Tax
Services & Questions
ശൂ​ന്യ​വേ​ത​നാ​വ​ധി അ​നു​വ​ദി​ക്കു​ന്ന​തി​ന് മൂന്നു മാ​സം മു​ന്പ് അ​പേ​ക്ഷിക്കണം
ശൂ​ന്യ​വേ​ത​നാ​വ​ധി അ​നു​വ​ദി​ക്കു​ന്ന​തി​ന്  മൂന്നു മാ​സം മു​ന്പ്  അ​പേ​ക്ഷിക്കണം
വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന അ​വ​ധി ല​ഭി​ക്കു​ന്ന​തി​ന് എ​ന്താ​ണ് ന​ട​പ​ടി​ക്ര​മം. എ​ത്ര ദി​വ​സം മു​ന്പ് അ​പേ​ക്ഷ ന​ൽ​ക​ണം?
സ​ന്തോ​ഷ്, രാമങ്കരി

KSR Vol I Appendix XII A ​നി​യ​മ​മ​നു​സ​രി​ച്ചാ​ണ് വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യാ​ൻ പോ​കു​ന്ന​വ​ർ​ക്ക് അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​ത്. ഫോം 13 ​പൂ​ർ​ണ​മാ​യി പൂ​രി​പ്പി​ച്ച് മൂ​ന്നു മാ​സം മു​ന്പ് ഓ​ഫീ​സ് ത​ല​വ​ന് അ​പേ​ക്ഷ ന​ൽ​കു​ക.

അ​വ​ധി അ​പേ​ക്ഷ ല​ഭി​ച്ച ഓ​ഫീ​സ് ത​ല​വ​ൻ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ ശി​പാ​ർ​ശ സ​ഹി​തം മേ​ലു​ദ്യോ​ഗ​സ്ഥ​നു കൈ​മാ​റ​ണം. അ​പേ​ക്ഷ​യു​ടെ സ​മ​യ​ക്ര​മം സൂ​ചി​പ്പി​ച്ചു​കൊ​ണ്ടുള്ള ഉ​ത്ത​ര​വ് സ.​ഉ. (അ​ച്ച​ടി) നം. 170/2018 ​തീ​യ​തി 5/11/2018. ഒ​റ്റ​ത്ത​വ​ണ പ​ര​മാ​വ​ധി അ​ഞ്ചു വ​ർ​ഷ​വും സ​ർ​വീ​സി​ൽ ആ​കെ 20 വ​ർ​ഷ​വു​മാ​ണ് അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​ത്.