Services & Questions
മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം
Monday, June 29, 2020 2:23 PM IST
68 വയസുള്ള സർവീസ് പെൻഷണറാണ്. എനിക്ക് കുറേ നാളുകളായി വാതത്തിന്റെ അസുഖം കാരണം ട്രഷറിയിൽ നേരിട്ട് ഹാജരായി പെൻഷൻ വാങ്ങുവാൻ ബുദ്ധിമുട്ടുണ്ട്. മണിഓർഡർ മുഖേന പെൻഷൻ വാങ്ങാൻ സാധിക്കുമോ? എന്റെ പെൻഷനിൽനിന്ന് മണി ഓർഡർ കമ്മീഷൻ പിടിക്കുമോ? മറ്റേതെങ്കിലും മാർഗമുണ്ടോ പെൻഷൻ വാങ്ങുവാൻ ?
തോമസ് ചാക്കോ, തൊടുപുഴ
താങ്കൾക്ക് വിശ്വസ്തരായ ആരെയെങ്കിലും അയച്ച് ചെക്ക് മുഖേന പെൻഷൻ വാങ്ങാൻ സാധിക്കും. മണി ഓർഡറായി പെൻഷൻ വാങ്ങുന്നതിന് ട്രഷറിയിൽ പിപിഒ സഹിതം ട്രഷറി ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചാൽ മതി. അപേക്ഷയോടൊപ്പം താങ്കൾക്ക് രോഗം ഉണ്ടെന്നും യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടുണ്ടെന്നും കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ മതി. ഇത് അലോപ്പതി/ആയൂർവേദ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തിയാൽ മതി.