Tax
Services & Questions
പിശകുകൾ തിരുത്താനാവും
പിശകുകൾ തിരുത്താനാവും
എ​ന്‍റെ മ​ക​ൻ ഒ​ന്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു. സ്കൂ​ൾ രേഖകളിൽ അ​വ​ന്‍റെ അ​മ്മ​യു​ടെ പേ​ര് ശ​രി​യാ​യി​ട്ട​ല്ല കൊ​ടു​ത്തി​ട്ടു​ള്ള​ത്. വീ​ട്ടി​ൽ വി​ളി​ക്കു​ന്ന പേ​രാ​ണ് രേ​ഖ​ക​ളി​ൽ വ​ന്നി​രി​ക്കു​ന്ന​ത്. ആ​ധാ​ർ കാ​ർ​ഡി​ൽ ശ​രി​യാ​യ പേ​രാണ് വ​ന്നി​ട്ടു​ള്ള​ത്. സ്കൂ​ൾ രേഖകളിലെ പേ​ര് തി​രു​ത്തി ശ​രി​യാ​യ പേ​ര് സ്കൂ​ൾ രേ​ഖ​യി​ൽ വ​രാ​ൻ ആ​ർ​ക്കാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേണ്ട​ത്‍്? തി​രു​ത്താ​ൻ തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ ഭ​വ​നി​ൽ പോ​കേ​ണ്ട​തു​ണ്ടോ?
അ​ജ്മ​ൽ, ​ഈ​രാ​റ്റു​പേ​ട്ട

പ​ത്താം​ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ സ്കൂ​ൾ ര​ജി​സ്റ്റ​റി​ലെ പി​ശ​കു​ക​ൾ ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ​ക്കു​ത​ന്നെ തി​രു​ത്താ​വു​ന്ന​താ​ണ്. അ​മ്മ​യു​ടെ പേ​ര് വ്യ​ത്യാ​സ​പ്പെ​ട്ടു​കി​ട​പ്പു​ണ്ടെ​ങ്കി​ൽ ശ​രി​യാ​യ പേ​രി​ന്‍റെ രേ​ഖ​ക​ൾ സ​ഹി​തം തി​രു​ത്തു​ന്ന​തി​നു​ള്ള അ​പേ​ക്ഷ കു​ട്ടി പ​ഠി​ക്കു​ന്ന സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ​ക്ക് ന​ൽ​കേ​ണ്ട​താ​ണ്. നി​ശ്ചി​ത ഫോ​മി​ലു​ള്ള ഈ ​അ​പേ​ക്ഷ​യോ​ടൊ​പ്പം തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​തി​നു​ള്ള ഫീ​സാ​യ 30 രൂ​പ​യു​ടെ ചെ​ലാ​ൻ സ​ർ​ക്കാ​ർ ട്ര​ഷ​റി​യി​ൽ അ​ട​ച്ച് അ​തും​കൂ​ടി അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​കി​യി​രി​ക്ക​ണം. പ​ണം അ​ട​യ്ക്കേ​ണ്ട ഹെ​ഡ് ഓ​ഫ് അ​ക്കൗ​ണ്ട് 0202-02-102-92.