Services & Questions
ആശ്രിതജോലി ലഭിക്കും, ഫാമിലി പെൻഷൻ കിട്ടില്ല
Monday, April 27, 2020 2:57 PM IST
എന്റെ അമ്മ പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ 28 വർഷമായി ജോലി ചെയ്തുവരവേ കഴിഞ്ഞ മാസം മരണമടഞ്ഞു. ഞങ്ങൾ മക്കൾ രണ്ടു പേരാണ്. മൂത്തത് സഹോദരിയാണ്. അവർ വിവാഹിതയാണ്. 25 വയസായ എനിക്ക് ജോലി ഒന്നും ഇല്ല. ഡിഗ്രി വിദ്യാഭ്യാസമുള്ള എനിക്ക് ആ ശ്രിതജോലി ലഭിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. പാർട്ട്ടൈം ജീവനക്കാരനായാണോ അതോ ക്ലറിക്കൽ വിഭാഗത്തിലാണോ ജോലി ലഭിക്കാൻ അർഹതയുള്ളത്. അതുപോലെ ഫാമിലി പെൻഷന് അർഹതയുണ്ടോ?
സുമേഷ്, കൽപ്പറ്റ
പാർട്ട്ടൈം തസ്തികയിലിരിക്കെ മരണമടഞ്ഞ ജീവനക്കാരന്റെ/ജീവനക്കാരിയുടെ മകനോ /മകൾക്കോ ജോലി നൽകുന്പോൾ അത് അവരുടെ അമ്മ ചെയ്തിരുന്ന ജോലിയല്ല നൽകുന്നത്. അപേക്ഷകന്റെ വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ അനുസരിച്ചാണ് ആശ്രിതജോലി നൽകുന്നത്. എസ്എസ്എൽസി പാസായ ആളാണെങ്കിൽ ക്ലർക്ക്, ഓഫീസ് അറ്റൻഡന്റ് എന്നീ വിഭാഗത്തിലാണ് നിയമനം നൽകുക. ഇതു സാധിക്കാതെ വന്നാൽ മാത്രമേ പാർട്ട്ടൈം തസ്തികയിൽ ജോലി കൊടുക്കുകയുള്ളൂ. 25 വയസ് കഴിഞ്ഞതുകൊണ്ട് ഫാമിലി പെൻഷന് അർഹതയില്ല.