ​​​​ന്വ​​​​ൽ റി​​​​ട്ടേ​​​​ണു​​​​ക​​​​ൾ 2020 മാ​​​​ർ​​​​ച്ച് 31 നു​​​മു​​​​ന്പ് ഫ​​​​യ​​​​ൽ ചെ​​​​യ്യ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ അ​​​​വ​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 30-06-2020 വ​​​​രെ ദീ​​​​ർ​​​​ഘി​​​​പ്പി​​​​ച്ചു ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു കൗ​​​​ണ്‍​സി​​​​ൽ ശി​​​പാ​​​​ർ​​​​ശ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ 09-10-2019 ൽ 47/2019 ​​​​ന​​​​ന്പ​​​​റാ​​​​യി ഇ​​​​റ​​​​ക്കി​​​​യ വി​​​​ജ്ഞാ​​​​പ​​​​നം അ​​​​നു​​​​സ​​​​രി​​​​ച്ച് രണ്ടു കോ​​​​ടി​​​​യി​​​​ൽ താ​​​​ഴെ ടേ​​​​ണോ​​​​വ​​​​ർ ഉ​​​​ള്ള നി​​​​കു​​​​തി​​​​ദാ​​​​യ​​​​ക​​​​ർ റി​​​​ട്ടേ​​​​ണ്‍ ഫ​​​​യ​​​​ൽ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നു നി​​​​ർ​​​​ബ​​​​ന്ധ​​​​മി​​​​ല്ല എ​​​​ന്നു വ്യ​​​​വ​​​​സ്ഥ ചെ​​​​യ്തി​​​​രു​​​​ന്നു.

കൂ​​​​ടാ​​​​തെ പു​​​​തി​​​​യ നി​​​​ർ​​​​ദേശം അ​​​​നു​​​​സ​​​​രി​​​​ച്ച് ര​​​ണ്ടു കോ​​​​ടി രൂ​​​​പ​​​​യി​​​​ൽ താ​​​​ഴെ ടേ​​​​ണോ​​​​വ​​​​ർ ഉ​​​​ള്ള നി​​​​കു​​​​തി​​​​ദാ​​​​യ​​​​ക​​​​ർ ആ​​​​ന്വ​​​​ൽ റി​​​​ട്ടേ​​​​ണും (ഫോം 9) ​​​​ഓ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ർ​​​​ട്ടും (ഫോം 9 ​​​​സി) ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​ന്പോ​​​​ൾ ലെ​​​​യി​​​​റ്റ് ഫീ​​​​സ് ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ല എ​​​​ന്നും ശി​​​പാ​​​​ർ​​​​ശ ചെ​​​​യ്തു. 2017-18ലേ​​​​ക്കും 2018-19ലേ​​​​ക്കു​​​​മാ​​​​ണ് ഈ ​​​​ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ൽ വ​​​​ള​​​​രെ ര​​​​സ​​​​ക​​​​ര​​​​ക​​​​മാ​​​​യ ഒ​​​​രു കാ​​​​ര്യം ര​​​ണ്ടു കോ​​​​ടി രൂ​​​​പ​​​​യി​​​​ൽ താ​​​​ഴെ ടേ​​​​ണോ​​​​വ​​​​ർ ഉ​​​​ള്ള​​​​വ​​​​ർ​​​​ക്ക് ഓ​​​​ഡി​​​​റ്റ് ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല എ​​​​ന്ന​​​​തും ആ​​​​ന്വ​​​​ൽ റി​​​​ട്ടേ​​​​ണ്‍ നി​​​​ർ​​​​ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​യി​​​​യി​​​​രു​​​​ന്നു എ​​​​ന്ന​​​​തു​​​​മാ​​​​ണ്.

സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം 2018- 19ൽ ​​​​ഓ​​​​ഡി​​​​റ്റ് പ​​​​രി​​​​ധി അ​​​ഞ്ചു കോ​​​​ടി രൂ​​​​പ​​​​യാ​​​​യി
ഉ​​​​യ​​​​ർ​​​​ത്തി സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നീ​​​​ട്ടി

