Services & Questions
ആദ്യമാസം പെൻഷൻ പൂർണമായി കിട്ടും
Tuesday, June 9, 2020 11:25 AM IST
2020 മേയ് 31നു റിട്ടയർ ചെയ്ത എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. ഡിസംബറിൽ തന്നെ പെൻഷനുള്ള അപേക്ഷ അയച്ചിരുന്നതുകൊണ്ട് 2020 ഏപ്രിലിൽ തന്നെ പെൻഷൻ പാസായ വിവരം അക്കൗണ്ട് ജനറൽ ഓഫീസിൽനിന്നും ലഭിച്ചിരുന്നു. 2020 ജൂൺ ഒന്നു മുതൽ എനിക്ക് പെൻഷൻ കിട്ടേണ്ടതാണ്. എന്നാൽ ലോക്ക് ഡൗണ്‍ കാരണം ഓഫീസുകളിൽ ബന്ധപ്പെടാൻ സാധിച്ചില്ല. എനിക്ക് 2020 ജൂൺ മാസം മുതൽ കമ്യൂട്ട് ചെയ്ത തുക കുറച്ചുള്ള പെൻഷനേ ലഭിക്കുകയുള്ളോ?
റോസ് തോമസ്, തൊടുപുഴ
2020 ജൂൺ മുതൽ ആദ്യമായി പെൻഷൻ വാങ്ങുന്ന മാസം പൂർണ തോതിലുള്ള പെൻഷൻ കിട്ടും. തുടർന്നു വരുന്ന മാസം മുതൽ മാത്രമേ പെൻഷനിൽ കുറവുവരൂ. കമ്യൂട്ട് ചെയ്ത തുക മാറുന്ന മാസത്തിനുശേഷം പിറ്റേമാസം ഒന്നാം തീയതി മുതൽ മാത്രമേ പെൻഷനിൽ കുറവു വരികയുള്ളൂ. പിന്നീട് 12 വർഷം പൂർത്തിയാകുന്ന മാസത്തിനുശേഷം കമ്യൂട്ട് ചെയ്ത തുക പുനഃസ്ഥാപിച്ചു കിട്ടും.