Tax
Services & Questions
കൂടുതൽ വാങ്ങിയ പെൻഷൻ തുക തിരിച്ചുനൽകേണ്ടി വരും
കൂടുതൽ വാങ്ങിയ പെൻഷൻ തുക തിരിച്ചുനൽകേണ്ടി വരും
എ​ന്‍റെ അ​മ്മ ട്ര​ഷ​റ​ിയി​ൽ​ നി​ന്ന് എ​സ്ബി അ​ക്കൗ​ണ്ട് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യി​രു​ന്നു. 10 -4- 2020ൽ ​മ​ര​ണ​മ​ട​ഞ്ഞു. മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലെ പെ​ൻ​ഷ​ൻ അ​ക്കൗ​ണ്ടി​ൽ വ​ന്നി​ട്ടു​ണ്ട്. ജൂ​ണ്‍ ആ​ദ്യ ആ​ഴ്ച​യി​ലാ​ണ് മ​ര​ണ വി​വ​രം ട്ര​ഷ​റി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ലോ​ക്ക്ഡൗ​ണ്‍ ആ​യ​തി​നാ​ലും ദൂ​രം കൂ​ടു​ത​ൽ ഉ​ള്ള​തി​നാ​ലു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​വാ​ൻ താ​മ​സി​ച്ച​ത്. മ​ര​ണ​പ്പെ​ട്ട തീ​യ​തി​ക്കു​ശേ​ഷ​മു​ള്ള തു​ക തി​രി​ച്ച​ട​യ്ക്ക​ണ​മോ? എ​ന്തു ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​ത്?
ലാ​ൽ​, പാ​ലാ

സർവീസ് പെൻഷൻ വാ ങ്ങുന്നയാൾ മാ​സ​ത്തി​ലെ ഏ​തു ദി​വ​സം മ​ര​ണ​പ്പെ​ട്ടാ​ലും ആ ​മാ​സ​ത്തെ പെ​ൻ​ഷ​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്. തൊ​ട്ട​ടു​ത്തു​ള്ള മാ​സം മു​ത​ൽ ഫാ​മി​ലി പെ​ൻ​ഷ​നേ അ​ർ​ഹ​ത​യു​ള്ളൂ. അ​തി​നാ​ൽ മേ​യ്, ജൂൺ മാ​സം ലഭിച്ച പെൻഷൻ തുക തി​രി​കെ അ​ട​യ്ക്കേ​ണ്ടി​വ​രു​ം. അ​ത് ട്ര​ഷ​റി​യി​ൽ നി​ന്നു​ത​ന്നെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് തി​രി​കെ പി​ടി​ക്കാ​വു​ന്ന​താ​ണ്.
മരണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്രം മ​തി.