നി​​​​ല​​​​വി​​​​ലെ നി​​​​യ​​​​മം അ​​​​നു​​​​സ​​​​രി​​​​ച്ച് 2018-19 സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ ഓ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ർ​​​​ട്ട് (ഫോം 9​​​​സി) 31-03-2020 നു ​​​മു​​​​ന്പാ​​​​യി, ര​​​ണ്ടു കോ​​​​ടി രൂ​​​​പ​​​​യോ അ​​​​തി​​​​ൽ കൂ​​​​ടു​​​​ത​​​​ലോ ടേ​​​​ണോ​​​​വ​​​​ർ ഉ​​​​ള്ള​​​​വ​​​​ർ ഫ​​​​യ​​​​ൽ ചെ​​​​യ്യ​​​​ണം എ​​​​ന്നാ​​​​യി​​​​രു​​​​ന്നു വ്യ​​​​വ​​​​സ്ഥ. എ​​​​ന്നാ​​​​ൽ പു​​​​തി​​​​യ നി​​​​ർ​​​​ദേ​​​ശം അ​​​​നു​​​​സ​​​​രി​​​​ച്ച് 2018-19 ലേ​​​​ക്ക് ഓ​​​​ഡി​​​​റ്റി​​​​നു​​​​ള്ള ടേ​​​​ണോ​​​​വ​​​​ർ പ​​​​രി​​​​ധി അ​​​ഞ്ചു കോ​​​​ടി രൂ​​​​പ​​​​യാ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി. സ​​​​മ​​​​യം 2020 ജൂ​​​​ണ്‍ 30വ​​​​രെ ദീ​​​​ർ​​​​ഘി​​​​പ്പി​​​​ച്ചു.

ര​​​ണ്ടു കോ​​​​ടി രൂ​​​​പ​​​​യി​​​​ൽ താ​​​​ഴെ
ടേ​​​​ണോ​​​​വ​​​​ർ ഉ​​​​ള്ള​​​​വ​​​​ർ​​​​ക്കു 2017-18 ലേ​​​​ക്കും 18-19 ലേ​​​​ക്കും ലേ​​​​റ്റ് ഫീ ​​​​ഇ​​​​ല്ല

