Services & Questions
പെൻഷൻ അനുവദിച്ചുകിട്ടാൻ കാലതാമസം വരും
Tuesday, May 19, 2020 3:28 PM IST
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആണ്. 2020 മേയ് 31നു വിരമിക്കണം. എന്റെ പെൻഷൻ സംബന്ധിച്ച രേഖകൾ ഇതേവരെയും അയച്ചിട്ടില്ല. കോവി ഡ് 19 രോഗ വ്യാപനമാണ് കാരണം. അതിനാൽ എന്റെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇതുമൂലം എന്തെങ്കിലും തടസം ഉണ്ടാകുമോ?
രാഘവൻ, തൊടുപുഴ
വിരമിക്കുന്ന തീയതിക്ക് ആറു മാസം മുന്‍പെങ്കിലും പെൻഷൻ രേഖകൾ മേലധികാരികൾക്ക് സമർപ്പിക്കേണ്ടതാണ്. അതിനാൽ എത്രയും പെട്ടെന്ന് പെൻഷൻ രേഖകൾ ഓഫീസ് മേധാവിക്ക് സമർപ്പിക്കുക. പെൻഷൻ അനുവദിച്ചുവരാൻ കാലതാമസം എടുക്കാം. ഇപ്പോൾ കോവിഡ് 19 രോഗവ്യാപനം കൂടി വന്നപ്പോൾ പെൻഷൻ അനുവദിച്ചുകിട്ടുവാൻ താമസം നേരിടാനുള്ള സാധ്യത കൂടുതലാണ്.