Services & Questions
സസ്പെൻഷൻ ഡ്യൂട്ടിയായി പരിഗണിച്ചതിനാൽ ശന്പള കുടിശികയ്ക്ക് അർഹതയുണ്ട്
Tuesday, May 19, 2020 3:30 PM IST
സപ്ലൈ ഓഫീസിൽ യുഡി ക്ലർക്കാണ്. സപ്ലൈകോയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്ത സമയത്തുണ്ടായ സസ് പെൻഷൻ മുഖേന എന്റെ ഇൻക്രിമെന്റുകൾ തടഞ്ഞുവച്ചി രുന്നു. ഒന്പതു മാസത്തിനുശേഷം എന്നെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചു. സസ് പെൻഷൻ കാലം ഒഴിവാക്കിക്കൊണ്ട് എനിക്ക് ഇൻക്രിമെന്റ് അനുവദിച്ചുതന്നില്ല. രണ്ടു വർഷം കഴിഞ്ഞപ്പോൾ സസ് പെൻഷൻ ഡ്യൂട്ടിയായി കണക്കാക്കിക്കൊണ്ട് സസ്പെൻ ഷൻ അവസാനിപ്പിച്ചു. എന്നാൽ എനിക്കിപ്പോഴും ഒരേ തുകയാണ് ശന്പളമായി ലഭിക്കുന്നത്. എന്റെ സസ്പെൻഷൻ കാലത്തെ പൂർണ ശന്പളം ലഭിക്കില്ലേ?
നിബു, ചെറുതോണി
സസ്പെഷൻ ഡ്യൂട്ടിയായി പരിഗണിച്ചതുകൊണ്ട് ആ സമയത്തെ പൂർണ ശന്പളത്തിന് അർഹതയുണ്ട്. കൂടാതെ ഇൻക്രിമെന്റുകൾ ക്രമീകരിച്ച് ശന്പളം മാറ്റം വരുത്താവുന്നതാണ്. താങ്കൾക്ക് ശന്പള കുടിശികയ്ക്കും ഇൻക്രിമെന്റ് കുടിശികയ്ക്കും അർഹതയുണ്ട്. ഓഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിച്ച് ശന്പള കുടിശിക വാങ്ങാവുന്നതാണ്.