14- 03- 2020 ൽ ​​​​കൂ​​​​ടി​​​​യ ജി​​​എ​​​​സ്​​​​ടി കൗ​​​​ണ്‍​സി​​​​ൽ മീ​​​​റ്റിം​​​​ഗി​​​​ന്‍റെ ശി​​​പാ​​​​ർ​​​​ശ അ​​​​നു​​​​സ​​​​രി​​​​ച്ച് ടേ​​​​ണോ​​​​വ​​​​ർ ര​​​ണ്ടു കോ​​​​ടി രൂ​​​​പ​​​​യി​​​​ൽ താ​​​​ഴെ​​​​യാ​​​​ണെ​​​​ങ്കി​​​​ൽ 2017-18ലേ​​​​ക്കും 18-19ലേ​​​​ക്കും ആ​​​​ന്വ​​​​ൽ റി​​​​ട്ടേ​​​​ണ്‍ ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​ന്പോ​​​​ൾ ലേ​​​​റ്റ് ഫീ​​​​സ് ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ല. എ​​​​ന്നാ​​​​ൽ 09-10-2019ൽ ​​​​ഇ​​​​റ​​​​ങ്ങി​​​​യ 47/2019 നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ അ​​​​നു​​​​സ​​​​രി​​​​ച്ച് പ്ര​​​​സ്തു​​​​ത റി​​​​ട്ടേ​​​​ണ്‍ ഫ​​​​യ​​​​ൽ ചെ​​​​യ്യേ​​​​ണ്ട​​​​തി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഒ​​​​രു വ്യാ​​​​പാ​​​​രി​​​​ക്ക് 2017-18 ൽ ​​​​ടേ​​​​ണോ​​​​വ​​​​ർ 1.50 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. പ്ര​​​​സ്തു​​​​ത വ്യാ​​​​പാ​​​​രി​​​​യു​​​​ടെ 2018-19 ലെ ​​​​ടേ​​​​ണോ​​​​വ​​​​ർ 2.20 കോ​​​​ടി രൂ​​​​പ ആ​​​​ണ്. അ​​​​ദ്ദേ​​​​ഹം ത​​​​ന്‍റെ ആ​​​​ന്വ​​​​ൽ റി​​​​ട്ടേ​​​​ണ്‍ 10-03-2020 ൽ ​​​​ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​വാ​​​​ൻ നോ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ റി​​​​ട്ടേ​​​​ണ്‍ ഫ​​​​യ​​​​ൽ ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ല. കാ​​​​ര​​​​ണം 2017-18 ലെ ​​​​ആ​​​​ന്വ​​​​ൽ റി​​​​ട്ടേ​​​​ണ്‍ ഫ​​​​യ​​​​ൽ ചെ​​​​യ്തി​​​​ട്ടി​​​​ല്ല. അ​​​​പ്പോ​​​​ൾ അ​​​​ദ്ദേ​​​​ഹം ആ​​​​ദ്യ​​​​മേ 2017-18 ലെ ​​​​ആ​​​​ന്വ​​​​ൽ റി​​​​ട്ടേ​​​​ണ്‍ ഫ​​​​യ​​​​ൽ ചെ​​​​യ്യാ​​​​ൻ നോ​​​​ക്കു​​​​ന്നു. പ​​​​ക്ഷേ നാ​​​​ളി​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള ലേ​​​​റ്റ് ഫീ​​​​സ് അ​​​​ട​​​​യ്ക്കാ​​​​തെ റി​​​​ട്ടേ​​​​ണ്‍ ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​വാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ല. (ജി​​​​എ​​​​സ്ടി​​​​യു​​​​ടെ സോ​​​​ഫ്റ്റ്‌​​​വേ​​​​റി​​​​ൽ ഇ​​​​തി​​​​നു മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലാ​​​​യി​​​​രു​​​​ന്നു.) അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു 2017-18 ലെ ​​​​റി​​​​ട്ടേ​​​​ണ്‍ ലേ​​​​റ്റ് ഫീ​​​​സ​​​​ട​​​​ച്ച് ഫ​​​​യ​​​​ൽ ചെ​​​​യ്യേ​​​​ണ്ടിവ​​​​ന്നു. അ​​​​തി​​​​നു ശേ​​​​ഷം 2018-19ലെ ​​​​ആ​​​​ന്വ​​​​ൽ റി​​​​ട്ടേ​​​​ണ്‍ ഫ​​​​യ​​​​ൽ ചെ​​​​യ്തു. ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റി​​​​ന്‍റെ വി​​​​ജ്ഞാ​​​​പ​​​​നം വി​​​​ശ്വ​​​​സി​​​​ച്ചു റി​​​​ട്ടേ​​​​ണു​​​​ക​​​​ൾ ഫ​​​​യ​​​​ൽ ചെ​​​​യ്യാ​​​​തി​​​​രു​​​​ന്ന​​​​വ​​​​ർ​​​​ക്കു പി​​​​ന്നീ​​​​ട് ലേ​​​​റ്റ് ഫീ ​​​​അ​​​​ട​​​​ച്ച് ഫ​​​​യ​​​​ൽ ചെ​​​​യ്യേ​​​​ണ്ടിവ​​​​ന്നു. ആ ​​​​പ​​​​ണം തി​​​​രി​​​​ച്ചു​​​​കൊ​​​​ടു​​​​ക്കു​​​​മോ?

ജി​​​എ​​​​സ്ടി​​​ആ​​​​ർ 3 ബി ​​​​ഫ​​​​യ​​​​ൽ ചെ​​​​യ്യാ​​​​ൻ താ​​​​മ​​​​സി​​​​ച്ചാ​​​​ൽ പ​​​​ലി​​​​ശ
നെ​​​​റ്റ് ബാ​​​​ധ്യ​​​​ത​​​​യ്ക്കു മാ​​​​ത്രം

