Tax
Services & Questions
ഏൺഡ് ലീവിൽ വ്യത്യാസമുണ്ട്
ഏൺഡ് ലീവിൽ വ്യത്യാസമുണ്ട്
പാ​ർ​ട്ട്ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും ഫു​ൾ​ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും വ്യ​ത്യ​സ്ത രീ​തി​യി​ലാ​ണോ ഏ​ണ്‍​ഡ് ലീ​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇരു കൂട്ടർക്കും ഒ​രു സാ​ന്പ​ത്തി​ക​വ​ർ​ഷം സ​റ​ണ്ട​ർ ചെ​യ്യാ​വു​ന്ന ഏ​ണ്‍​ഡ് ലീ​വി​ന്‍റെ എ​ണ്ണത്തിന്‍റെ കാര്യത്തിൽ വ്യത്യാസമുണ്ടോ? അ​തു​പോ​ലെ ഈ ​ര​ണ്ടു കൂട്ടർക്കും കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കു​ന്ന​തി​ൽ വ്യ​ത്യാ​സ​മു​ണ്ടോ?
പ്രീതി, റാ​ന്നി

പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ർ​ക്ക് 1/22 എ​ന്ന നി​ര​ക്കി​ൽ പ​ര​മാ​വ​ധി ഒ​രു വ​ർ​ഷ​ം 15 ദി​വ​സ​വും ഫു​ൾ​ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്ക് 1/15 എ​ന്ന നി​ര​ക്കി​ലു​മാ​ണ് ഏ​ണ്‍​ഡ് ലീ​വ് ആ​ർ​ജി​ക്കു​ന്ന​ത്. ഈ ​ര​ണ്ടു വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഒ​രു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ 20 ദി​വ​സ​ത്തെ കാ​ഷ്വ​ൽ ലീ​വി​ന് അ​ർ​ഹ​ത​യു​ണ്ട്.