Services & Questions
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
Tuesday, May 19, 2020 3:26 PM IST
ട്രഷറിയിൽനിന്ന് എസ്ബി അക്കൗണ്ട് മുഖേന പെൻഷൻ വാങ്ങുന്ന ആളാണ്. 2019 ഡിസംബറിൽ ട്രഷറിയിൽ പോയി മസ്റ്ററിംഗ് നടത്തുവാൻ കഴിഞ്ഞില്ല. ഏപ്രിൽ മാസത്തെ പെൻഷൻ കിട്ടണമെങ്കിൽ മസ്റ്ററിംഗ് നടത്തണമെന്ന് ട്രഷറിയിൽ ചെക്ക് മാറാൻ പോയപ്പോൾ എന്റെ മകളോടു പറഞ്ഞു. എനിക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. കിടപ്പുരോഗിയാണ്. ഇപ്പോൾ കോവിഡ് 19 രോഗവ്യാപന കാലമായതിനാൽ മസ്റ്ററിംഗ് നടത്താൻ കഴിയുന്നില്ല. മറ്റ് എന്താണ് മാർഗം ?
ലിസി ജേക്കബ്, കട്ടപ്പന
കൃത്യസമയത്ത് വാർഷിക മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ പെൻഷൻ തുടർന്നു നൽകുകയില്ല. ഡിസംബർ മുതൽ മാർച്ചുവരെ പെൻഷൻ നൽകും. എന്നാൽ പിന്നീടുള്ള പെൻഷൻ കിട്ടാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ ഏതെങ്കിലും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ട്രഷറിയിൽ ആരെങ്കിലും മുഖേന നൽകിയാൽ മതി. ജീവിച്ചിരിക്കുന്നുവെന്നതിനു തെളിവാണ് ലൈഫ് സർട്ടിഫിക്കറ്റ്.