ജി​​​എ​​​​സ്ടി​​​ആ​​​​ർ 3 ബി ​​​​താ​​​​മ​​​​സി​​​​ച്ച് ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​ന്പോ​​​​ൾ അ​​​​ട​​​യ്​​​​ക്കേ​​​​ണ്ടി വ​​​​രു​​​​ന്ന പ​​​​ലി​​​​ശ മൊ​​​​ത്തം തു​​​​ക​​​​യ്ക്ക് (ഇ​​​​ൻ​​​​പു​​​​ട്ട് ടാ​​​​ക്സ് ക്രെ​​​​ഡി​​​​റ്റ് എ​​​​ടു​​​​ക്കാ​​​​ത്ത തു​​​​ക) വേ​​​​ണോ അ​​​​തോ ഇ​​​​ൻ​​​​പു​​​​ട്ട് ടാ​​​​ക്സ് ക്രെ​​​​ഡി​​​​റ്റ് എ​​​​ടു​​​​ത്ത​​​ശേ​​​​ഷം വ​​​​രു​​​​ന്ന നെ​​​​റ്റ് ബാ​​​​ധ്യ​​​​ത​​​​യ്ക്കു വേ​​​​ണ​​​​മോ എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​ന്മേ​​​ലു​​​​ള്ള ത​​​​ർ​​​​ക്കം ജി​​​എ​​​​സ്ടി മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്നു. റി​​​​ട്ടേ​​​​ണ്‍ താ​​​​മ​​​​സി​​​​ച്ചാ​​​​ൽ ഇ​​​​ൻ​​​​പു​​​​ട്ട് ടാ​​​​ക്സ് ക്രെ​​​​ഡി​​​​റ്റ് എ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​ മു​​​​ന്പു​​​​ള്ള നി​​​​കു​​​​തി ക​​​​ള​​​​ക്‌ഷൻ തു​​​​ക​​​​യ്ക്കാ​​​​ണ് പ​​​​ലി​​​​ശ വേ​​​​ണ്ട​​​​തെ​​​​ന്നു ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ശ​​​​ക്ത​​​​മാ​​​​യി നി​​​​ല​​​​കൊ​​​​ണ്ടി​​​​രു​​​​ന്നു. മേ​​​​ഘാ എ​​​ൻജി​​​​നി​​​​യ​​​​റിം​​​​ഗ് & ഇ​​​​ൻ​​​​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​റി​​​​ന്‍റെ കേ​​​​സി​​​​ൽ തെ​​​​ലു​​​​ങ്കാ​​​​ന ഹൈ​​​​ക്കോ​​​​ട​​​​തി മൊ​​​​ത്തം തു​​​​ക​​​​യ്ക്കു​​​​ള്ള പ​​​​ലി​​​​ശ​​​​യാ​​​​ണ് ചാ​​​​ർ​​​​ജ് ചെ​​​​യ്യേ​​​​ണ്ട​​​​തെ​​​​ന്ന് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. എ​​​​ങ്കി​​​​ലും മ​​​​റ്റു കോ​​​​ട​​​​തി​​​​ക​​​​ളെ​​​​ല്ലാം​​​ത​​​​ന്നെ ഇ​​​​ൻ​​​​പു​​​​ട്ട് ടാ​​​​ക്സ് ക്രെ​​​​ഡി​​​​റ്റ് എ​​​​ടു​​​​ത്ത​​​​തി​​​​നു​​​ ശേ​​​​ഷ​​​​മു​​​​ള്ള തു​​​​ക​​​​യ്ക്കാ​​​​ണ് പ​​​​ലി​​​​ശ ഈ​​​​ടാ​​​​ക്കേ​​​​ണ്ട​​​​ത് എ​​​​ന്നു വി​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പ്ര​​​​സ്തു​​​​ത ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കെ​​​​ല്ലാം വി​​​​രാ​​​​മ​​​​മി​​​​ട്ടു​​​​കൊ​​​​ണ്ട് 14-03-2020ൽ ​​​​കൂ​​​​ടി​​​​യ ജി​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ൽ ഒ​​​​രു സു​​​​പ്ര​​​​ധാ​​​​ന​​​​ തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ത്തു. പ​​​​ലി​​​​ശ ഈ​​​​ടാ​​​​ക്കേ​​​​ണ്ട​​​​ത് ഇ​​​​ൻ​​​​പു​​​​ട്ട് ടാ​​​​ക്സ് ക്രെ​​​​ഡി​​​​റ്റ് എ​​​​ടു​​​​ത്ത​​​​തി​​​​ന് ശേ​​​​ഷം വ​​​​രു​​​​ന്ന നെ​​​​റ്റ് തു​​​​ക​​​​ക്ക് മാ​​​​ത്രം മ​​​​തി’​​​​ഇ​​​​തു മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യ​​​​ത്തോ​​​​ടെ 01-07-2017 മു​​​​ത​​​​ൽ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലു​​​​മാ​​​​ക്കി.

എ​​​​ന്നാ​​​​ൽ ഇ​​​​തേ ജി​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ൽ 22-12-2018ൽ ​​​​കൂ​​​​ടി​​​​യ 31-ാമ​​​​ത്തെ കൗ​​​​ണ്‍​സി​​​​ൽ മീ​​​​റ്റിം​​​​ഗ് അ​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​ൻ​​​​പു​​​​ട്ട് ടാ​​​​ക്സ് ക്രെ​​​ഡി​​​​റ്റ് എ​​​​ടു​​​​ത്ത​​​​തി​​​​നു​​​ശേ​​​​ഷ​​​​മു​​​​ള്ള തു​​​​ക​​​യ്​​​​ക്കാ​​​​ണ് പ​​​​ലി​​​​ശ ഈ​​​​ടാ​​​​ക്കേ​​​​ണ്ട​​​​ത് എ​​​​ന്ന് തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​താ​​​​ണ്. പ​​​​ക്ഷേ നി​​​​യ​​​​മ​​​​മാ​​​​യി​​​​ല്ല, ഇ​​​​പ്പോ​​​​ഴ​​​​ത്തേ​​​​തി​​​​ന്‍റെ സ്ഥി​​​​തി എ​​​​ന്താ​​​​കു​​​​മോ?

