Services & Questions
സസ്പെൻഷൻ കാലയളവിൽ വിരമിച്ചാൽ പെൻഷൻ ആനുകൂല്യങ്ങളെല്ലാം ലഭിക്കില്ല
Tuesday, June 9, 2020 11:29 AM IST
റവന്യൂ വകുപ്പിൽ എൽഡി ക്ലർക്കാണ്. ടെസ്റ്റുകളൊന്നും പാസായിട്ടില്ല. അതിനാൽ പ്രമോഷനുകൾ ഒന്നുംതന്നെ ലഭിച്ചിട്ടില്ല. ഇപ്പോൾ 21 വർഷം സർവീസുണ്ട്. ഇപ്പോൾ ആറു മാസമായി സസ്പെൻഷനിലാണ്. 2020 സെപ്റ്റംബറിൽ റിട്ടയർ ചെയ്യും. ഇപ്പോൾ സബ്സിസ്റ്റൻസ് അലവൻസ് മാത്രമേ ലഭിക്കുന്നുള്ളൂ. സസ്പെൻഷൻകാലം തീരുന്നതിനുമുന്പ് പെൻഷൻ പറ്റിയാൽ എനിക്ക് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുമോ? അതോ കാലതാമസം ഉണ്ടാകുമോ?
മോഹനകുമാർ, പാലാ
നിലവിൽ താങ്കൾ സസ്പെൻഷനിലാണ്. ഈ അവസ്ഥയി ൽ റിട്ടയർ ചെയ്താൽ പെൻഷൻ ആനുകൂല്യങ്ങൾ എല്ലാം ലഭിക്കില്ല. നിർബന്ധ പെൻഷൻ മാത്രമേ ലഭിക്കുകയുള്ളൂ. അതും പ്രൊവിഷണൽ പെൻഷൻ മാത്രം.
മിനിമം പെൻഷനിൽ കൂടുതൽ കിട്ടാനുള്ള സാധ്യത കുറവാണ്. ഗ്രാറ്റിവിറ്റി, കമ്യൂട്ടേഷൻ എന്നിവ ലഭിക്കാൻ അർഹതയില്ല. സസ്പെൻഷൻ അവസാനിച്ച് അതുസംബന്ധമായ എല്ലാ കാര്യങ്ങളും പൂർത്തിയായെങ്കിൽ മാത്രമേ ഗ്രാറ്റിവിറ്റി, കമ്യൂട്ടേഷൻ എന്നിവയുടെ തുക ലഭിക്കുകയുള്ളൂ. സർക്കാരിലേക്ക് നൽകേണ്ടതായ ബാധ്യത തിട്ടപ്പെടുത്താതെ ഗ്രാറ്റിവിറ്റിയും ലഭിക്കില്ല. അതുപോലെ പൂർണതോതിലുള്ള പെൻഷൻ അനുവദിക്കാതെ കമ്യൂട്ടേഷനും
അർഹതയില്ല.