Services & Questions
സർവീസിൽ എട്ടു വർഷം പൂർത്തിയാകണം
Monday, April 27, 2020 2:55 PM IST
എൽഡി ക്ലർക്കായി സർവീസിൽ കയറിയിട്ട് എട്ടു വർഷം പൂർത്തിയാകുന്നു. എന്നാൽ എംഒപി ഉൾപ്പെടെ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റുകൾ ഒന്നും തന്നെ ജയിച്ചിട്ടില്ല. എനിക്ക് എട്ടു വർഷത്തെ ഒന്നാമത്തെ ഹയർഗ്രേഡിന് അർഹതയുണ്ടോ? ഉണ്ടെങ്കിൽ ആർക്കാണ് അപേക്ഷ നൽകേണ്ടത്?
ജീവൻരാജ്, മാള
സർവീസിൽ പ്രവേശിച്ച് എട്ടു വർഷം പൂർത്തിയായാൽ ഒന്നാമത്തെ ഹയർഗ്രേഡിന് അർഹനാകും. എന്നാൽ അതിനുശേഷം ഇൻക്രിമെന്റ് ലഭിക്കില്ല.
എംഒപി പാസാകുകയോ പ്രൊബേഷൻ ഡിക്ലയർ ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിൽ പോലും ശന്പളം ഫിക്സ് ചെയ്തു നൽകും (കുറഞ്ഞത് രണ്ട് ഇൻക്രിമെന്റുകൾ ലഭിക്കും). അതിനു ശേഷമുള്ള ഇൻക്രിമെന്റുകൾ ലഭിക്കില്ല എന്നു മാത്രമേയുള്ളൂ.