Services & Questions
മരണ, അവകാശ സർട്ടിഫിക്കറ്റുകൾ വേണം
Monday, June 15, 2020 3:32 PM IST
എന്റെ ഭർത്താവ് 2019 ഡിസംബർ പത്തിന് അപകടത്തിൽ മരിച്ചു. അദ്ദേഹം മൃഗസംരക്ഷണ വകുപ്പിൽ ക്ലർക്കായി ജോലി ചെയ്തുവരികയായിരുന്നു. 11 വർഷത്തെ സർവീസുണ്ട്. ഫാമിലി പെൻഷനും കംപാഷണേറ്റ് ബേസിൽ ജോലി ലഭിക്കാനുള്ള അർഹതയും എനിക്കുണ്ട്. പ്ലസ്ടു പാസായ ആളാണ്. വിവിധ ഓഫീസുകളിൽനിന്ന് ലഭിക്കേണ്ടതായ സർട്ടിഫിക്കറ്റുകൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലഭ്യമായിട്ടില്ല. ഇപ്പോൾ ആറു മാസത്തോളം കാലതാമസം വന്നു. പെൻഷൻ ആനുകൂല്യങ്ങൾ കിട്ടാൻ ഇനിയും കാലതാമസം ഉണ്ടാകുമോ? ഞാൻ ആർക്കാണ് പരാതി കൊടുക്കേണ്ടത്?
ലീന പോൾ, രാമപുരം
ഫാമിലി പെൻഷൻ ലഭിക്കുന്നതിന് അധികകാലം വേണ്ടിവരില്ല. എത്രയും പെട്ടെന്ന് താങ്കളുടെ ഭർത്താവ് ജോലി ചെയ്തിരുന്ന ഓഫീസ് മേധാവിയെ നേരിൽ കണ്ട് പെൻഷൻ, ജോലി ഇവ സംബന്ധിച്ച കാര്യങ്ങൾ പെട്ടെന്ന് ലഭിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കണമെന്ന് അറിയിക്കുക. താമസം വന്നാൽ ഉയർന്ന അധികാരികൾക്ക് പരാതി സമർപ്പിക്കുക.
മരണ സർട്ടിഫിക്കറ്റ്, അവകാശ സർട്ടിഫിക്കറ്റ് എന്നിവ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള ശ്രമം നടത്തുക.