ജി​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ൽ എ​​​​ടു​​​​ത്ത മ​​​​റ്റു തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ

100 കോ​​​​ടി രൂ​​​​പ​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ടേ​​​​ണോ​​​​വ​​​​ർ ഉ​​​​ള്ള നി​​​​കു​​​​തി​​​​ദാ​​​​യ​​​​ക​​​​ർ 01-04-2020 മു​​​​ത​​​​ൽ ഇ​​​​ല​​​​ക്‌​​​ട്രോ​​​ണി​​​​ക് ഇ​​​​ൻ​​​​വോ​​​​യ്സും ക്യു​​​ആ​​​​ർ ​കോ​​​​ഡും ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന തീ​​​​രു​​​​മാ​​​​നം 01-10-2020 മു​​​​ത​​​​ൽ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​ത്തി​​​​യാ​​​​ൽ മ​​​​തി എ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

01- 04- 2020 മു​​​​ത​​​​ൽ പു​​​​തി​​​​യ ജി​​​​എ​​​​സ്ടി റി​​​​ട്ടേ​​​​ണു​​​​ക​​​​ൾ നി​​​​ല​​​​വി​​​​ൽ വ​​​​രും എ​​​​ന്ന​​​​ത് ദീ​​​​ർ​​​​ഘി​​​​പ്പി​​​​ച്ച് 01 -10- 2020 മു​​​​ത​​​​ൽ എ​​​​ന്നാ​​​​ക്കി. അ​​​​തു​​​​വ​​​​രെ നി​​​​ല​​​​വി​​​​ലെ ജി​​​എ​​​​സ്​​​​ടി​​​ആ​​​​ർ 3ബി​​​​യും ജി​​​എ​​​​സ്ടി​​​ആ​​​​ർ -1 ഉം ​​​​ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ൽ മ​​​​തി.

മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ളു​​​​ടെ ജി​​​എ​​​​സ്ടി നി​​​​ര​​​​ക്ക് 12ശതമാനത്തിൽ​​​നി​​​​ന്നും 18ശതമാനം ആ​​​​ക്കി വ​​​​ർ​​​​ധി​​​പ്പി​​​​ക്കാ​​​​ൻ ശി​​​പാ​​​​ർ​​​​ശ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

കൈ​​​​കൊ​​​​ണ്ട് ഉ​​​​ണ്ടാ​​​​ക്കി​​​​യ തീ​​​​പ്പെ​​​​ട്ടി​​​​ക​​​​ൾ​​​​ക്കു 5% ജി​​​എ​​​​സ്ടി​​​യും മ​​​​റ്റു​​​​ള്ള​​​​വ​​​​ക്ക് 18% ജി​​​എ​​​​സ്ടി​​​​യും ആ​​​​യി​​​​രു​​​​ന്ന​​​​ത് ഏ​​​​കീ​​​​ക​​​​രി​​​​ച്ച് എ​​​​ല്ലാ​​​​വ​​​​ക്കും 12% നി​​​​കു​​​​തി ആ​​​​ക്കി.

ജി​​​എ​​​​സ്ടി റി​​​​ട്ടേ​​​​ണു​​​​ക​​​​ൾ ഫ​​​​യ​​​​ൽ ചെ​​​​യ്യാ​​​​ത്ത​​​​തി​​​​നാ​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ കാ​​​​ൻ​​​​സ​​​​ൽ ആ​​​​യി പോ​​​​യ​​​​വ​​​​ർ​​​​ക്കു പ്ര​​​​സ്തു​​​​ത കാ​​​​ൻ​​​​സ​​​​ലേ​​​​ഷ​​​​ൻ റി​​​​വോ​​​​ക്ക് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ് 30-06-2020വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​തും ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ തി​​​​രി​​​​ച്ചു​​​​കി​​​​ട്ടു​​​​ന്ന​​​​തു​​​​മാ​​​​യി​​​​രി​​​​ക്കും.