Services & Questions
ട്രഷറിയിൽ തുക സ്വീകരിക്കാൻ നടപടിക്രമങ്ങൾ പാലിക്കണം
Tuesday, May 19, 2020 3:27 PM IST
ആരോഗ്യവകുപ്പിൽ ലാബ് ടെക്നീഷൻ ആയി ജോലി ചെയ്യുന്നു. എട്ടു വർഷം സർവീസായപ്പോൾ ഒന്നാമത്തെ സമയബന്ധിത ഹയർഗ്രേഡ് വാങ്ങി. എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോൾ എനിക്ക് ഗ്രേഡ് വണ്‍ ആയി പ്രമോഷൻ കിട്ടി. 28എ പ്രകാരം ശന്പളം ഫിക്സ് ചെയ്തു. തുടർന്നു മൂന്ന് ഇൻക്രിമെന്റുകളും കൈപ്പറ്റി. 15 വർഷം പൂർത്തിയായപ്പോൾ രണ്ടാമത്തെ ഹയർഗ്രേഡിനുവേണ്ടി അപേക്ഷ സമർപ്പിച്ചപ്പോൾ ഓഫീസർ സർവീസ് ബുക്ക് പരിശോധിക്കുകയും തെറ്റായ രീതിയിൽ ആണ് ഫിക്സേഷൻ കൈപ്പറ്റിയതെന്നും അതിനാൽ കൂടുതലായി കൈപ്പറ്റിയ തുക തിരികെ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. കൂടുതലായി കൈപ്പറ്റിയ തുക കണക്കാക്കി ട്രഷറിയിൽ അടയ്ക്കാൻ ചെന്നപ്പോൾ തുക അടയ്ക്കാൻ സമ്മതിച്ചില്ല. ഈ നടപടി ശരിയാണോ?
ലൈല, ചങ്ങനാശേരി
ഫിക്സേഷനിൽ തെറ്റുപറ്റിയതായി കണ്ടെത്തിയാൽ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാനുള്ള അധികാരം ഓഫീസ് മേധാവിക്കുണ്ട്. എന്നാൽ തുക തിരികെ പിടിക്കാനുണ്ടായ കാരണം സൂചിപ്പിച്ചുകൊണ്ടുള്ള ഓഫീസറുടെ പ്രൊസീഡിംഗ്സ് ഇല്ലാത്തതിനാ ലാവാം തുക ട്രഷറിയിൽ സ്വീ കരിക്കാഞ്ഞത്. ഈ പ്രൊസീഡിംഗ്സിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കൈപ്പറ്റിയ തുക ബില്ല് മാറിയ ഹെഡ് ഓഫ് അക്കൗണ്ടിൽ ട്രഷറിയിൽ ചെലാൻ മുഖേന അടയ്ക്കാവുന്നതാണ്.